ഹാർട്ട് അറ്റാക്കിന്റെ നെഞ്ച് വേദന തിരിച്ചറിയാം

ഹാർട്ട് അറ്റാക്ക് വന്ന രോഗിക്ക് ജീവിതത്തിലേക്ക് മടങ്ങി വരുമോ,മരണത്തിനു കീഴടങ്ങേണ്ടി വരുമോ എന്ന് തീരുമാനിക്കപ്പെടുന്ന പ്രധാന ഘടകം അറ്റാക്ക് വന്നതിനു ശേഷം ചികിത്സക്കായി ലഭിക്കുന്ന സമയം ആണ്.ഹാർട്ട് അറ്റാക്ക് വന്ന വ്യക്തിക്ക് ഒരു മണിക്കൂറിനുള്ളിൽ ചികിത്സ ലഭ്യമാക്കിയാൽ അദ്ദേഹത്തെ പരിപൂർണമായി ഹാർട്ട് അറ്റാക്കിൽ നിന്നും സുഖപ്പെടുത്താൻ സാധിക്കുന്നതാണ്.അതിൽ വൈകുന്ന ഓരോ സെക്കന്റുകളും രോഗിയിൽ പ്രശ്നം സൃഷ്ട്ടിച്ചു കൊണ്ടിരിക്കും.ഹാർട്ടിന്റെ മസിലുകൾക്ക് ക്ഷതം വരിക,പമ്പ് ചെയ്യാൻ ഉള്ള കഴിവ് കുറയുക,രക്തസമ്മര്ദം കുറയുക,തുടങ്ങിയ കാരണങ്ങളാൽ മരണപ്പെടാൻ സാധ്യത വളരെ കൂടുതൽ ആണ്.

ലക്ഷണങ്ങൾ മനസിലാക്കാതെ പോകുന്നത് കൊണ്ടുള്ള വൈകൽ ആണ് ഇത്തരം സംഭവങ്ങളുടെ പ്രധാന കാരണം.നെഞ്ചെരിച്ചിൽ അല്ലെങ്കിൽ നെഞ്ച് വേദന വരുന്ന വ്യക്തി ആദ്യം കരുതുക ഗ്യാസ് മൂലമുള്ള ബുദ്ധിമുട്ട് ആണ് അത് എന്നാകും.ഗ്യാസിന്റെ മരുന്ന് കഴിച്ചും,വീട്ടിലെ ഇഞ്ചിയോ വെളുത്തുള്ളിയോ കഴിച്ച്ചും ഇതിനെ മറികടക്കാൻ ആകും നല്ലൊരു ശതമാനം ആളുകളും ശ്രമിക്കുന്നത്.അൽപ്പം ശമനത്തിന് ശേഷം വീണ്ടും വേദന മൂർച്ഛിക്കുമ്പോൾ മാത്രമാകും ആശുപത്രിയിലേക്ക് പോകാം എന്ന തീരുമാനത്തിൽ എത്തുക.എന്നാൽ ഇത്രയധികം സമയം കഴിഞ്ഞതിനാൽ മേൽപ്പറഞ്ഞ സങ്കീര്ണതകൾ രോഗിയിൽ ആരംഭിച്ചിട്ടുണ്ടാകും.

ഇത്തരം പ്രശ്ങ്ങൾ ഒഴിവാക്കാൻ ചെയ്യാൻ കഴിയുന്ന കാര്യം നെഞ്ചെരിച്ചിൽ അല്ലെങ്കിൽ നെഞ്ച് വേദന ഗ്യാസ് മൂലം ആണോ,ഹൃദയസംബന്ധമായ പ്രശനം മൂലം ആണോ എന്ന് തിരിച്ചറിയുക എന്നതാണ്.വേദന തിരിച്ചറിയാൻ സാധിക്കുന്ന അഞ്ച് ലക്ഷണങ്ങൾ ആണ് ഇവിടെ പറയുന്നത്.ഈ അഞ്ചു കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ കൺസൽട്ടൻറ് കാർഡിയോളജിസ്റ്റ് ഡോക്റ്റർ സുഹൈലിന്റെ വീഡിയോ പൂർണമായും കാണുക.

Leave a Reply