എന്താണ് ഹെർണിയ? ലക്ഷണങ്ങൾ എന്തൊക്കെയാണ്? ഡോക്ടർ പറയുന്നത് കേൾക്കാം

ഇപ്പോൾ പല ആളുകളിലും കണ്ടു വരുന്ന ഒന്നാണ് ഹെർണിയ എന്ന രോഗം. പല ആളുകളിലും ഇത് കണ്ടു വരുന്നു. ആദ്യം ഒക്കെ ആളുകൾ ഒരു ഭയത്തോടെ കണ്ടിരുന്ന ഈ രോഗം ഇപ്പോൾ സാധാരണമായ ഒന്ന് ആയി കഴിഞ്ഞിരിക്കുന്നു.ശരീരത്തിലെ മാംസാപേശികൾ ദുർബലം ആകുമ്പോൾ ആണ് ഈ അവസ്ഥ ആരംഭിച്ചു തുടങ്ങുന്നത്. പേശികൾ ദുർബലം ആകുമ്പോൾ സ്വാഭാവികമായും ആന്തരിക അവയവങ്ങൾ പുറത്തേക്ക് തള്ളി വരുന്നു.ഇതാണ് ഹെർണിയ.

ഉദരഭിതിക്ക് വരുന്ന ബലക്കുറവ് ഒരു കാരണം ആണ് ഈ രോഗത്തിന്.പ്രായമായ ആളുകളിലും മറ്റു ശാസ്ത്രക്രിയകൾക്ക് വിധേയർ ആയവർക്കും ആണ് പൊതുവെ ഉദര ഭിത്തിക്ക് ബലക്കുറവ് സംഭവിക്കുന്നത്.അതുപോലെ കരൾ രോഗം ഉള്ളവർക്കും ഈ ബലക്കുറവ് ഉണ്ടാകാറുണ്ട്.സ്ത്രീകളിൽ ഗർഭിണി ആയിരിക്കുന്ന സമയത്ത് ഈ അസുഖം കാണാറുണ്ട്. പൊക്കിൾ ഹെർണിയ എന്ന പേരിൽ.

ശരീരത്തിൽ ചെറിയ വേദന കഴപ്പ് എന്നീ ലക്ഷണങ്ങൾ ആയിരിക്കും ശരീരം ആദ്യം കാണിക്കുന്നത്.വയറിനു ഒരു അൾട്രാ സ്കാനിങ് ചെയ്താണ് പൊതുവെ ഇത് ഉറപ്പിക്കുന്നത്.ഹെർണിയയ്ക്ക് ശാസ്ത്രക്രിയ മാത്രമേ ഒരു പരിഹാരം ആയി ഉള്ളു. അത്‌ അത്ര പേടിക്കണ്ട ഒന്നും അല്ല.ശാസ്ത്രക്രിയ രണ്ടു വിധത്തിൽ ആണ് ഉള്ളത്. ഓപ്പൺ സർജറിയും ലാപ്പാസ്കോപ്പിക്ക് സർജറിയും.

ഈ രണ്ടു ശാസ്ത്രക്രിയയിലും വല ഉപയോഗിച്ച് ആണ് സർജറി ചെയ്യുന്നത്.അത്‌ കൊണ്ട് തന്നെ ഇത് വീണ്ടും വരാൻ ഉള്ള സാധ്യത വളരെ കുറവാണ്.ഇപ്പോൾ പല ആളുകളും നേരിടുന്ന ഒരു പ്രശ്നം ആണ് ഇത്. ഒരു ശാസ്ത്രക്രിയയിലൂടെ പെട്ടന്ന് തന്നെ മാറ്റി എടുക്കാവുന്ന ഒന്നാണ് ഇത്.ഒരുപാട് പേടിക്കണ്ട ഒന്ന് അല്ല ഇത്. ഇതിനെ കുറിച്ച് വ്യക്തമായി ഡോക്ടർ മുസാഫിർ പറയുന്നത് കേൾകാം.

Leave a Reply