ചെവിക്കുളിൽ പ്രാണി പോയാൽ

ചെവിയിൽ പ്രാണി കയറി എന്ന പ്രശ്നത്തിന് ചികിത്സ തേടുന്നവർ നിരവധി ആണ്.പലപ്പോഴും രാത്രി കാലങ്ങളിൽ ഉറക്കത്തിനിടയിലും മറ്റും ആണ് ഈ പ്രശ്നം കൂടുതലായി നേരിടേണ്ടി വരുന്നത്.എന്നാൽ ഇത്തരം ബുദ്ധിമുട്ട് ഉണ്ടായാൽ ഉടൻ ചെയ്യുക ബഡ്‌സ് അല്ലെങ്കിൽ കമ്പ ഉപയോഗിച്ച് സ്വയം പുറത്തെടുക്കാൻ ഉള്ള ശ്രമം നടത്താറുണ്ട്.ഈ രീതി ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്തതാണ്.ഇത് മൂലം രണ്ടു സങ്കീർണതകൾ സംഭവിക്കാം.പ്രാണി ഉള്ളിലേക്ക് പോയി ചതഞ്ഞു കർണപടത്തിൽ ഒട്ടി നിൽക്കാൻ സാധ്യത ഉണ്ട്.ഇത് പിന്നീട മയക്കിയോ,ബോധം കെടുത്തിയോ മാത്രം പുറത്തെടുക്കാൻ പറ്റുന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്യന്നു.

കമ്പോ ബഡ്‌സോ ഉപയോഗിക്കുന്നത് മൂലം ഉള്ള മറ്റൗട് സങ്കീർണത ഇനി കരണപടത്തിൽ ദ്വാരം ഉണ്ട് എങ്കിൽ പ്രാണി ദ്വാരത്തിലൂടെ ഉള്ളിൽ പോയി അവിടെ തങ്ങി നിൽക്കാനും അത് കാരണം ആകും.അതിനാൽ ഒരു കാരണവശാലും ഈ രീതി പിന്തുടരാൻ പാടുള്ളതല്ല.ഇതിനായി ചെയ്യേണ്ട കാര്യം അൽപ്പം വെളിച്ചെണ്ണ ചെവിയിലേക്ക് ഒഴിച്ച ശേഷം ആ ചെവി മുകളിലേക്ക് ആക്കി കിടക്കുക.ഇങ്ങനെ ചെയ്യുമ്പോൾ പ്രാണി അവിടിരുന്നു ചത്ത് പോകുന്നതിനാൽ ചെവിയിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ട് മാറി കിട്ടുകയും ചെയ്യും എങ്കിലും എന്നാൽ ചെവി അടഞ്ഞത് പോലെ തോന്നും.തുടർന്ന് അടുത്ത ദിവസം ഒരു ഇ എൻ ടി ഡോക്റ്ററുടെ അടുത്ത് പോയി അതിന്റെ ചികിത്സ ആശുപത്രിയിൽ നിന്നും ലഭിക്കുന്നതാണ്.

ഈ വിഷയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാണായി ഇ എൻ റ്റി വിഭാഗം ഡോക്റ്റർ ശ്രീകുമാർ സംസാരിക്കുന്ന വീഡിയ താഴെ നൽകിയിരിക്കുന്നത് പൂർണമായും കണ്ടു മനസിലാക്കുക.ഇത് സമബന്ധിച്ച കൂടുതൽ സംശയങ്ങൾ ചോദിക്കാനായി കമന്റ് ബോക്സ് പ്രയോജനപ്പെടുത്താവുന്നതാണ്.വളരെ ഉപകാരപ്രദവും ആരോഗ്യസംബന്ധമായതും ആയ ഈ അറിവ് നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം.

Leave a Reply