മലബന്ധം കാരണമായി കഷ്ടപ്പെടുന്നവർ ധാരാളം സമൂഹത്തിലുണ്ട്.വ്യക്തിപരമായ കാര്യമായതിനാൽ മറ്റുള്ളവരോട് ഇതിനെ കുറിച് ചർച്ച ചെയ്യാനും സാധിക്കില്ല.എന്നാൽ ഇതിനു ചില പരിഹാരങ്ങള്‍ വിശദീകരിക്കാം.മലബന്ധം ഇല്ലാതാക്കുന്നതിന് ഏറ്റവും ഊന്നൽ കൊടുക്കേണ്ടത് സമയബന്ധിതമായ ഭക്ഷണ രീതിയാണ്.നാരുകലുള്ള ഭക്ഷണം കഴിക്കലാണ് ഏറ്റവും അഭികാമ്യം.അത്പോലെ പച്ചക്കറികൾ ഫ്രൂട്സ് സലാഡ്‌സ് ഇലക്കറികൾ കഴിക്കുക.
പരമാവധി ഇറച്ചി മീനു പോലുള്ളത് ഒഴിവാക്കാൻ ശ്രമിക്കുക.ഹോട്ടൽ ഭക്ഷണം പ്രത്യേകിച്ചു ഫാസ്റ്റ് ഫുഡ് സംസ്കാരം പരമാവധി ഒഴിവാക്കുക.കോളകളും കളർ ഭക്ഷണങ്ങളും ഉപേക്ഷിക്കുക.ശരീരത്തിന് നന്നായി വ്യായാമം ചെയ്യുക.ഇരുന്നു ജോലി ചെയ്യുന്നവരാണെങ്കിൽ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കാൻ ശ്രമിക്കുക.നല്ല മാനസിക ഉല്ലാസവും പരിപൂർണ്ണ ഉറക്കവും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.ജീവിത ശൈലിയിൽ നന്നായി മാറ്റം വരുത്തുക .
നേരത്തെ തന്നെ എഴുനേൽക്കാനും നേരത്തെ തന്നെ ഉറങ്ങാനുമുള്ള ചിട്ട ജീവിതത്തിൽ കൊണ്ടുവരിക.രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ്സ് ശുദ്ധമായ പച്ചവെള്ളം കുടിക്കുക.ശേഷം പ്രഭാത സവാരി നടത്തുക.മനസ്സ് റിലാക്സ് നൽകുന്ന നാടൻ ഭക്ഷണം കഴിക്കുക.അടുത്തതായി സിക്സ് ബാത്ത് നടത്തുക അതായത് കുട്ടികളെ ഉപയോഗിക്കുന്നത് പോലുള്ള വട്ട പാത്രം എടുക്കുക ശേഷം പാത്രത്തിന്റെ അര ഭാഗം ഇളം ചൂടുവെള്ളം എടുക്കുക.
അതില്‍ ഉപ്പ് ഇട്ടിട്ട് പതിനഞ്ചു അല്ലെങ്കില്‍ ഇരുപത് മിനുറ്റ് ഇരിക്കാന്‍ ശ്രമിക്കുക.ഇങ്ങനെ ഇരുന്നാല്‍ ആ ഭാഗത്തുള്ള മുറിവോ ഫിഷറോ പൈല്‍സോ ഉണ്ടെങ്കില്‍ അത് കുറയാനും മലബന്ധം കുറയുകയും ചെയ്യും.അവസാനമായി ഇങ്ങനെ ചെയ്തിട്ടൊന്നും സുഖപെടുന്നില്ലെങ്കില്‍ ഹോമിയോപതിയില്‍ ഭലവത്തായ ചികിത്സ രീതിയുണ്ട്.ഈ ചികിത്സ രീതി എടുക്കുകയാണെങ്കില്‍ മലബന്ധം ഗ്യാസിന്റെ അസ്വസ്ഥത മുതലായ രോഗങ്ങള്‍ മാറുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി താഴെയുള്ള വീഡിയോ കാണുക.