ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

നമ്മുടെ ഹൃദയം രക്തം പമ്പ് ചെയ്ത് രക്തക്കുഴലിലൂടെ ഓരോ അവയവങ്ങളിലും എത്തിക്കാൻ രക്തസമ്മർദ്ദം ആവശ്യമാണ്. ഈ രക്തസമ്മർദ്ദം കൂടുന്നതാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ.140/90 നു മുകളിലായാൽ അത് ഉയർന്ന രക്തസമ്മർദ്ദമാണ്. രക്തസമ്മർദ്ദം പൊതുവെ രണ്ട് ആയി തിരിക്കാം. പ്രൈമറി ഹൈപ്പർടെൻഷൻ, സെക്കണ്ടറിഹൈപ്പർടെൻഷൻ.

95% ആളുകൾക്കും ഉണ്ടാവുന്നത് പ്രൈമറി ഹൈപ്പർടെൻഷനാണ്. ഇത് പൊതുവെ ജനറ്റിക് ഫാക്ടേഴ്സ്, പാരമ്പര്യമായി കിട്ടുന്നത്, ജീവിത ശൈലിയുമായി ബന്ധപ്പെട്ട്, അമിതവണ്ണം, മദ്യപാനം, പുകവലി, സ്ട്രസ്സ് ഫുൾ ലൈഫ്, എക്സസൈസ് ഇല്ലാത്തവർ, പൊട്ടാസ്യത്തിൻ്റെ കുറവ്, പഴങ്ങളും പച്ചക്കറികളും കുറവ് കഴിക്കുന്നവർക്കുമൊക്കെയാണ് ഹൈപ്പർടെൻഷൻ കണ്ടു വരുന്നത്. പ്രൈമറി ഹൈപ്പർടെൻഷൻ പൊതുവെ കാണുന്നത്

25 നും 50 വയസിനും താഴെയുള്ളവർക്കാണ്. എന്നാൽ 20 വയസ്സിന് താഴെയുള്ളവർക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ കണ്ടെത്തുക. ഇതാണ് സെക്കണ്ടറി ഹൈപ്പർ ടെൻഷൻ. എന്നാൽ ഇങ്ങനെ വരുന്നത് കിഡ്നി പ്രശ്നങ്ങൾ ഉള്ളവർക്കോ, ഹോർമോൺ പ്രശ്നങ്ങൾ കൊണ്ടോ ആയിരിക്കാം. ഇതൊക്കെ കണ്ടെത്തി ചികിത്സിക്കേണ്ടതാണ്. ഹൈപ്പർടെൻഷൻ പൊതു വെ സൈലൻ്റ് കില്ലർ എന്നാണ് അറിയപ്പെടുന്നത്. പ്രത്യേകിച്ച് ഒരു ലോക ലക്ഷണവും ഹൈപ്പർടെൻഷന് ഇല്ല.

എന്നാൽ ചിലർക്ക് ഉന്മേഷ കുറവ്, തലകറക്കം, തലചുറ്റൽ, കിതക്കുക തുടങ്ങിയവയൊക്കെ ഉണ്ടാവാം. ഹൈപ്പർ ടെൻഷൻ പൊതുവെ ബാധിക്കുന്നത് ഹൃദയത്തെയും രക്തക്കുഴലിനെയുമാണ്. ഹൃദയത്തെ യാണ് രക്തസമ്മർദ്ദം ബാധിക്കുന്നതെങ്കിൽ അറ്റാക്കായൊക്കെ വരാം. എന്നാൽ രക്തക്കുഴലിനെയാണ് ബാധിക്കുന്നതെങ്കിൽ സ്ട്രോക്കായൊക്കെ വരാം.

നാം ഓരോരുത്തരും വർഷത്തിൽ ഒരിക്കലെങ്കിലും ബിപി ചെക്ക് ചെയ്യണം. ശേഷം അധികം ഉണ്ടെങ്കിൽ മരുന്ന് ഉപയോഗിക്കുക. ബിപി വരാൻ സാധ്യതയുള്ള അവസ്ഥയാണെങ്കിൽ ഭക്ഷണക്രമത്തിൽ വ്യത്യാസം വരുത്തുക. പരമാവധി ഉപ്പിൻ്റെ അളവ് കുറയ്ക്കുക. പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങളും, കൊഴുപ്പ് കുറഞ്ഞ പാലുല്പന്നങ്ങളും കഴിക്കുക. ദിവസവും വ്യായാമം ശീലമാക്കുക. ഹൈപ്പർടെൻഷനെക്കുറിച്ച് ഡോക്ടർ ലുലു അസീസ് പറയുന്നത് താഴെ കൊടുത്ത വീഡിയോ വഴി കേട്ടു നോക്കാം.

Leave a Reply