പോസ്റ്റ് ഓഫിസ് പ്രതിമാസ വരുമാന പദ്ധതി

മാസം 2850 രൂപ വീട്ടിലിരുന്നു പലിശ വരുമാനമായി എങ്ങനെ നേടാം? .കുറച് പണം നിക്ഷേപിച് പലിശ വരുമാനായി നേടുന്ന  പോസ്റ്റ്‌ ഓഫീസ് നടത്തി വരുന്ന പ്രതിമാസ വരുമാന പദ്ധതിയാണ് വിവരിക്കാന്‍ പോകുന്നത് .ഇന്ത്യയില്‍ താമസിക്കുന്ന പത്ത് വയസ്സിന്‍ മുകളില്‍ ഉള്ള എല്ലാവര്ക്കും അക്കൗണ്ട്‌ എടുക്കവുന്നതാണ്.അഞ്ചു വര്‍ഷമാണ്‌ ഈ അക്കൗണ്ടിന്റെ കാലാവധി. ശ്രദ്ധിക്കേണ്ട കാര്യം NRIC യില്‍ നിന്ന് അക്കൗണ്ട്‌ എടുക്കാന്‍ സാധിക്കില്ല.എങ്ങനെ ഈ അക്കൗണ്ട്‌ ഓപ്പണ്‍ ചെയ്യാം?നാടുകളിലുള്ള  പോസ്റ്റ്‌ ഓഫീസില്‍ പോയി അന്‍പത്  രൂപ ചിലവില്‍ അധാര്‍ മുതലായ ഐ ഡി കൊണ്ട് വളരെ എളുപ്പത്തില്‍ എടുക്കാന്‍ സാധിക്കുന്നതാണ്.

സ്ഥിരവരുമാനമാണ് ഉദ്ദേശിക്കുന്നെങ്കില്‍ 1500 രൂപയുടെ അക്കൗണ്ട്‌  എടുക്കേണ്ടി വരും.മാക്സിമം നാലര ലക്ഷം വരെ നിക്ഷേപിക്കാന്‍ കഴിയും എന്നാല്‍ പതിനെട്ട് വയസ്സില്‍ മുകളിലുള്ളവര്‍ക്ക് എടുക്കാന്‍ സാധിക്കുന ജോയിന്റ് അക്കൗണ്ടില്‍ മാക്സിമം ഒന്‍പത ലക്ഷം വരെ എടുക്കാന്‍ നിക്ഷേപിക്കാന്‍ സാധിക്കും.പലിശ കേന്ദ്ര സര്‍ക്കാര്‍ ആണ് തീരുമാനിക്കുന്നത്. ഗവണ്മെന്റ് ബോണ്ടുകളുടെ വരുമാനം അനുസരിചാണ് പലിശ നിശ്ചയിക്കുന്നത്.കഴിഞ്ഞ ഒക്ടോബര്‍ നവംബര്‍ പലിശ നിരക്ക് നോക്കിയാല്‍ 7.6 % നല്കൂനത് എന്നാല്‍ ഒട്ടുമിക്ക ബാങ്കുകളിലും 6.5 % പലിശയാണ് നല്‍കുന്നത്.പലിശ വാര്‍ഷിക അടിസ്ഥാനത്തില്‍ കണക്കാകിയിട്ട് മാസം അകൌണ്ടില്‍ ക്രെഡിറ്റ്‌ ആകുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യം പണം ഇന്‍വെസ്റ്റ്‌ ചെയ്ത് ഒരു വര്ഷം  കഴിഞ്ഞു പിന്‍വലിക്കാന്‍ കഴിയുന്നതാണ് എന്നാല്‍ അഞ്ചുവര്‍ഷമുള്ള ഈ പ്ലാനില്‍ ഒരു വര്ഷം കഴിഞ്ഞു പിന്‍വലിച്ചാല്‍ ബാക്കിയുള്ള  വര്‍ഷത്തിന്റെ  പെനാല്‍ടിയായി 2% നല്‍കേണ്ടി വരും.മൂന്നു വര്ഷം കഴിഞ്ഞാണു പിന്‍വലിക്കുന്നത് എങ്കില്‍  1% പെനാല്‍ടിയായി നല്‍കേണ്ടി വരും.അത്പോലെ നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നികുതി രഹിതമല്ല ഇന്‍കം ടാക്സ്‌ റിട്ടേണ്‍ നല്കുമ്പോ നികുതി അടക്കേണ്ടി വരും..ഈ നിക്ഷേപ പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാനായി ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ കാണാം.