ഗ്യാസ് ട്രബിൾ വളരെ എളുപ്പത്തിൽ സുഖപ്പെടുത്താം.

ഒരിക്കലെങ്കിലും ഗ്യാസ്ട്രബിൾ അനുഭവിക്കാത്തവരുണ്ടാവില്ല. പലരെയും അലട്ടുന്ന വലിയൊരു ബുദ്ധിമുട്ടാണിത്. എന്നാൽ പലർക്കും പല വിധത്തിലാണ് ഇതിന്റെ ലക്ഷണങ്ങൾ കണ്ടു വരുന്നത്. ഏമ്പക്കം വരിക, കടുത്ത നെഞ്ചെരിച്ചിൽ, ഭക്ഷണം കഴിച്ചാൽ വയർ ഫുൾ ആയ അവസ്ഥ, ഓക്കാനം വരിക, വയറുവേദന, ഭക്ഷണം കഴിച്ച ഉടനെ ടേയിലറ്റിൽ പോവാൻ തോന്നുക, വയറു കമ്പനം ഇങ്ങനെയൊക്കെ ഗ്യാസ് ട്രബിൾ ഉള്ളവർക്ക് വരുന്ന അവസ്ഥയാണ്.

എന്നാൽ നമുക്ക് വീട്ടിൽ നിന്നു തന്നെ ഈ ഒരു അവസ്ഥ മാറ്റിയെടുക്കാം. അത് എന്തൊക്കെയാണെന്ന് നോക്കാം. കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുക. അതുപോലെ ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കരുത്. ഒന്നുകിൽ ഭക്ഷണത്തിന് മുമ്പ് അല്ലെങ്കിൽ ഭക്ഷണത്തിന് ശേഷം വെള്ളം കുടിക്കുക.

മണ്ണിനടിയിലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. മദ്യപാനം, ലഹരിമരുന്ന് പുകവലി എന്നിവ ഒഴിവാക്കുക. അതുപോലെ എല്ലാവർക്കും ഉള്ള പ്രശ്നമാണ് സ്ട്രസ്സ്.അത് പരമാവധി ഒഴിവാക്കുക. ഫാസ്റ്റ്ഫുഡ് ദഹന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ പരമാവധി ഒഴിവാക്കുക.

8 മണിക്കൂറെങ്കിലും സുഖമായ ഉറക്കം ഉണ്ടാവണം. പെട്ടെന് ഭക്ഷണം കഴിക്കുന്ന രീതി മാറ്റി സമയം എടുത്ത് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഇനി വീട്ടിൽ നമുക്ക് എന്തൊക്കെ ചെയ്യാമെന്ന് നോക്കാം. അതിന് ഇഞ്ചിനീര് പിഴിഞ്ഞ് ലെമൺ ടീ യിലോ മറ്റോ ഉണ്ടാക്കി കഴിക്കുക. മഞ്ഞൾ, പുതിനയില തുടങ്ങിയവ നല്ലതാണ്. അതുപോലെ ഭക്ഷണത്തിൽ സാലഡുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇങ്ങനെ ചെയ്താൽ ശരിയായശോധനയും ദഹനവും നടക്കും.

ഈ പറഞ്ഞ കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്ക് തീർച്ചയായും ഈ ഗ്യാസ്ട്രബിൾ പ്രശ്നം ഇല്ലാതാവും.എന്നാൽ ചിലർക്ക് ഫലം ലഭിക്കുന്നില്ലെങ്കിൽ ഹോമിയോ ചികിത്സ വഴി മാറ്റിയെടുക്കാം. ഈ പറഞ്ഞ ജീവിതരീതി മാറ്റിയെടുത്താൽ ഗ്യാസ്ട്രബിൾ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നാണ് ഡോക്ടർ ബസിൽ യൂസഫ് പറയുന്നത് ഈ വീഡിയോ വഴി കേട്ട് നോക്കാം.

Leave a Reply