തൈറോയിഡ് ഉള്ളവർ തൊട്ടുനോക്കാൻ പോലും പാടില്ല ഈ ആഹരങ്ങൾ

ഹൈപോ തൈറോയ്ഡിസം ഉള്ളവർ അയോഡിൻ, സെലീനിയം, സിങ്ക് മുതലായ ധാധുക്കൾ ശരിയായ അളവിൽ കഴിക്കണം . അത് കൂടാനോ കുറയാനോ പാടില്ല. ഈ മൂന്ന് ധാധുക്കളും ഒന്നുകിൽ ഭക്ഷണത്തിൽ ഉൾപെടുത്തുകയോ അല്ലെങ്കിൽ ഗുളിക രൂപത്തിൽ കഴിക്കുകയോ ചെയ്യാം.
ഭക്ഷണ സാധനങ്ങളായ സോയ ഉൽപന്നങ്ങൾ, കാബ്ബേജ് , കോളിഫ്ലവർ, ചീര, മുള്ളങ്കി മുതലായവ ഹൈപോതൈറോയ്ഡിസം ഉള്ളവർ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം നല്ലപോലെ വേവിച്ചു കഴിക്കുകയോ ആഴ്ചയിൽ ഒരിക്കൽ കഴിക്കുന്നത് കൊണ്ടോ കുഴപ്പമില്ല . കിഴങ്ങു വർഗ്ഗങ്ങളായ കപ്പ, മധുരക്കിഴങ്ങ് , പഴവര്ഗങ്ങളായ പീച് ,സ്ട്രോബെറി , കാൻബെറി മുതലായവയും ഒഴിവാക്കുന്നത് നല്ലതാണ്‌.

അതുപോലെ കശുവണ്ടി, ബദാം, വാൽനട്ട്, ഫ്ലാക് സീഡ് എന്നീ ഉൽപന്നങ്ങൾ ശരിയായ അളവിൽ മാത്രം കഴിക്കുക പക്ഷെ നിലക്കടലയും അതിൻ്റെ ഉല്പന്നങ്ങളും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. പുഴുങ്ങിയ മുട്ടയുടെ വെള്ള ആരോഗ്യത്തിന് വളരെ നല്ലതാണ് കാരണം അതിൽ പ്രോട്ടീൻ ഉണ്ട്. പക്ഷെ മുട്ടയുടെ മഞ്ഞ ഭാഗത്തു കൂടുതൽ ഉള്ളത് സെലീനിയവും അയോഡിനും ആണ്. അതുകൊണ്ടു തന്നെ ഹൈപോതൈറോയിഡിസം ഉള്ളവർ ഇത് അധികം കഴിക്കാൻ പാടില്ല . ചായ, കാപ്പി എന്നിവയും ഒരു പരിധി വരെ ഒഴിവാക്കുന്നത്‌ നല്ലതാണ്.

അൺ ഐഡന്റിഫൈഡ്‌ ഫുഡ്‌സായ ടോപ്പിംഗ്‌സ്, സോയാ സോസ്, മയോണൈസ് ,ആർട്ടിഫിഷ്യൽ സ്വീറ്റ്‌സ് എന്നിവയിൽ കൃത്യമായി എന്തെല്ലാം ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് എന്നറിയാൻ കഴിയാത്തതു കൊണ്ട് ഇവ ഒഴിവാക്കുന്നതായിരിക്കും നല്ലത്. ചിലപ്പോൾ ഇവ നമ്മുടെ തൈറോയിഡ് ഗ്രന്ധികളെ ദോഷകരമായി ബാധിച്ചേക്കാം.ധാന്യങ്ങളായ ഓട്സ് , ബ്രൗൺ റൈസ് പയർ വർഗ്ഗങ്ങളായ കറുത്ത കടല, കിഡ്‌നി ബീൻസ്, പച്ചക്കറികളായ തക്കാളി ,ക്യാരറ്റ് ,ചുരയ്ക്ക പഴവർഗങ്ങളായ പഴം , ചക്ക, പൈനാപ്പിൾ , ഷമാം , മാദളനാരങ്ങ,നാരങ്ങ, ഓറഞ്ച്, നെല്ലിക്ക, ആപ്പിൾ എന്നിവയെല്ലാം ഹൈപോതൈറോയ്ഡിസം ഉള്ളവർക്ക് കഴിക്കാവുന്ന ആഹാര പദാർത്ഥങ്ങളാണ്.

ഒലിവ് എണ്ണ, ബദാം എണ്ണ ശുദ്ധമായ വെളിച്ചെണ്ണ, പാലുൽപ്പന്നങ്ങളായ തൈര് , മോര് , കൊഴുപ്പ് കുറഞ്ഞ പാൽ, ശുദ്ധമായ നെയ്യ്, പ്രോസസ് ചെയ്യാത്ത ചീസ്, ചിക്കൻ, കടൽ മത്സ്യങ്ങൾ മുതലായവ ശരിയായ അളവിൽ ഹൈപോതൈറോയ്ഡിസം ഉള്ളവർക്ക് കഴിക്കാം.ഹൈപ്പർതൈറോയിഡിസം ഉള്ളവർ അയോഡിൻ കൂടുതൽ ഉള്ള പദാർത്ഥങ്ങളായ അയോഡൈസ്‌ഡ്‌ ഉപ്പ് , കടൽ മൽസ്യങ്ങൾ എന്നിവയുടെ ഉപയോഗം കുറക്കുന്നത് ഉചിതമായിരിക്കും. തൈറോയിഡ്‌ ഉള്ളവർക്ക് കഴിക്കാവുന്നതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങളെ കുറിച്ച് വിശദമായി അറിയുന്നതിന് താഴെ ഉള്ള വീഡിയോ കാണുക.

Leave a Reply