വന്ധ്യതയും,അതുമായി ബന്ധപ്പെട്ട പ്രശ്ങ്ങളും

വന്ധ്യതയും,അതുമായി ബന്ധപ്പെട്ട പ്രശ്ങ്ങളും ഏറി വരുന്ന കാലം ആണ് ഇത്.വന്ധ്യത സ്ത്രീക്കും പുരുഷനും ഉണ്ടാകാം.ഇത്തരത്തിൽ സ്ത്രീ സഹജമായ വന്ധ്യത മൂലം ഉള്ള പ്രശ്നങ്ങൾ എന്തൊക്കെ ആണ് എന്നും അവക്കുള്ള പരിഹാര മാര്ഗങ്ങള് എന്തൊക്കെ ആണ് എന്നുമാണ് ഇവിടെ പറയുന്നത്.ക്രമമായി അണ്ഡോൽപ്പാദനം നടക്കുക,അണ്ഡോൽപ്പാദന സമയത്തുള്ള ബന്ധപ്പെടലിൽ ബീജ സങ്കലനം കൃത്യമായി നടക്കുക.ബീജ സങ്കലനത്തിലൂടെ ഉണ്ടായ ഭ്രൂണം ഗര്ഭാശയത്തിനകത്ത് ശെരിയായി നിക്ഷേപിക്കപ്പെട്ട് വളർന്ന് ഗർഭം ധരിച്ച്, 9 മാസം ഗരഭത്തിന് ശേഷം കുഞ്ഞിനെ കിട്ടുക എന്നതാണ് സാധാരണ പ്രവർത്തനം.

മേല്പറഞ്ഞ പ്രവർത്തങ്ങളിൽ അണ്ഡോൽപാദനം,ബീജ സങ്കലനം,ഗർഭാശയത്തിൽ ഭ്രുണം പിടിച്ച് വളരുക തുടങ്ങിയ പ്രവർത്തനങ്ങൾ കൃത്യമായി നടന്നില്ല എങ്കിൽ ഗര്ഭധാരണം നടക്കുകയില്ല.കൃത്യമായ മാസക്കുളി ഉള്ളവരിൽ കൃത്യമായ അണ്ഡോൽപ്പാദനവും നടക്കും.അടുത്ത മാസക്കുളിയുടെ 14 ദിവസം മുൻപായി അണ്ഡോൽപ്പാദനം,അണ്ഡവിസർജനം, എന്നിവ അടിവയറിൽ അണ്ടാശയത്തിൽ നിന്നും നടക്കുന്നു.ആ സമയത്ത് ബന്ധപ്പെട്ടാൽ ബീജസങ്കലനം ശെരിയായി നടക്കുന്നു.തുടർന്ന് ഉണ്ടാകുന്ന ഭ്രൂണം അണ്ഡവാഹിനി കുഴലുകൾ തള്ളി ഗർഭാശയത്തിനുള്ളിലേക്ക് നിക്ഷേപിക്കുകയും ചെയ്യേണ്ടതുണ്ട്.

രോഗാവസ്ഥ ഒന്നും തന്നെ ഇല്ലാത്ത ഗർഭാശയത്തിലേക്ക് ആ ഭ്രൂണം പിടിയ്ക്കുകയും മാസക്കുളി തെറ്റുകയും ചെയ്യേണ്ടതുണ്ട്.ഇത്തരം പ്രവർത്തങ്ങൾ കൃത്യമായി നടക്കാതെ വരുന്ന സാഹചര്യങ്ങൾ എന്തൊക്കെ ആണ് എന്നും,അതിനുള്ള കാരണങ്ങൾ,ഈ പ്രശ്നത്തെ എങ്ങനെ നേരിടാം തുടങ്ങിയ കാര്യങ്ങൾ കൃത്യമായി മനസിലാക്കാനായി ആസ്റ്റർ മിംസ് കോട്ടക്കലിലെ ഡോക്റ്റർ അശ്വതി കുമാരൻ സംസാരിക്കുന്ന വീഡിയോ ചുവടെ ചേർത്തിരിക്കുന്നത് പൂർണമായും കണ്ടു മനസിലാക്കാൻ ശ്രദ്ധിക്കുക.നിങ്ങളുടെ സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ പ്രതീക്ഷിക്കുന്നു.നിങ്ങളുടെ കൂട്ടുകാരിലേക്കും ഇത് ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.

Leave a Reply