അരി, ഗോതമ്പ്, ഓട്സിൽ ഏതാണ് ആരോഗ്യത്തിന് നല്ലത്.

കുറേ കാലങ്ങളായി കേൾക്കുന്ന കാര്യമാണ് അരി ഭക്ഷണം കഴിക്കുന്നതാണോ നല്ലത്, ഗോതമ്പ് ആണോ നല്ലത് എന്നത്. അങ്ങനെ പലരും കേട്ടറിവിൽ നിന്ന് അരി ഭക്ഷണം ഒഴിവാക്കി ചപ്പാത്തി കഴിക്കുകയാണ് ചെയ്യുന്നത്.ചിലർ ഓട്സ് ആണ് കഴിക്കുന്നത്. എന്നാൽ ഇതിൻ്റെ ഒക്കെ ശരിയായ വിവരങ്ങൾ അറിയാതെയാണ് നാം ഇങ്ങനെ ചെയ്യുന്നത്.

15 വർഷങ്ങൾക്ക് മുമ്പ് നാം കൂടുതലായി കഴിച്ചിരുന്നത് ബ്രൗൺ റൈസായിരുന്നു. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യാസo വരുത്തി നാം ഇപ്പോൾ കൂടുതൽ കഴിക്കുന്നത് വെളുത്ത അരിയാണ്. ഈ വെളുത്ത അരി കഴിക്കുന്നത് മൂലം നമുക്ക് വലിയ ഗുണമൊന്നും ലഭിക്കുന്നില്ല.

എന്നാൽ തവിട് കളയാത്ത ബ്രൗൺ അരിയാണ് കഴിക്കുന്നതെങ്കിൽ നമുക്ക് വിറ്റമിൻ ബി, വിറ്റമിൻബി2, വിറ്റമിൻ ബി6 ഇതൊക്കെ അടങ്ങിയിരിക്കുന്നതിനാൽ വളരെ നല്ലതാണ്. ഗ്ലൈസമിക് ഇൻഡക്സ് കൂടുതലുള്ളത് തവിട് നീക്കിയ അരിയിലാണ്. അതിനാൽ തവിടുള്ള അരി പ്രമേഹമുള്ളവർക്ക് കൂടി നല്ലതാണ്.

അരി ഒഴിവാക്കി ഇപ്പോൾ ഗോതമ്പ് കഴിക്കുന്നത് വലിയ ഗുണങ്ങളൊന്നും ഉണ്ടാവില്ല. കാരണം കാർബോഹൈഡ്രേറ്റ് അരിയിലും, ഗോതമ്പിലും ഏകദേശം ഒരേ അളവാണ്. എന്നാൽ ഗോതമ്പിൽ ഡയട്രി ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ കുറച്ച് കഴിക്കുമ്പോൾ വയറ് നിറയുന്നതായിരിക്കും.

എന്നാൽ ചിലർ ഇതൊക്കെ ഒഴിവാക്കി റാഗി കഴിക്കാറുണ്ട്. റാഗിയിൽ അയേൺ, കാത്സ്യവും അടങ്ങിയിരിക്കുന്നതിനാൽ നല്ലതു തന്നെയാണ്. പക്ഷേ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവർക്ക് റാഗി നല്ലതല്ല. വണ്ണം വയ്ക്കാനും, രക്തം കുറവുള്ളവർക്കും, ആരോഗ്യ സംരക്ഷണത്തിനും റാഗി നല്ലതാണ്. പക്ഷേ റാഗി വാങ്ങി പൊടിച്ച് വേണം ഉപയോഗിക്കാൻ.

ചിലർ ഇപ്പോൾ പ്രധാന ഭക്ഷണമാക്കി മാറ്റിയിരിക്കുകയാണ് ഓട്സ്. ഓട്സ് കഴിക്കുമ്പോൾ പൊടിച്ച് കഴിക്കാൻ ഉപയോഗിക്കരുത്. ഹോൾ ആയിട്ടുള്ള ഓട്സ് കഴിക്കാൻ ഉപയോഗിക്കുക. എന്നാൽ ഏറ്റവും നല്ലത് സ്റ്റീൽ കട്ട്സ് ഓട്സ് ആണ്. പക്ഷേ നമ്മുടെ ഇന്ത്യയിൽ വളരെ കുറവാണ്.

അരി ഭക്ഷണം നാം ഒഴിവാക്കേണ്ടതില്ല. അതിനാൽ കുത്തരി കഴിക്കാൻ ശ്രമിക്കുക. ഏത് ഭക്ഷണം കഴിച്ചാലും അളവ് കുറച്ച് കഴിക്കാൻ ശ്രമിക്കുക. അപ്പോൾ നാം അരി ഭക്ഷണം ഒഴിവാക്കണോ വേണ്ടയോ എന്ന് ഡോ.മനോജ് ജോൺസൺ വീഡിയോയിൽ പറയുന്നത് കേട്ടു നോക്കു.

Leave a Reply