AC വാങ്ങാന്‍ വരട്ടെ 1500 രൂപ മതി ചൂട് ഒരു നുള്ള് ഉള്ളില്‍ കടക്കില്ല Prevent Heat Roof

ഈ വേനൽക്കാലത്തെ ചൂട് സഹിക്കുക വലിയ ബുദ്ധിമുട്ടേറിയയ ഒരു കാര്യം ആണ്.അതിനാൽ തന്നെ ഈ അവസ്ഥയെ പ്രതിരോധിക്കാൻ പലരും പല മാതൃകകൾ ആണ് സ്വീകരിക്കുന്നത്.കൂടുതൽ പേരും വീട്ടിൽ ഒരു എ സി വാങി വെച്ച് കളയാം എന്ന് ചിന്തിക്കുന്നവരാണ്.എന്നാൽ അങ്ങനെ ഒരു ചിന്ത മനസ്സിൽ പോകുന്നവർക്കു ചെലവ് കുറഞ്ഞ രീതിയിൽ ഒരു ഉഗ്രൻ വഴി ഉണ്ട് ഉഷ്ണത്തിൽ നിന്നും രക്ഷ നേടാൻ.എ സി വാങ്ങുന്ന അസഹനീയ ചിലവിൽ നിന്നും രക്ഷ നേടുകയും ചെയ്യാം,ഉഷ്ണത്തെയും പ്രതിരോധിക്കാം.കോൺക്രീറ്റ് വീട് ഉള്ളവരായിരിക്കും കൂടുതൽ ആളുകളും.കമ്പിക്കും സിമ്ന്റിനും ചൂട് സംഭരിച്ചു പുറത്തു വിടാൻ കഴിവുള്ളതിനാൽ ഭയങ്കരമായ ഉഷ്ണം ആയിരിക്കും കോൺക്രീറ്റ് വീടിനുള്ളിൽ താമസിക്കുന്നവർക്ക് അനുഭവപ്പെടുന്നത്.

ഈ പ്രശനത്തിൽ നിന്നും രക്ഷനേടാൻ വെറും 1500 രൂപ മതിയാകും.മാത്രമല്ല സ്വന്തമായി മറ്റാരുടെയും സഹായം ഇല്ലാതെ ചെയ്യാൻ സാധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.പരീക്ഷിച്ചു വിജയിച്ചവർ നിരവധി ആണ്.റൂഫ് ടോപ്പിനു ഒരു താൽക്കാലിലെ കവചം നൽകുകയാണ് ചൂട് പ്രതിരോധിക്കാൻ ചെയ്യണ്ടത്.ചുട്ടുപൊള്ളുന്ന ചൂടിലും ഇത് ചെയ്യുന്നത് കൊണ്ട് വീടിനു നല്ല തണുപ്പ് ലഭിക്കും.മാത്രമല്ല ചെരുപ്പിടാതെ തറയിൽ നടക്കാനും തുണി വിരിക്കാനും ഒക്കെ ഇത് ചെയ്യുനണത്തിലൂടെ സാധിക്കും.ഇതിനു ചെയ്യേണ്ടത് എന്തൊക്കെ ആണ് എന്ന് നോക്കാം.

ഇതിനായി ആവശ്യമുളളത് ലൈം പൌഡർ അഥവാ വൈറ്റ് സിമന്റ് 5 കിലോ പാക്കറ്റുകൾ ,ഫെവിക്കോൾ 5 കിലോയുടെ ബോട്ടിൽ. അളവിന് വേണ്ടി ആണ് ഇത് ഇങ്ങനെ പറയുന്നത്.വീഡിയോ കണ്ടാൽ കൂടുതൽ വ്യക്തത അളവിന്റെ കാര്യത്തിൽ ലഭിക്കും. 5 കിലോയുടെ ഒരു പാക്കറ്റ് വൈറ്റ്സിമന്റിനു മുക്കാൽ ഭാഗം 5 ലിറ്ററ് ഫെവിക്കോൾ എന്നതാണ് ആണ് അനുപാതം.ഇനി എങ്ങനെ ചെയ്യാം എന്ന് നോക്കാം.ആദ്യം തറ നന്നായി തൂത്തു വൃത്തി ആക്കുക.പായൽ ഉണ്ടെങ്കിൽ ബ്ലീച്ചിങ് പൌഡർ ഉപയോഗിച്ച് കഴുകുക.രാവിലെ 9 മണിക്ക് മുൻപും വൈകിട്ട് 4 മണിക്ക് ശേഷവും ആണ് പറ്റിയ സമയം.

ഒരു വലിയ ബക്കറ്റു എടുക്കുക അതിൽ 8 ലിറ്റർ വെളളം എടുക്കുക.അതിലേക്കു 5 കിലോയുടെ ലൈം പൌഡർ തട്ടുക.നന്നായി എന്തെങ്കിലും ഉപയോഗിച്ചു മിക്സ് ചെയ്തു 5 മിനുട്ട് വെക്കുക.ശേഷം ഫെവിക്കോൾ നേരത്തെ പറഞ്ഞ അളവിൽ ഇതിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക.നന്നായി ഇളകിയ ശേഷം പെയിന്റിംഗ് ബ്രഷ് ഉപയോഗിച്ച് പെയിന്റ് ചെയ്യുക.റോളർ ഉപയോഗിക്കാൻ പാടുള്ളതല്ല.സാദാരണ പെയിന്റിങ് പോലെ അത്ര എളുപ്പമായിരിക്കില്ല ഇത്.അതിനാൽ ചെറിയ ഒരു കപ്പ് ഉപയോഗിച്ച് തറയിൽ ഒഴിച്ച ശേഷം ബ്രഷ് ഉപയോഗിച്ച് പെയിന്റ് ചെയ്യുക.തീരെ കനം കുറയാതെ വേണം ഇത് ചെയ്യാനുള്ളത്.

ഈ അറിവ് ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടരിലേക്കു ഷെയർ ചെയ്ത അവരെയും ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കൂ.തീർച്ചയായും മാറ്റം കൊണ്ട് വരാൻ സാധിക്കുന്ന ഒരു വഴി തന്നെ ആണ് ഇത് എന്ന് തന്നെ ആണ് അനുഭവസാക്ഷ്യം .താഴെ നൽകിയിരിക്കുന്ന വീഡിയോ കൂടി കണ്ടു കൂടുതൽ വ്യക്തത വരുത്താം

വീഡിയോ കാണാം