ഉറക്കമില്ലായ്മ നിങ്ങളെ അലട്ടുന്നുണ്ടോ. എങ്കിൽ ഡോക്ടർ റെജി പോളിൻ്റെ ഈ നിർദ്ദേശങ്ങൾ കേട്ടിരിക്കുക.

നിത്യജീവിതത്തിൽ വളരെ അത്യാവശ്യമായ ഘടകമാണ് ഉറക്കം. എന്നാൽ ഇന്ന് പലർക്കും ഉറക്കമില്ലായ്മ എന്ന അവസ്ഥ കൊണ്ട് ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നുണ്ട്. അതിനാൽ എന്തുകൊണ്ടാണ് നമുക്ക് ഉറക്കം ഇല്ലാതാവുന്നതെന്നും എന്താണ് പരിഹാരമെന്നും നോക്കാം.

പലർക്കും പല കാരണങ്ങൾ കൊണ്ടാണ് ഉറക്കം ഇല്ലാതാവുന്നത്. ചിലർക്ക് ടെൻഷൻ കൊണ്ട് ഉറക്കം കിട്ടാതാവുന്നുണ്ട്. മറ്റ് ചിലർ ഉറക്കത്തിൽ ഞെട്ടി എഴുന്നേൽക്കുന്ന അവസ്ഥയാണ് കാണുന്നത്. ശ്വാസം മുട്ടി ഇവർ പലതവണയായി എഴുന്നേറ്റു കൊണ്ടിരിക്കുന്നു. ഇങ്ങനെ പല രീതിയിൽ ഉറക്കം ഇല്ലാത്തവരാണ് ഉള്ളത്.

അപ്പോൾ എന്താണ് ഒരാൾക്ക് ഉണ്ടാവുന്ന പ്രശ്നം എന്ന് കണ്ടെത്തുകയാണ് വേണ്ടത്. അതിനു വേണ്ടി ഡോക്ടറെ സമീപിക്കുക. ഡോക്ടർ സ്ലീപ് സ്റ്റഡി വഴി മനസിലാക്കി എന്ത് ചികിത്സയാണ് നൽകേണ്ടതെന്ന് നോക്കും. ആദ്യം രോഗിയുടെ ഉറങ്ങുമ്പോഴുള്ള അവസ്ഥ പരിശോധിക്കും, ശേഷം രക്തം പരിശോധിച്ചും, പിന്നീട് ന്യൂറോളജിക്കൽ പരിശോധന നടത്തിയും ഏത് ചികിത്സയാണ് കൊടുക്കേണ്ടതെന്ന് നോക്കും.

അതിനാൽ മനുഷ്യന് അത്യാവശ്യ ഘടകമായ ഉറക്കമില്ലായ്മ എന്നത് നിസ്സാരമായി കാണാതെ ഡോക്ടറുടെ സേവനം ലഭ്യമാക്കി ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ്. അതിനാൽ നമുക്ക് ഏതവസ്ഥയാണെന്ന് മനസിലാക്കി ചികിത്സ എടുക്കണമെന്നാണ് ഡോക്ടർ റെജി പോൾ ഈ വീഡിയയിലൂടെ നൽകുന്ന വിവരണം.

Leave a Reply