ഇത് ചെയ്‌താൽ മടി പമ്പ അല്ല പെരിയാറും കടക്കും

നമ്മുടെ ഈ സമൂഹത്തിൽ മടി പിടിക്കാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ എന്തുകൊണ്ടാണ് നമ്മൾ മടി പിടിച്ചിരിക്കുന്നതെന്നു ഒട്ടുമിക്ക ആൾക്കാർക്കും അറിയില്ല. നമ്മുടെ ഈ മടി മാറ്റാൻ പലരും തരുന്ന ഒരു ഉപദേശം കൗൺസലിങ്ങിനു പോകുവാനാണ്. എന്നിരുന്നാലും മടി എങ്ങനെ നമ്മൾ ബാധിച്ചു അല്ലെങ്കിൽ നമ്മുക്ക് എങ്ങനെയാണ് മടി ഉണ്ടായത് എന്നൊക്കെ അറിയാൻ ആർക്കും ആഗ്രഹമുള്ള കാര്യമാണ്. മടി മാറ്റുന്നതിനെക്കുറിച്ച് പറയുന്നതിന് മുൻപ് തന്നെ നമുക്ക് ആദ്യം മടിയെക്കുറിച്ചു പറയുന്ന ഒരു റിയൽ സ്റ്റോറി പഠിക്കാം.

ലോകത്തിൽ വെച്ച് ഇന്ന് ഏറ്റവും കൂടുതൽ സമ്പന്നരായ വ്യക്തികളിൽ ഉയർന്ന സ്ഥാനം ലഭിച്ച ഒരാളാണ് വാരെൻ ബഫറ്റ്‌. ഏകദേശം 7000 കോടിയോളം വാർഷിക വരുമാനമുണ്ട് വാരെൻ ബഫററ്റിന്. എങ്ങനെ അദ്ദേഹം ഇത്രയധികം വിജയിച്ചു എന്നത് പലരും അദ്ദേഹത്തോട് ചോദിച്ചിട്ടുള്ള കാര്യമാണ്. ഒരിക്കൽ അദ്ദേഹം തൻറെ പ്രൈവറ്റ് ജെറ്റിൽ യാത്ര ചെയ്യവേ പൈലറ്റ് അദ്ദേഹത്തോട് ചോദിച്ചു ” എങ്ങനായാണ് താങ്കൾ ഇത്രയധികം വിജയിച്ചത് “. വാരെൻ ബഫറ്റ്‌ മറുപടി കൊടുത്തത് ചില ചോദ്യങ്ങൾ ചോദിച്ചു കൊണ്ടായിരുന്നു. “നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ നേടിയെടുക്കണമെന്നുള്ള 25 ലക്ഷ്യങ്ങൾ ഒരു പേപ്പറിൽ എഴുതുക.”

അദ്ദേഹം പറഞ്ഞ പ്രകാരം പൈലറ്റ് അദ്ദേഹത്തിന്റെ ജീവിതത്തിൽ നേടിയെടുക്കേണ്ട 25 ലക്ഷ്യങ്ങൾ എഴുതി തീർത്തു. അതിനു ശേഷം അദ്ദേഹം പൈലറ്റിനോട് ചോദിച്ചു ” അതിൽ നിന്നും നിങ്ങൾക്ക് കൂടുതൽ പ്രാധാന്യമേറിയ 5 ലക്ഷ്യങ്ങൾ വേർതിരിച്ചെടുക്കുക” എന്നാൽ ഇത്തവണ പൈലറ്റിന് അതൊരു ബുദ്ധിമുട്ടുള്ള ഒരു കാര്യമായി മാറി. പൈലറ്റ് എഴുതി വെച്ച 25 ലക്ഷ്യങ്ങൾ തൻറെ ജീവിതത്തിലും ഉദ്യോഗത്തിലും മെച്ചപ്പെടാൻ വേണ്ടിയുള്ളവയാണ്. എന്നിരുന്നാലും വാരെൻ ബഫറ്റിൻറെ തീരുമാനപ്രകാരം പൈലറ്റ് താൻ എഴുതി വെച്ച 25 ലക്ഷ്യങ്ങളിൽ നിന്നും അദ്ദേഹത്തിന് ഒട്ടും തന്നെ ഒഴിവാക്കാൻ പറ്റാത്ത 5 ലക്ഷ്യങ്ങൾ അദ്ദേഹം മറ്റൊരു പേപ്പറിൽ കുറിച്ച് വെച്ചു.

