ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഹാർട്ട് അറ്റാക്കാണോ ഗ്യാസാണോ തിരിച്ചറിയാം.

ഇക്കാലത്ത് ഏറ്റവുമധികം ആളുകൾ മരണപ്പെടുന്നത് ക്യാൻസർ,ഹാർട്ട് അറ്റാക്ക് തുടങ്ങിയ രോഗങ്ങൾ മുഖേനമാണ്. ഹാർട്ട് അറ്റാക്ക് ഉണ്ടാവുന്നത് പെട്ടെന്ന് വരുന്ന ഒന്നാണ്. ഒരു ലക്ഷണവും ഇല്ലാതെ പെട്ടെന്ന് ഒരു നെഞ്ച് വേദന വന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരണപ്പെടുന്നതായി കാണുന്നുണ്ട്.

ഹാർട്ട് അറ്റാക്ക് വന്നാൽ ഒരു മണിക്കൂറിനുള്ളിൽ ചികിത്സ ലഭിക്കേണ്ടത് അത്യാവശ്യമാണ്. നെഞ്ച് വേദനയോ, നെഞ്ചെരിച്ചലോ വന്ന് കഴിഞ്ഞാൽ അത് ഗ്യാസ് ആണെന്നു കരുതി ഗ്യാസിൻ്റെ മരുന്നോ, അല്ലെങ്കിൽ വീട്ടിലുള്ള വെളുത്തുള്ളിയോ കഴിച്ച് സമാധാനം കണ്ടെത്തും. എന്നാൽ കുറച്ച് കഴിയുമ്പോൾ നെഞ്ചുവേദന അധികമായി ആശുപത്രിയിൽ എത്തുമ്പോഴേക്ക് മരണപ്പെടുന്ന അവസ്ഥ കാണാറുണ്ട്.

എന്നാൽ ഈ നെഞ്ച് വേദനയും, നെഞ്ചിരിച്ചൽ ഉണ്ടാവുന്നത് ഗ്യാസ് മൂലമാണോ ഹാർട്ട് അറ്റാക്കിൻ്റെ ആണോ എന്ന് എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം. നാം ഒരു ഭക്ഷണം കഴിച്ചു കഴിഞ്ഞ് കുറച്ച് കഴിഞ്ഞാൽ നെഞ്ച് വേദനയോ, നെഞ്ചെരിച്ചിലോ വന്നു കഴിഞ്ഞാൽ ആ ഭക്ഷണം കഴിച്ചാൽ നിങ്ങൾക്ക് ഇങ്ങനെ ഗ്യാസ് വരുന്നതാണെങ്കിൽ അത് ഗ്യാസ് ആവാം.

എന്നാൽ ആ ഭക്ഷണം കഴിച്ച് കഴിഞ്ഞ് ആദ്യമായാണ് ഇങ്ങനെ അസ്വസ്ഥത അനുഭവപ്പെടുന്നതെങ്കിൽ അത് ഹാർട്ട് അറ്റാക്കാവാനാണ് സാധ്യത. എന്നാൽ ഇന്ന് ഭക്ഷണം കഴിച്ച് നാളെയാണ് ഇങ്ങനെ അസ്വസ്ഥത വരുന്നതെങ്കിൽ അതും ഹാർട്ട് അറ്റാക്കാവാനാണ് സാധ്യത. നെഞ്ചെരിച്ചിൽ വന്ന് പിന്നെ കൂടി പുറം ഭാഗത്തൊക്കെ വ്യാപിക്കുന്നുണ്ടെങ്കിൽ ഹാർട്ട് അറ്റാക്കാവാം.

കൂടാതെ നടക്കുമ്പോൾ കൂടി വരികയും, കുനിഞ്ഞു നിൽക്കുമ്പോഴൊക്കെ അസ്വസ്ഥത കൂടുന്നുണ്ടെങ്കിൽ അതും ഹാർട്ടറ്റക്കാവാം. ശരീരം വിയർക്കുക, കുഴഞ്ഞു പോവുക, തലചുറ്റുന്നതു പോലെ തോന്നുക, വയർ വീർക്കുന്നതായി തോന്നുക, കണ്ണിൽ ഇരുട്ടു കയറുക, ശ്വാസം കഴിക്കാൻ ബുദ്ധിമുട്ട് തോന്നുക ഇങ്ങനെ അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ നിർബന്ധമായും ആശുപത്രിയിൽ പ്രവേശിക്കുക.

അതുപോലെ നെഞ്ചെരിച്ചിൽ വരുമ്പോൾ ഒരു ഉൾഭയം തോന്നുന്നുണ്ടെങ്കിലും പെട്ടെന്ന് തന്നെ ആശുപത്രിയിൽ പോവുക. അതിനാൽ ഇങ്ങനെയുള്ള അസ്വസ്ഥതകൾ വന്നു കഴിഞ്ഞാൽ ഗ്യാസാണെന്ന് കരുതി പരിഹാരം കണ്ടെത്താൻ ശ്രമിക്കാതെ അടുത്തുള്ള ആശുപത്രിയിൽ സമീപിക്കേണ്ടത് അത്യാവശ്യമാണ്‌. ഓരോ ജീവനും വിലപ്പെട്ടതാണ്. അതിനാൽ സ്വയം ചികിത്സ നടത്താതെ ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. ഡോക്ടർ സുഹൈൽ മുഹമ്മദ് പറയുന്ന കാര്യങ്ങൾ ഈ വീഡിയോ വഴി കേട്ടു നോക്കു.

Leave a Reply