കുട്ടികളില്ലാതെ വിഷമിക്കുന്നവർ ഡോക്ടർ പറയുന്നത് കേൾക്കാം.

ഇന്ന് ഏറ്റവുമധികം ദമ്പതികൾ അനുഭവപ്പെടുന്ന ഒരവസ്ഥയാണ് കുട്ടികളില്ലാത്തത്. കുഞ്ഞിന് വേണ്ടി കാത്തിരുന്നിട്ടും ഗർഭിണിയാവാതെ വരുന്ന അവസ്ഥയാണ് വന്ധ്യത.30% സ്ത്രീയുടെ കാരണമാവാം, 30% പുരുഷൻ്റെ കാരണമാവാം, 30% രണ്ടു പേരുടെയുടെയും കാരണമാവാം, 10% മറ്റ് എന്തെങ്കിലും കാരണവുമാവാം.

കൃത്യമായി മെൻസസ് ഉണ്ടാവുന്ന സ്ത്രീക്ക് ബീജസങ്കലനം വഴി ഗർഭിണിയാവും. എന്നാൽ യൂട്രസിലോ, ഓവറിയിലോ, ബീജത്തിലോ പ്രശ്നമുണ്ടാവുന്നതാണ് വന്ധ്യത. അതിനാൽ എന്ത് കാരണം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് നോക്കും.

ആദ്യം ബീജത്തിന് കൗണ്ട് കുറയാൻ കാരണമെന്താണെന്ന് കണ്ടുപിടിക്കും. അല്ലെങ്കിൽ PCOD ആണോ, അല്ലെങ്കിൽ സ്ത്രീയിലെ യൂട്രസിലെ പ്രശ്നം ആണോ, കൂടാതെ ബ്ലഡ് ടെസ്റ്റ് നടത്തി തൈറോയ്ഡ് തുടങ്ങിയവയൊക്കെ ചെയ്ത് നോക്കും. എന്നിട്ടും ഗർഭിണി ആവുന്നില്ലെങ്കിൽ ലാപ്രോ സ്കോപ്പി ചെയ്തു നോക്കാം. ശേഷം കാരണം കണ്ടെത്തി പെട്ടെന്ന് ട്രീറ്റ്മെൻറ് നടത്താൻ സാധിക്കും.

ഫസ്റ്റ് ട്രീറ്റ്മെൻ്റായി പറയുന്നത് ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷനാണ്. അതുപോലെ അണ്ഡോല്പാദന ഗുളികകൾ, ഇഞ്ചക്ഷൻ എന്നിവയൊക്കെ നൽകുന്നു. എന്നിട്ടും പ്രെഗൻറാവുന്നില്ലെങ്കിൽ ഐ യുവൈ ചെയ്തു നോക്കും. അതിന് അണ്ഡം പൊട്ടുന്ന സമയത്ത് ബീജം കലക്ട് ചെയ്ത് ഒരു നല്ല ബീജം തിരഞ്ഞെടുത്ത് യൂട്രസിൽ നിക്ഷേപിക്കും.

അതും ഫലം ലഭിക്കുന്നില്ലെങ്കിൽ സീരിയസ് കാ’രണം കൊണ്ടാണ് കുട്ടികളില്ലാത്തതെങ്കിൽ ഐവിഎഫ് നടത്തുകയാണ് ചെയ്യുക. വന്ധ്യതയെക്കുറിച്ച് ഡോക്ടർ ശ്രീദേവി പറയുന്ന വീഡിയോ കണ്ട് നോക്കാം

Leave a Reply