2 മിനുട്ടിൽ വായ്നാറ്റം അകറ്റാം

കേൾക്കുമ്പോൾ നിസ്സാരമായി തോന്നുമെങ്കിലും അത്ര നിസാരമല്ലാത്ത ഒരു പ്രശ്നമാണ് വായ്‌നാറ്റം.സമൂഹത്തിൽ ഒരുപാട് ആളുകൾ ഇന്ന് വായ്നാറ്റം കൊണ്ട് ബുദ്ധിമുട്ടുന്നവരുണ്ട്.ചില കണക്കുകൾ സൂചിപ്പിക്കുന്നത് മുപ്പതു ശതമാനം ആളുകൾ ഈ പ്രശ്നം കൊണ്ടുള്ള ബുദ്ധിമുട്ട് നേരിടുന്നവരാണ്.വായ്‌നാറ്റം ഉണ്ടാകാനുള്ള കാരണം മനസിലാക്കി അതിനു പ്രതിവിധി കാണുന്നതാണ് ഏറ്റവും ഉത്തമം.ഇത്തരത്തിൽ വായ്നാറ്റത്തിനുള്ള കാരണങ്ങളും അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നുമാണ് ഇവിടെ പറയുന്നത്.ശുചിത്വം എന്നതിനപ്പുറം ആത്മധൈര്യം നഷ്ടപ്പെടുത്താൻ കഴിയുന്ന ഒന്നാണ് വായ്നാറ്റം എന്നത് തർക്കമില്ലാത്ത വിഷയമാണ്.

പ്രധനമായും വായ്നാറ്റത്തിനുള്ള കാരണങ്ങൾ എന്താണ് എന്ന് നോക്കാം.നല്ലതും മോശവുമായിട്ടുള്ള ഇരുന്നൂറിലധികം ബാക്ടീരിയകൾ വായ്ക്കുള്ളിൽ ഉണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.നിരവധി തവണ പല്ലു തേച്ചിട്ടും,മറ്റു പലതും ചെയ്തിട്ടും വായ്നാറ്റം മാറുന്നില്ല എന്ന് പരാതി പറയുന്നവർ കുറവല്ല.പല്ലുതേക്കുന്നത് ശെരിയായ രീതിയിൽ അല്ലാത്തതിനാലും,മോണ രോഗങ്ങൾ ഉള്ളതിനാലും ഒക്കെ തന്നെ ഇത്തരത്തിൽ വായ്നാറ്റം അനുഭവപ്പെടാം.ആഹാരം കൃത്യമായി കഴിക്കാതെ പട്ടിണി കിടക്കുന്നവരിൽ വായ്നാറ്റം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.കൃത്യമായി വെള്ളം കുടിക്കാതിരിക്കുക എന്നത് മറ്റൊരു കാരണം ആണ്,

നന്നായി ചവച്ചരച്ചു ഭക്ഷണ സാധങ്ങൾ കഴിക്കാതിരിക്കുന്നത് വായ്നാറ്റത്തിന് കാരണം ആകും.അസിഡിറ്റിയും ചിലരിലെങ്കിലും വായ്നാറ്റത്തിന് കാരണമാകാറുണ്ട്.ഇത്തരത്തിലുള്ള പ്രശ്ങ്ങൾക്ക് എങ്ങനെ പരിഹാരം നേടാം എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.ഇത്തരം പ്രശനമുളവരിലേക്കു എത്താനായി ഇത് ഷെയർ ചെയ്യുക. അഭിപ്രായങ്ങൾ അറിയിക്കുക.