കേരള ഗവൺമെന്റ് ഹാൻഡ് സാനിറ്റെയ്‌സർ 500 ml – 125 രൂപ

കൊറോണ ലോകത്തെ മുഴുവൻ ഒന്ന് പോലെ വരിഞ്ഞു മുറുക്കിയിരിക്കുകയാണ്.പ്രതിരോധ മാര്ഗങ്ങളും ചികിത്സ മാര്ഗങ്ങളും ഒക്കെ ആയി നിരവധി വാർത്തകൾ നമ്മൾ കാണുന്നുമുണ്ട്.നമ്മുടെ സർക്കാരും ആരോഗ്യ പ്രവത്തകരും ഒക്കെ ഇമ ചിമ്മാതെ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ കാവൽ നിൽക്കുകയാണ്.അത് പോലെ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾക്കു ആവശ്യമായ വസ്തുക്കളുടെ ലഭ്യത കുറവും അമിതമായ വിലയും ഒക്കെ സാധാരണക്കാരെ ചെറിയ രീതിയിൽ ബുദ്ധിമുട്ടിയ്ക്കുന്നുണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ്.

ഇത്തരം പ്രശനങ്ങളിൽ നിന്നും രക്ഷ നേടാൻ മാസ്‌ക്കുകൾ ഹാൻഡ് സാനിട്ടൈസേർ എന്നിവ ആവശ്യമാണ്.ഇവയുടെ ഒക്കെ ലഭ്യതക്കുറവും വിലയും ഒക്കെ എങ്ങനെ മറി കടക്കാം എന്ന് ആലോചിച്ചു ഇരിക്കുന്ന പൊതു ജനങ്ങളുടെ മുന്നിലേക്കു മികച്ച ഒരു വഴി ആണ് സർക്കാർ മുന്നോട് വെക്കുന്നത്.എന്താന്നല്ലേ.വെറും 125 രൂപയ്ക്കു അര ലിറ്റർ സാനിട്ടേയ്‌സർ ലഭിക്കുന്ന പദ്ധതിക്ക് സർക്കാർ രൂപം നൽകിയിരിക്കുകയാണ്.ഈ വരുന്ന ശനിയാഴ്ചക്കുളിൽ 2000 ബോട്ടിലും 10 ദിവസത്തിനുള്ളിൽ ഒരു ലക്ഷം ബോട്ടിലും കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യുട്ടിക്കല്‍സ് (കെഎസ്ഡിപി) ഹാന്റ് സാനിറ്റൈസര്‍ ഉല്‍പാദിപ്പിക്കുന്നു എന്നാണ് മുഖ്യ മന്ത്രി പിണറായി വിജയൻ ഫെയ്സ്ബൂക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

മുഖ്യ മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
വ്യവസായ വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യുട്ടിക്കല്‍സ് (കെഎസ്ഡിപി) ഹാന്റ് സാനിറ്റൈസര്‍ ഉല്‍പാദിപ്പിക്കുന്നു. ശനിയാഴ്ചക്കുള്ളിൽ 2000 ബോട്ടിലും 10 ദിവസത്തിനകം 1 ലക്ഷം ബോട്ടിലും നിര്‍മ്മിച്ച് വിപണിയിലെത്തിക്കും. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഫോര്‍മുല പ്രകാരമാണ് സാനിറ്റൈസര്‍ തയ്യാറാക്കുന്നത്. പൊതുവിപണിയിൽ 100 മില്ലി സാനിറ്റൈസറിനു 150 മുതൽ 200 രൂപ വരെ വിലയുള്ളപ്പോൾ 1/2 ലിറ്റർ സാനിറ്റൈസറിനു കെഎസ്ഡിപി ഈടാക്കുന്നത് 125 രൂപയാണ്.

Considering the scarcity of hand sanitizers in the market, Kerala Government starts the production of sanitizer at Kerala State Drugs and Pharmaceuticals (KSDP), a public sector undertaking owned by the state government. KSDP aims at manufacturing 1 lakh bottles within ten days. 2000 bottles will be ready for sale on Saturday itself. While the market price of 100 ml sanitizer is Rs. 150-200, the sanitizer produced by KSDP costs only Rs.125 for 1/2 litre.