വെറും 15 മിനുട്ടിൽ നിങ്ങളുടെ സ്വർണാഭരണം പുതിയതാകും ഇങ്ങനെ ചെയ്താൽ

നമ്മുടെ നാടിന്റെ സംസ്കാരത്തിൽ സ്വർണം വല്ലാതെ ഇഴുകി ചേർന്ന ഒരു ലോഹം ആണ്.ഇനി എത്ര തന്നെ ചിലവേറിയതായാലും സ്വർണം ഇല്ലാതെ മലയാളിയുടെ പ്രധാന ആഘോഷങ്ങൾ ഇല്ല എന്ന് തന്നെ പറയാം.ആഭരണത്തെക്കാൾ ഉപരി ഒരു മികച്ച നിക്ഷേപമായി സ്വർണത്തെ കാണുന്നവരും കുറവല്ല.പുരുഷന്മാരെ കാൽ സ്ത്രീകക്കു സ്വര്ണത്തോട് വൈകാരിക അടുപ്പം കൂടുതലാണ് താനും.ഇങ്ങനെ ഒക്കെ ഉള്ള സ്വർണം കുറച്ചു കാലം കഴിയുമ്പോ നിറം മങ്ങി സൗന്ദര്യം കുറയുന്നതായി തോന്നുന്നവർക്ക്‌ ആശ്വസിക്കാം.ആരുടെയും സഹായം ഇല്ലാതെ വളരെ നന്നായി സ്വർണാഭരണം വൃത്തി ആക്കാനുള്ള ഒരു വഴി ആണ് ഇനി പറയുന്നത്.

ഒരു പാത്രത്തിൽ ചൂട് വെള്ളം എടുക്കുക.അതിലേക്കു 2 പാക്കറ്റ് തലയിൽ തേക്കുന്ന ഷാമ്പു പൊട്ടിച്ചൊഴിക്കുക .ശേഷം അതിലേക്കു ഒന്നര റ്റി സ്പൂൺ മഞ്ഞൾപൊടി ഇട്ടു രണ്ടും നന്നായി ഇളക്കി ചേർക്കുക.ഷാമ്പു പതയുന്ന വരെ ഇങ്ങനെ നന്നായി മിക്സ് ചെയ്തു കൊടുക്കുക.ഇങ്ങനെ തയാറാക്കി വെച്ചിരിക്കുന്ന ഈ ലായനിയിലേക്കു വൃത്തിയാക്കേണ്ടുന്ന സ്വർണം ഇടുക.സ്വർണം ഇട്ട ശേഷം നന്നായി ഇളക്കി 15 മിനിറ്റോളം അങ്ങനെ വെക്കുക.

പതിനഞ്ച് മിനിറ്റിനു ശേഷം സാദാരണ ടൂത്ത ബ്രഷ് ഉപയോഗിച്ച് ആഭരണങ്ങൾ നന്നായി തേച്ചുരച്ചു കഴുകുക.ഇങ്ങനെ ചെയ്യുന്നത് പത അടക്കം അഴുക്കു നന്നായി പോകാൻ വളരെ സഹായകം ആണ്ഇങ്ങനെ വൃത്തിയാക്കിയ സ്വര്ണാഭരങ്ങൾ മറ്റൊരു പാത്രത്തിലേക്ക് മാട്ടിയ ശേഷം സാധാരണ വെള്ളത്തിൽ കഴുകി എടുക്കാം.ഇങ്ങനെ ചെയ്യുമ്പോൾ തന്നെ സ്വർണത്തിനു പുതുനിറം വന്നത് നമുക്ക് നേരിട്ടു കണ്ടു മനസിലാക്കാൻ സാധിക്കും.

ഈ അറിവ് ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടരിലേക്കു ഷെയർ ചെയ്ത അവരെയും ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കൂ.തീർച്ചയായും മാറ്റം കൊണ്ട് വരാൻ സാധിക്കുന്ന ഒരു വഴി തന്നെ ആണ് ഇത് എന്ന് തന്നെ ആണ് അനുഭവസാക്ഷ്യം .താഴെ നൽകിയിരിക്കുന്ന വീഡിയോ കൂടി കണ്ടു കൂടുതൽ വ്യക്തത വരുത്താം

വീഡിയോ കാണാം