ഓണം ആനുകൂല്യങ്ങൾ ഇവയാണ്

ഓണവുമായി ബന്ധപ്പെട്ട് നിരവധി ആനുകൂല്യങ്ങൾ സർക്കാരിന്റെ ഭഗത്ത് നിന്നും പ്രഖ്യാപിച്ചിട്ടുണ്ട്.എ പി എൽ,ബി പി എൽ റേഷൻ കാർഡിൽ വ്യത്യാസം ഇല്ലാതെ ആണ് നിലവിൽ ഈ ആനുകൂല്യം ലഭിക്കുന്നത്.അത്തരം ചില ആനുകൂല്യങ്ങൾ എന്തൊക്കെ ആണ് എന്നാണ് ഇവിടെ പറയുന്നത്.ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഒന്ന് ഓണ കിറ്റ് ആണ്.ഓണ വിഭവങ്ങൾ അടക്കം ഉൾക്കൊള്ളിച്ചു കൊണ്ട് ഏകദേശം 500 രൂപക്കടുത്ത് വിലയുള്ള സാധങ്ങൾ ഉലക്കൊള്ളിച്ചു കൊണ്ടാണ് സർക്കാർ ഓണ കിറ്റുകൾ തയാറാക്കുന്നത്.കിറ്റിൽ ഉൾപ്പെടുത്തേണ്ട സാധനങ്ങൾ എന്തൊക്കെ ആണ് എന്നതിൽ തീരുമാനം ആയിട്ടില്ല.

സപ്പ്ളൈക്കോയോട് ആവശ്യപ്പെട്ടതനുസരിച്ചു കിറ്റിൽ ഉൾപ്പെടുത്തേണ്ട സാധങ്ങൾ എന്തൊക്കെ ആണ് എന്ന് സപ്പ്ലൈകൊ നൽകിയ ലിസ്റ്റിൽ ഉള്ള വസ്തുക്കൾ ഒരു കിലോ പഞ്ചസാര, വെളിച്ചെണ്ണ,ചെറുപയർ അല്ലെങ്കിൽ വൻപയർ അരക്കിലോ,മഞ്ഞൾപൊടി,മല്ലി പൊടി,മുളക്പൊടി,മസാലപ്പൊടികൾ,കറിപൗഡറുകൾ,പായസക്കൂട്ട്,തുടങ്ങിയ പത്തിന സാധങ്ങൾ ആണ്സർക്കാർ അംഗീകാരം ലഭിക്കുന്ന മുറക്ക് അടുത്ത മാസം മുതൽ കിറ്റുകൾ ലഭ്യമായി തുടങ്ങും എന്ന് തന്നെ ആണ് പ്രതീക്ഷിക്കപ്പെടുന്നത്.അത് പോലെ തന്നെ വിദ്യാർത്ഥികൾക്കായി സ്കൂളുകൾ വഴി ഉള്ള ഭക്ഷ്യ കിറ്റുകൾ തയാറാക്കപ്പെടുന്നുണ്ട്.

ഇതിൽ ആദ്യ ഘട്ട വിതരണം ആരംഭിച്ചു കഴിഞ്ഞു പ്രീ പ്രൈമറി ക്‌ളാസുകൾ മുതൽ എട്ടാം ക്ലാസ് വരെ ഉള്ള സർക്കാർ എയിഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.ആട്ട,ഉപ്പ്,പഞ്ചസാര എന്നിവ ഓരോ കിലോ വീതം,മുളക് പൊടി,മഞ്ഞൾപ്പൊടി,മല്ലിപ്പൊടി,എന്നിവ 100 ഗ്രാം വീതം, എല്ലാ പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെ ഉള്ള കുട്ടികൾക്കും ലഭിക്കും,പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് ഒന്നേകാൽ കിലോ അരി,എൽ പി വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥിക്ക് നാല് കിലോ അരിയും,യു പി വിദ്യാർത്ഥിക്ക് 6 കിലോ അറിയും ലഭിക്കുന്നതാണ്.പയർ,കടല,പരിപ്പ് എന്നിവ അര കിലോ വീതം എൽ പി വിഭാഗത്തിലും ലഭിക്കുന്നതാണ്.ഒരു കിലോ വീതം യു പി വിഭാഗത്തിനും ലഭിക്കുന്നതാണ്.

ഓണത്തിന് മുൻപായി സാമുഹിക സുരക്ഷാ പെൻഷനുകൾ അർഹർ ആയവരുടെ അക്കൗണ്ടിൽ എത്തി ചേരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഏപ്രിൽ മാസം വരെ ഉള്ള സാമൂഹ്യ സുരക്ഷാ പെൻഷനുകൾ 1200 രൂപ ഓരോ മാസവും ഉള്ളത് കുടിശിക തീർത്ത ലോക്ക് ഡൌൺ പശ്ചാത്തലതിൽ നല്കിയിരുന്നു.എന്നാൽ മെയ് മാസം മുത്തം 1300 രൂപ മാസം പെൻഷൻ തുകയായി വർധിപ്പിച്ചിട്ടുണ്ട്.അതിനാൽ രണ്ടു മാസത്തെ പെൻഷൻ 2600 രൂപ ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ജൂലൈ അവസാനം അല്ലെങ്കിൽ ആഗസ്റ്റ് മാസം ആദ്യം മുതൽ പെൻഷൻ വിതരണം ആരംഭിക്കുന്നതാണ്.സേവാ വെബ്‌സൈറ്റ് വഴി പെൻഷൻ തുക ലഭ്യമായോ എന്ന് പരിശോധിക്കാൻ സാധിക്കുന്നതാണ്.

ഓണം പ്രമാണിച്ചു 200 കോടിയോളം രൂപ ക്ഷേമ പെൻഷനുകൾ നൽകാനായി മാറ്റി വെച്ചിരിക്കുകയാണ്.സുരക്ഷാ പെൻഷനുകൾക്ക് ശേഷം ആയിരിക്കും വിതരണം ഉണ്ടാകുക എന്നതാണ് അറിയാൻ കഴിയുന്ന വിവരം.കൂടാതെ കേന്ദ്ര സർക്കാർ പദ്ധതി പ്രധാന മന്ത്രി ഉജ്വല യോജന വഴി സെപ്റ്റംബർ 30 വരെ സൗജന്യ ഗ്യാസ് സിലിണ്ടർ അർഹർ ആയിട്ടുള്ളവർക്ക് ലഭിക്കുന്നതാണ്.ഗ്യാസ് സിലിണ്ടറിന് ചിലവായ തുക അക്കൗണ്ടിൽ ലഭിക്കുന്നതാണ് പദ്ധതി.കൂടാതെ ഗരീബ് കല്യാൺ അന്ന യോജന വഴി ഉള്ള റേഷൻ വിതരണം നവംബർ മാസം വരെ നീട്ടിയിരിക്കുകയാണ്.

ഗരീബ് കല്യാൺ അന്ന യോജന വഴി ഓരോ അംഗത്തിനുംഗോതമ്പ് / അരി 5 കിലോ വീതം ഒരു കിലോ പയർ എന്നിവ ലഭിക്കുന്നതാണ്.എ പി എൽ കാർഡുടമകൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല.ഇങ്ങനെ നിവവധി ആനുകൂല്യങ്ങൾ പൊതുജങ്ങൾക്കായി സർക്കാർ നൽകി വരുന്നുണ്ട്.തങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാവരും ശ്രദ്ധിക്കുക.

Leave a Reply