കോവിഡ് 19 ന്റെ അപടകട സൂചനയുള്ള ലക്ഷങ്ങൾ

നല്ലൊരു ശതമാനം കോവിഡ് രോഗികളിലും ലക്ഷണങ്ങൾ ഒന്നും പ്രകടമാകാറില്ല എങ്കിലും പ്രധാനമായും ആറു ലക്ഷണങ്ങൾ ആണ് കോവിഡിന്റ്റെതായി കണ്ടുവരുന്നത്. പനി, വരണ്ട ചുമ, ശ്വാസം മുട്ടൽ, മണം കിട്ടാതെ വരിക, സ്വാദ് കിട്ടാതെ വരിക, വയറിളക്കം എന്നിവയാണാ ആറു ലക്ഷണങ്ങൾ.
യുകെയിൽ കോവിഡ് രോഗികളെ പറ്റി നടത്തിയ പഠനങ്ങളിൽ കൂടി കോവിഡിന്റ്റെ ഗുരുതരാവസ്ഥ രോഗികൾ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ അടിസ്ഥാനമാക്കി തിരിച്ചറിയാം എന്ന് കണ്ടെത്തി.

അതിൻറ്റെ അടിസ്ഥാനത്തിൽ കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗികളെ ആറു ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്. തലവേദന, മണം കിട്ടാതെ വരിക, ചുമ, തൊണ്ടവേദന, നെഞ്ചുവേദന എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരാണ് ആദ്യത്തെ ഗ്രൂപ്പിൽ വരുന്നത്. പനി, തലവേദന, മണം കിട്ടാതെ വരിക, ചുമ, തൊണ്ടവേദന, വിശപ്പില്ലായ്മ ഇവയാണ് രണ്ടാമത്തെ ഗ്രൂപ്പിൽ വരുന്ന രോഗികൾ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ. വയറിളക്കം, മണം കിട്ടാതെ വരിക, വിശപ്പില്ലായ്മ, തൊണ്ടവേദന, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ ആണ് മൂന്നാമത്തെ ഗ്രൂപ്പിൽ പെട്ട രോഗികൾ പ്രകടിപ്പിക്കുക. മുന്ന് ഗ്രൂപ്പിലും പെട്ട രോഗികൾ സുരക്ഷിതരാണ്. അവർക്ക് വരുന്ന ഈ അസുഖങ്ങൾ ചികിത്സ ഇല്ലാതെ തന്നെ ഭേദമാകാറുണ്ട്.

തലവേദന, മണം കിട്ടാതെ വരിക, ചുമ, പനി, നെഞ്ചുവേദന എന്നീ ലക്ഷണങ്ങൾ ആണ് നാലാമത്തെ ഗ്രൂപ്പിൽ പെടുന്നവർ പ്രകടിപ്പിക്കുക. സ്വബോധത്തിൽ ചെറിയ വ്യത്യാസം വരിക, തലവേദന, മണം കിട്ടാതെ വരിക, ചുമ, പനി, തൊണ്ടവേദന, നെഞ്ചുവേദന എന്നിവയാണ് അഞ്ചാമത്തെ ഗ്രൂപ്പിൽ ഉള്ള രോഗികൾ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ. വയറിളക്കം, ശ്വാസം മുട്ടൽ, മണം കിട്ടാതെ വരിക, വിശപ്പില്ലായ്മ, പനി ചുമ, തൊണ്ടവേദന, നെഞ്ചുവേദന, സ്വബോധത്തിൽ വ്യത്യാസം വരിക, എന്നീ ലക്ഷണങ്ങളാണ് ആറാമത്തെ ഗ്രൂപ്പിലുള്ള രോഗികൾ പ്രകടിപ്പിക്കാറ്.

ഈ മൂന്ന് ഗ്രൂപ്പിൽ പെടുന്ന രോഗികൾ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതിൽ തന്നെ അഞ്ചാമത്തേയും ആറാമത്തെയും ഗ്രൂപ്പിൽ പെടുന്ന രോഗികൾ എത്രയും പെട്ടെന്ന് തന്നെ കോവിഡ് ചികിത്സ തേടിയിരിക്കണം. കോവിഡ് ബാധിച്ച ഏതൊരാളിലും ഇത്തരം ലക്ഷണങ്ങൾ അഞ്ചു ദിവസത്തിനുള്ളിൽ പ്രകടമായിരിക്കും. അതുകൊണ്ട് തന്നെ അസുഖത്തെ പറ്റി ഒരു ധാരണ നമുക്ക് അഞ്ചു ദിവസത്തിനുള്ളിൽ തന്നെ കിട്ടുകയും .ചെയ്യും.

ഇതുകൂടാതെ നമ്മുടെ ശരീരം പ്രകടിപ്പിക്കുന്ന അഞ്ചു അപകടസൂചനകൾ നമുക്ക് തിരിച്ചറിയാൻ സാധിച്ചാൽ ശരിയായ ദിശയിൽ നമുക്ക് ചികിൽസ കൊണ്ടുപോകാൻ സാധിക്കും. ശ്വാസം എടുക്കുന്ന നിരക്ക് സാധാരണയായി മിനുട്ടിൽ ഇരുപതിൽ താഴെ ആയിരിക്കും. അത് മുപ്പതിന് മുകളിൽ ആയാൽ ശ്രദ്ധിക്കണം. അതുപോലെ നമ്മുടെ ഹൃദയമിടിപ്പ് സാധാരണയായി മിനുട്ടിൽ നൂറിൽ താഴെ ആയിരിക്കും. ഇത് 125 നു മുകളിൽ പോയാലും സൂക്ഷിക്കണം. മൂന്നാമത്തേത് ‘ക്യാപിലറി റീഫിൽ ടൈം’ ആണ്.

സാധാരണയായി നമ്മുടെ വിരൽ കുറച്ചു നേരം അമർത്തി പിടിച്ചതിനു ശേഷം വിടുമ്പോൾ രക്തം തിരിച് അവിടേക്ക് വളരെ വേഗം തന്നെ എത്താറുണ്ട്. രക്തം അവിടേക്കെത്താനായി രണ്ടു സെക്കൻഡിൽ കൂടുതൽ സമയം എടുക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കേണ്ടതാണ്. നഖത്തിൻറ്റെ അറ്റം, മൂക്ക്, ചെവി, ചുണ്ട്, നാക്ക് തുടങ്ങിയ ഭാഗങ്ങൾ നീല നിറത്തിൽ കാണപ്പെടുക, മാനസിക അവസ്ഥയിലുണ്ടാകുന്ന വ്യത്യാസം എന്നിവയാണ് മറ്റു മുന്നറിയിപ്പുകൾ. ഇവയിൽ ഏതെങ്കിലും ഒരു അപകടസൂചന നിങ്ങൾ തിരിച്ചറിയുകയാണെങ്കിൽ ഉടൻ തന്നെ ആശുപത്രിയിൽ പോയി ചികിത്സ നേടിയിരിക്കണം.കോവിഡിന്റ്റെ ലക്ഷണങ്ങൾ വച്ച് അതിൻറ്റെ ഗുരുതരാവസ്ഥ എത്രത്തോളം ഉണ്ടെന്ന് കൂടുതൽ വിശദമായി അറിയുവാനായി ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Leave a Reply