ഈ രേഖ കയ്യിലുണ്ടോ? സൂചിപ്പിക്കുന്നത് ഇതാണ്

കൈ രേഖ അഥവാ ഹസ്ത രേഖ അനുസരിച്ചു പല കാര്യങ്ങളും മനസിലാക്കാൻ സാധിക്കും.നിരവധി തരം രേഖകൾ ഉള്ള കയ്യിൽ പ്രാധാന്യമുള്ള ഒരു രേഖ ആണ് ആയുർ രേഖ എന്ന് പറയുന്നത്.നിരവധി രേഖകൾ ഉളളതിനാൽ എല്ലാവര്ക്കും രേഖകളെ പറ്റി വ്യക്തമായ ധാരണ ഉണ്ട് എന്ന് പറയാൻ സാധിക്കില്ല.കയ്യുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു രേഖകളിൽ ഒന്നാണ് ആയുർ രേഖ.ചൂണ്ട് വിരലിന്റെയും തള്ള വിരലിന്റെയും ഇടയിൽ ആണ് ആയുർ രേഖ ഉള്ളത്.ചൂണ്ടു വിരലിൽ തുടങ്ങുകയും തള്ള വിരലിനു താഴെയായി അവസാനിക്കുകയും ചെയ്യുന്ന രേഖയാണ് ആയുർ രേഖ.കൃത്യമായി പറഞ്ഞാൽ കയ്യുടെ തള്ള വിരലിന്റെ വശത്തായി കർവ്വ് ആകൃതിയിൽ കാണുന്നതാണ് ആയുർ രേഖ.

ആയുർരേഖ എന്നത് ആയുസ്സിനെ സൂചിപ്പിക്കുന്നതാണ്.പ്രധാനമായും ആയുസിന്റെ അളവ് ഭാഗ്യവുമായി ചേർത്ത് പറയുന്ന ഒന്നാണ് ആയുർ രേഖ.മാത്രമല്ല നിരവധി പ്രവർത്തനങ്ങളെയും ആയുർ രേഖ പ്രതിനിധാനം ചെയ്യുന്നു എന്ന് മാത്രമല്ല വ്യക്തിയുടെ ഊർജത്തെ പ്രസരിപ്പിക്കുന്നതിലും ഈ രേഖക്ക് കൃത്യമായ പങ്കുണ്ട്.ആക്സിഡന്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടോ?അസുഖങ്ങൾ വരാൻ സാധ്യതയുണ്ടോ?തുടങ്ങിയവ ഹസ്തരേഖാ വിദഗ്ദന്മാർ പ്രവചിക്കുന്നത് ആയുർ രേഖ ഉപയോഗിച്ചാണ്.അതിനാൽ തന്നെ ആയുർ രേഖ ഏതൊക്കെ തരത്തിൽ ഉണ്ട് എന്നും അവ ഏതു രീതിയിൽ ജീവിതത്തെ ബാധിക്കാം എന്നും ഉള്ള കാര്യം ആയുർ രേഖയിലൂടെ മനസിലാക്കാൻ സാധിക്കും.

ആയുർ രേഖക്ക് നീളക്കൂടുതൽ ഉണ്ട് എങ്കിൽ ആയുസ് കൂടുതലായിരിക്കും എന്നത് ശരിയായ ധാരണ അല്ല.ആയുർരേഖയുടെ നീളവും പ്രായവും തമ്മിൽ ബന്ധമില്ല.ചിലരുടെ കയ്യിൽ ആയുർ രേഖ ഉണ്ടാകണം എന്നില്ല,ചിലർക്കു വളരെ ചെറിയ ആയുർ രേഖയും ആയിരിക്കും ഉണ്ടാകുക ഇവർക്ക് രോഗം വരാനും ആക്സിഡന്റുകളും ഉണ്ടാകാനും ഭാഗ്യത്തിനനുസരിച് സാധ്യത കൂടുതലാണ്.എന്നാൽ വളരെ കട്ടി ഉള്ള ആയുർ ഏക ഉളളവർക്കു കായിക മേഖലയിൽ താല്പര്യമുള്ളവരായിരിക്കാൻ സാധ്യത കൂടുതലാണ്.ആയുർ രേഖയുടെ തുടർന്നുള്ള കാര്യങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.