മുഖം തിളങ്ങാന്‍ ഈ നൈറ്റ് സീറം മാത്രം മതി.

സൗന്ദര്യം സംരക്ഷണം എല്ലാർക്കും ഇഷ്ടം ഉള്ള ഒന്നാണ്. സുന്ദരമായ മുഖം നൽകുന്ന ആത്മവിശ്വാസം ചെറുത് അല്ല. നമ്മുടെ മുഖം കണ്ണാടിയിൽ കാണുമ്പോൾ നമ്മുക്ക് തന്നെ ഒരു സംതൃപ്തി തോന്നാൻ വേണ്ടി ആണ് പലരും സൗന്ദര്യസംരക്ഷണത്തിനു വേണ്ടി ഒരുപാട് സമയം ചിലവാകുന്നത്.പലപ്പോഴും നമ്മുടെ വിലയേറിയ സമയം ഇങ്ങനെ ചിലവാകുമ്പോൾ അതിന് ശരിയായ ഫലം ലഭിക്കണം. വിപണിയിൽ ഭീമമായ വില കൊടുത്തു ലഭിക്കുന്ന പല സാധനങ്ങളും ഗുണത്തെക്കാൾ ഏറെ ദോഷം ആണ് ചെയ്യുന്നത്.

പണ്ട് പെൺകുട്ടികൾ ഒരു നല്ല പൗഡർ ഇട്ടു ആയിരുന്നു മുഖം സുന്ദരം ആകുന്നത്. പിന്നീട് അത്‌ ഫെർനെസ്സ് ക്രീമുകൾക്ക് വഴി മാറി. ക്രീംമും പൗഡറും ഇട്ടു പുറത്തിറിങ്ങുന്ന പെൺകുട്ടികൾ ആയി പിന്നീട്. പിന്നീട് ഫെർനെസ്സ് ക്രീമുകൾക്ക് ഒപ്പം പിന്നീട് സൺ‌ക്രീമും ഇടം പിടിച്ചു.ഇപ്പോൾ മുഖത്ത് ഫെയർനെസ് സിറം ഉപയോഗിക്കുന്ന കാലം ആണ്. ഒരുപാട് ആളുകൾ ഇപ്പോൾ സിറം ഉപയോഗിക്കുന്നുണ്ട്.

വലിയ വില കൊടുത്തു ആണ് ഒരുപാട് ആളുകൾ ഇത് വാങ്ങുന്നത്. എന്നാൽ വെറും രണ്ടു മിനിറ്റിൽ ഇത് വീട്ടിൽ ഉണ്ടാകാൻ കഴിയും എന്നാണ് ആയുർവേദ ഡോക്ടർ ആയ അപർണ്ണ പറയുന്നത്. ഒരു നൈറ്റ്‌ സിറം വീട്ടിൽ ഉണ്ടാകുന്ന രീതി ആണ് ഡോക്ടർ പറയുന്നത്.മുഖകുരുവിന്റെ പാടുകൾ കറുത്ത പാടുകൾ ഒക്കെ നീക്കി മുഖം വീട്ടിത്തിളങ്ങും എന്നാണ് ഡോക്ടർ പറയുന്നത്. ആയുർവേദ മരുന്നുകൾ ഉപയോഗിച്ച് ആണ് ഇത് ഉണ്ടാക്കി എടുക്കുന്നത്.

ഒരു നുള്ള് കുങ്കുമ പൂവ് മഞ്ഞൾപൊടി, (കറിയിൽ ചേർക്കുന്നത് അല്ല)ചെറുതേൻ,ഗ്ലീസറിൻ, ഒരു ചെറു നരിങ്ങാ,കറ്റാർ വാഴ ജെൽ എന്നിവ ആണ് വേണ്ടത്. ഇവ എല്ലാം നന്നായി ചേർത്ത് ഇളകിയാൽ സിറം ആയി. ഇത് രാത്രിയിൽ പുരട്ടിയിട്ട് കിടകാം.രാവിലെ കഴുകി കളഞ്ഞാൽ മതി. ഇത് രാത്രിയിൽ മാത്രമേ ഉപയോഗിക്കാവു. വെയിൽ കൊള്ളുമ്പോൾ ഇത് ഉപയോഗിക്കരുത്. കൂടുതൽ വിവരങ്ങൾക്കും ആയി വീഡിയോ കാണാം.

Leave a Reply