അതിനു ശേഷം വാരെൻ ബഫറ്റ്‌ പൈലറ്റിനോട് ചോദിച്ചു ” താങ്കൾ എഴുതി വെച്ച 5 ലക്ഷ്യങ്ങളുടെ ലിസ്റ്റും 25 ലക്ഷ്യങ്ങൾ എഴുതി വെച്ച ലിസ്റ്റും എങ്ങനെ നോക്കി കാണുന്നു” പൈലറ്റ് അദ്ദേഹത്തോട് മറുപടി പറഞ്ഞു ” ഞാൻ എൻ്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് ഈ 5 ലക്ഷ്യങ്ങൾ ഉള്ള ലിസ്റ്റ് ആയിരിക്കും. അതുപോലെ തന്നെ എനിക്ക് സമയം കിട്ടുന്ന പോലെ ബാക്കിയുള്ള മറ്റു ലക്ഷ്യങ്ങൾ കൂടി ഞാൻ നിറവേറ്റാൻ ശ്രമിക്കുന്നതാണ്. വാരെൻ ബഫറ്റ്‌ മറുപടി കൊടുത്തത് ഇങ്ങനെയായിരുന്നു “നിങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല. നിങ്ങൾ എഴുതി വെച്ച 5 ലക്ഷ്യങ്ങൾ നേടിയെടുക്കുന്നത് വരെ മറ്റു ലക്ഷ്യങ്ങളെക്കുറിച്ചു ആലോചിക്കാൻ പോലും പാടില്ല. അത് നിങ്ങളിൽ മടിയുണ്ടാക്കി തീർക്കും. നിങ്ങൾ തിരഞ്ഞെടുത്ത 5 ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ ഒരുപക്ഷെ മറ്റു ലക്ഷ്യങ്ങൾ നിങ്ങളെ മടിപിടിപ്പിക്കും”. മടിയെക്കുറിച്ചു ഇത്രയും ലളിതമായ മറ്റൊരു റിയൽ സ്റ്റോറി കാണില്ല.

മടി മാറ്റുവാനായി ഉപദേശം തേടുന്നവർ ഈ കാര്യങ്ങൾ മനസിലാക്കുക. മടി മാറ്റുവാൻ ഏറ്റവും കൂടുതൽ നിങ്ങളെ സഹായിക്കേണ്ടത് നിങ്ങൾ തന്നെയാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത് ചെറിയ ചില മാറ്റങ്ങളാണ്. ഒരുപക്ഷെ ഈ ചെറിയ മാറ്റങ്ങൾ നിങ്ങൾക്ക് വിജയിക്കാതെ പോകുന്ന ഐഡിയകളാണ് എന്നൊക്കെ തോന്നാം. എന്നാൽ ഈ പറയപ്പെടുന്നവ ജീവിതത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് മാറ്റങ്ങൾ കൊണ്ട് വന്നതായി പലരും രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾ ചെയ്യുന്ന ഓരോ ജോലിയും നിങ്ങളെ ഇഷ്ട്ടപ്പെടുന്നവയാക്കണം.

ഏതുപോലെയെന്നാൽ പറയപ്പെടുന്ന ഏത് ജോലി ആണെങ്കിലും അത് ചെയ്യുവാൻ നിങ്ങളല്ലാതെ മറ്റാരും അതിനു യോഗ്യരല്ല എന്നുള്ള ബോധം. അത് നിങ്ങൾക്ക് ആ ജോലിയോട് കൂടുതൽ ഇഷ്ട്ടമുണ്ടാക്കാൻ സാധ്യതയുള്ള കാര്യമാണ്. അതുപോലെ തന്നെ ചിലർ പറയുന്ന ഒരു കാര്യമാണ് ” ഇഷ്ടമില്ലാതെയാണ് ഞാൻ ഈ ജോലി ചെയ്യുന്നത് “. ഇതൊക്കെ മേൽ പറഞ്ഞ കാരണങ്ങളാൽ ഉണ്ടാവുന്ന ഒരു തോന്നലുകളാണ്. അടുത്തതായി പലരും നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രശ്നം ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന ബോറടിയാണ്.

