അകാലനര നിങ്ങളെ അലട്ടുന്നുണ്ടോ. ഡോക്ടർ പറയുന്നത് കേട്ട് നോക്കു

ഇന്നത്തെ കാലത്ത് എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന പ്രശ്നമാണ് അകാല നര എന്നത്. ഈ അകാലനര പലരെയും ഇന്ന് വളരെയധികം നിരാശരാക്കുന്നുണ്ട്. പലർക്കും ചെറിയ പ്രായത്തിൽ തന്നെ ഈ അകാലനരയുടെ ബുദ്ധിമുട്ട് കണ്ട് വരുന്നുണ്ട്. എന്നാൽ ഇത് എന്തുകൊണ്ടാണ് ഉണ്ടാവുന്നതെന്ന് കേൾക്കാം. നമ്മുടെ മുടിയിൽ മെലാനിൻ കൂടുതൽ ഉള്ളതുകൊണ്ടാണ് മുടി കറുത്തിരിക്കുന്നത്.

എന്നാൽ ചിലരുടെ മുടിയിൽ കുറയുന്നത് മെലാനിൻ കുറയുന്നതാണ്. പല കാരണങ്ങൾ കൊണ്ട് നമ്മുടെ മുടിയിലെ മെലാനിൻ നശിച്ചുപോകാം. നമ്മുടെ ശരീരത്തിലെ കോശങ്ങൾ ഹൈഡ്രജൻ ഫറോക്സൈഡ് ഉത്പാദിപ്പിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിൽ കാറ്റലൈഡ്സിസിൻ്റെ ഉത്പാദനം കുറയുമ്പോൾ ഹൈഡ്രജൻ ഫറോക് സൈഡ് അടിഞ്ഞുകൂടാൻ തുടങ്ങും.

ഇങ്ങനെ മുടിയിഴകളിലെ കോശങ്ങളിൽ അടിഞ്ഞുകൂടുമ്പോഴാണ് മുടിയിഴകളിലെ മെലാനിൻ നശിച്ച് മുടി വെളുക്കാൻ തുടങ്ങും. ചിലർക്ക് ചെറുപ്രായത്തിൽ മുടി നരക്കുന്നതിന് പല കാരണങ്ങൾ ഉണ്ട്. പ്രധാനമായ കാരണം പാരമ്പര്യമാണ്. പണ്ടു കാലങ്ങളിലുള്ളവരുടെ ജീവിത രീതിയല്ല നാം ഇന്ന് പിൻതുടരുന്നത്.

പൂർവ്വികരെ അപേക്ഷിച്ച് നാം നേരിടേണ്ടി വരുന്ന സ്ട്രസ് ഫാക്ടേഴ്സ്, ഭക്ഷത്തിലെ പ്രോട്ടീൻ്റെയും, മിനറലിൻ്റെയും, വിറ്റാമിൻ്റെയും കുറവും കെമിക്കൽ അടങ്ങി യ ഭക്ഷണം കഴിക്കുന്നതൊക്കെ മുടി നരയ്ക്കാൻ കാരണമാവാം. അതുപോലെ പല രോഗങ്ങൾ വന്നവർക്ക് ഇങ്ങനെ ഒരു അവസ്ഥ വരുന്നതായി കാണാം. കാൻസറോ, ഇൻഫക്ഷനോ, പനിയോ വന്നതിനു ശേഷം അതുപോലെ ഓപ്പറേഷൻ കഴിഞ്ഞവർക്കും, ചിലർക്ക് ചില മരുന്നുകൾ കുടിച്ചു കഴിച്ചതിനു ശേഷം ഇങ്ങനെ മുടി നരക്കുന്നതായി കാണാം.

കൂടാതെ മുടി ബ്ലീച്ച് ചെയ്യാനും, സ്ട്രെയിറ്റ് ചെയ്യാനും ഉപയോഗിക്കുന്നവർക്കും മുടി നരക്കുന്നതായി കാണാം. അതുപോലെ പൊലൂഷൻ, ക്ലോറിൻ അടങ്ങിയ വെള്ളം, അമിതവണ്ണമുള്ളവരിൽ, ഫാസ്റ്റ്ഫുഡുകളുടെ അമിതമായ ഇങ്ങനെ അനവധി കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ വരുന്നത്. ഇതിന് പരിഹാരമായി ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തുക. 8 മണിക്കൂർ കൃത്യമായി ഉറങ്ങുക, ധാരാളം വെള്ളം കുടിക്കുക, ഭക്ഷണത്തിൽ അയേൺ, ഫോളിക് ആസിഡ്, സെലീനിയം, കോപ്പർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഇലക്കറികൾ, ശർക്കര, ബദാം, വാൽനട്ട്, മത്സ്യങ്ങളായ ചാള, അയല, കല്ലുമ്മക്കായ, കൂൺ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

നാച്വറലായി ഒരു ടീസ്പൂൺ ബദാം ഓയിലിൽ അതിൽ അല്പം നെല്ലിക്കയുടെ നീരും ഒരു വൈറ്റമിൻ ഇ കാപ്സൂളും മിക്സാക്കി തലയിൽ മസാജ് ചെയ്യുക. ഇത് ഒരു പരിധി വരെ അകാല കുറയ്ക്കാൻ സഹായിക്കും. പലരും നേരിടുന്ന പ്രശ്നമായ അകാലനര എങ്ങനെ തടയാമെന്ന് ഡോക്ടർ രാജേഷ് കുമാർ വിശദീകരിക്കുന്നത് കേട്ട് നോക്കു.

Leave a Reply