പച്ചമുളക് കായ്ച്ചു തകർക്കും ഇത് ചെയ്‌താൽ

പച്ചമുളകിന്റെ എരിവ് ഇഷ്ടപെട്ടില്ലെങ്കിലും അതിന്റെ മണം എങ്കിലും ഇഷ്ടപ്പെടാത്തവർ കുറവാണ്.എന്നാൽ എങ്ങിനെയൊക്കെ പരിപാലിച്ചിട്ടും പച്ചമുളക് വളരുന്നില്ല,വളർന്നാൽ തന്നെ പൂക്കുന്നില്ല ഇനി പൂത്താൽ തന്നെ പൂ എല്ലാം കൊഴിഞ്ഞു പോകുന്നു വിളവെടുക്കാൻ മുളക് ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവർക്ക് സന്തോഷ വാർത്തയാണ് ഇവിടെ പറയുന്നത്.ആവശ്യത്തിന് വളം നൽകുകയും പരിപാലനം ഒക്കെ കൃത്യമായി ചെയ്തിട്ടും പൂക്കളും കായ്‌ഫലവും ലഭിക്കുന്നില്ല എന്ന പ്രശ്നത്തെ നേരിടാനനയി ആദ്യം മണ്ണിന്റെ രീതി മനസിലാക്കേണ്ടതുണ്ട്.സൂക്ഷ്മകണങ്ങളുടെ കുറവ് മൂലം ഇത്തരത്തിൽ പ്രശനം നേരിടാൻ സാധ്യത ഉണ്ട്.ബോറോൺ,കാൽസിയം,മഗ്‌നീഷ്യം,സിങ്ക്,എന്നീ സൂക്ഷ്മമൂലകങ്ങളുടെ കുറവ് കാരണം പ്രകാശ സംശ്ലേഷണം കൃത്യമായി നടക്കാതിരിക്കുകയുംചെയ്യുന്നതിനാലാണ് പൂക്കളും കായ്കളും ഉണ്ടാകാതെ വരികയും ചെയ്യുന്നത്.

ഈ പ്രശ്നത്തിന് വളം മാത്രം നൽകിയത് കൊണ്ട് പരിഹാരം ഉണ്ടാകില്ല.മേല്പറഞ്ഞ മൈക്രോന്യൂട്രിയന്റ്സ് ന്റെ ലഭ്യത കൂടി ഉറപ്പാക്കണം.ഈ പ്രശ്നത്തെ നേരിടാൻ രണ്ടു മാർഗങ്ങൾ ഇവിടെ പറയുന്നുണ്ട്.ജൈവ രീതിയിലുള്ള പരിഹാരവും,രാസ മാർഗം ഉപയോഗിച്ചുള്ള പരിഹാരവും.അനുയോജ്യമായവ തിരഞ്ഞെടുത്തു ഉപയോഗിക്കാവുന്നതാണ്.ജൈവ മാർഗത്തിൽ ഏറ്റവും ഫലപ്രദമായും എളുപ്പത്തിലും ചെയ്യാൻ സാധിക്കുന്നത് ഫിഷ് അമിനോ ആസിഡ് ഉപയോഗിച്ചുള്ള രീതി ആണ്.ഇത് ഒഴിച്ച് കൊടുക്കുന്നത് പൂക്കൾ ഉണ്ടാകാൻ വളരെ സഹായകം ആണ് എന്ന് മാത്രമല്ല അവ കൊഴിഞ്ഞു പോകാതിരിക്കാനും വളരെ അധികം ഉത്തമവും ആണ് ഈ മാർഗം.

അടുത്ത രീതി എന്താണ് എന്ന് മനസിലാക്കാനായി ദീപു പൊന്നപ്പന്റെ താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കണ്ടു മനസിലാക്കാം.ഇത്തരം അറിവുകൾ ഇഷ്ടപ്പെടുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കു എത്താനായി ഇത് ഷെയർ ചെയ്യുക.അഭിപ്രായങ്ങളും വിലയേറിയ നിർദ്ദേശങ്ങളും അറിയിക്കുക.ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.