എന്ത് കൊണ്ടാണ് നമ്മൾക്ക് ബോറടി ഉണ്ടാകുന്നത്. അല്ലെങ്കിൽ എങ്ങനെയാണ് നമുക്ക് ബോറടി ഉണ്ടാകുന്നത് എന്ന പലരും ചിന്തിച്ചു കാണില്ല. എന്ത് തന്നെയായാലും ഇത്തരത്തിലുള്ള ബോറടികൾ മാറ്റാൻ നിങ്ങൾ ചെയ്യേണ്ട ചെറിയ ഒരു ഐഡിയ എന്നത് നിങ്ങളുടെ ജോലിയെ ഒരു ടൈമർ വെച്ച് അഡ്ജസ്സ്റ് ചെയ്യുക എന്നതാണ്. 25 മിനിറ്റ് ടൈമർ സെറ്റ് ചെയ്തതിനു ശേഷം നിങ്ങൾ നിങ്ങളുടെ ജോലി ചെയ്തു തുടങ്ങുക. വെറും 25 മിനിറ്റ് കൊണ്ട് തന്നെ നിങ്ങളുടെ ജോലി അവസാനിക്കുകയില്ല എന്നറിയാം. എന്നിരുന്നാലും ഓരോ 25 മിനിറ്റ് കഴിയുമ്പോഴും നിങ്ങൾ ഒരു അഞ്ചു മിനിറ്റ് ബ്രേക്ക് എടുക്കുക. ഇതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ജോലിയിൽ നിന്നും ഉണ്ടാകുന്ന മാനസിക പിരിമുറുക്കം കുറയ്ക്കുവാൻ സാധിക്കും.

ഈ ഒരു ടെക്‌നിക്കിനെ പ്രോമോഡോർ ടൈമർ എന്നാണ് പറയുന്നത്. അതുപോലെ തന്നെ നമ്മൾ നമ്മുടെ ജോലി തുടങ്ങുന്നതിനു മുൻപ് തന്നെ നമുക്ക് ആവശ്യമായ എല്ലാ വസ്തുക്കളും ജോലി ചെയ്യുന്നിടത്തു തന്നെ കൊണ്ട് വെയ്‌ക്കേണ്ടതാണ്. അതുപോലെ നമ്മുടെ ജോലിയിലെ ശ്രദ്ധ മാറ്റുന്ന എല്ലാ കാര്യങ്ങളും ജോലി തുടങ്ങുന്നതിനു മുൻപ് തന്നെ ഒഴിവാക്കുകയും വേണം. ഇതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ജോലിയിൽ നല്ലപോലെ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും ഭംഗിയായി പൂർത്തീകരിക്കാനും സാധിക്കും. എന്തുകൊണ്ട് ഇങ്ങനെയുള്ള മാറ്റങ്ങൾ പറയപ്പെടുന്നു എന്നതിൻറെ കാരണം ജോലിയുടെ ഇടയ്ക്ക് തന്നെ നമ്മളോട് ഫേസ്ബുക്കോ വാട്ട്സാപ്പോ യുട്യൂബൊ ഉപയോഗിക്കുവാൻ ആരും തന്നെ പറയേണ്ടതില്ല.

നമ്മളുടെ താൽപ്പര്യങ്ങൾ അത്തരം സമയം പോകുന്ന കാര്യങ്ങളിൽ കൂടുതലായതു കൊണ്ട് തന്നെ നമ്മൾ അതിലേക്കു ശ്രദ്ധ കൊടുക്കുകയും ചെയ്തു തീർക്കേണ്ട ജോലിയെക്കുറിച്ചു മറക്കുകയും ചെയ്യുന്നു. പൂർത്തിയാകാത്ത ജോലിയെ കുറച്ചു സമയം കഴിഞ്ഞു ശ്രദ്ധ കൊടുത്താൽ തന്നെയും പിന്നെ നമ്മൾ മടി പിടിച്ചവരായി മാറുന്നു. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കുവാൻ മുകളിൽ പറഞ്ഞ ചെറിയ ഐഡിയകൾ നിങ്ങളെ ഉറപ്പായും സഹായിക്കുന്നതാണ്. ഇനി പ്രോമോഡോർ ടൈമർ ടെക്‌നിക്ക് നിങ്ങൾ പരീക്ഷിച്ചാൽ ഓരോ 1 മണിക്കൂറിനു ശേഷം 15 മിനിറ്റ് വരുന്ന ഒരു ലോങ്ങ് ബ്രേക്ക് എടുക്കാവുന്നതാണ്. മടിയുണ്ടാവുക സ്വാഭാവികമായ ഒരു കാര്യമാണ്. അത് മാറ്റിയെടുക്കാൻ നമ്മളെ കൊണ്ട് തന്നെ സാധിക്കും. എന്നാൽ മടി പിടിച്ചിരിക്കുന്നത് നമ്മുടെ ലക്ഷ്യങ്ങളെ ബാധിക്കുന്ന ഒരു കാര്യമാണ്. ഏതൊരാളുടെയും ഭാവി തീരുമാനിക്കുന്നതിൽ മടി ഉണ്ടാവാതിരിക്കുക എന്നത് ഒരു വലിയ ഘടകം തന്നെയാണ്. തുടർന്നുള്ള കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കുക.