വിദ്യാർത്ഥികൾക്കുണ്ടാവുന്ന പ്രമേഹം. ഡോക്ടർ ഇതിനെ കുറിച്ച് വിശദീകരിക്കുന്നു.

പണ്ട് കാലങ്ങളിൽ 50 വയസ്സൊക്കെ കഴിഞ്ഞ പ്രായമായവർക്കാണ് പ്രമേഹം കണ്ടുവരാറ്. എന്നാൽ ഇന്ന് പ്രായമുള്ളവർക്ക് മാത്രമാണ് പ്രമേഹം വരുന്നത് എന്ന അവസ്ഥ മാറി. കുട്ടികളുടെ ജീവിത ശൈലിയിലുള്ള വ്യത്യാസം കാരണം ടൈപ്പ് വൺ ഡയബറ്റീസ് കണ്ടു വരുന്നുണ്ട്. പ്രായമായവർക്ക് വരുന്നത് ടൈപ്പ് ടു ഡയബറ്റീസാണ്.

ഇത് ഇൻസുലിൻ ഉണ്ടെങ്കിലും ഇൻസുലിൻ പ്രവർത്തിക്കാതിരിക്കുന്നതാണ്. എന്നാൽ കുട്ടികൾക്ക് ഉണ്ടാവുന്ന ടൈപ്പ് വൺ ഡയബറ്റീസ് പാൻക്രിയാസ് പ്രവർത്തിക്കുന്നില്ല എന്നാൽ ഇൻസുലിൻ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ചില കുട്ടികളിൽ ഇപ്പോഴത്തെ ഭക്ഷണക്രമത്തിലുള്ള വ്യത്യാസം കാരണം ടൈപ്പ് 2 കണ്ടു വരുന്നുണ്ട്. കുട്ടികൾക്ക് വെയ്റ്റ് കുറയുക, കളിക്കാൻ പോവാതിരിക്കുക, ക്ഷീണം, ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കുക, ദാഹം കൂടുതൽ തുടങ്ങിയവ കുട്ടികൾക്ക് കണ്ടു വരുന്നുണ്ടെങ്കിൽ ഡോക്ടറെ കാണിക്കുക.

ചിലർ ഇത്തരം ലക്ഷങ്ങൾ കണ്ടിട്ടും ശ്രദ്ധിക്കാതെ വരുമ്പോൾ കുട്ടി അബോധാവസ്ഥ വന്ന് ഐ സി യു വിൽ വരെ ആവേണ്ടി വന്നേക്കാം. പൊതുവെ ആറ് മാസം കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് ആണ് ഈ ഡയബറ്റിക് കണ്ടു വരുന്നത്. കുട്ടികളിൽ ടൈപ്പ് 1 ഡയബറ്റീസ് കണ്ടു പിടിച്ചാൽ ഇൻസുലിൻ നൽകി ട്രീറ്റ്മെൻ്റ് ചെയ്താൽ മാറുന്നതാണ്. എന്നാൽ ചിലർ ഇൻസുലിൻ ഭയന്ന് നൽകാതിരുന്നാൽ കുട്ടികൾക്ക് ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.

കുട്ടികളിൽ രക്ത പരിശോധന വഴി ഡയബറ്റീസ് കണ്ടെത്താൻ സാധിക്കും. ടൈപ്പ് 2 ഡയബറ്റീസ് പൊതുവെ വണ്ണം കൂടുതലുള്ള കുട്ടികളിലാണ് കണ്ടു വരുന്നത്. എന്നാൽ കുട്ടിക്ക് ഡയബറ്റീസ് ആണെന്ന് മനസിലായാൽ കുട്ടിക്ക് 4 പ്രാവശ്യമെങ്കിലും ഇൻസുലിൻ ഇഞ്ചക്ഷനെടുക്കണം.

കുട്ടികളുടെ ഭക്ഷണത്തിൽ പച്ചക്കറികൾ ധാരാളവും, മുട്ട, മത്സ്യം എന്നിവ ആവശ്യത്തിനും നൽകുക. കാർബോഹൈഡ്രേറ്റ് അടക്കി യ അരി, ഗോതമ്പ്, ഉരുളക്കിഴങ്ങ് എന്നിവ കുറയ്ക്കുക. ഒരു ദിവസത്തിൽ ഒരു മണിക്കൂർ വ്യായാമം നിർബന്ധമാക്കുക. കളിക്കുക. ആരോഗ്യമുള്ള ശരീരം കുഞ്ഞുങ്ങളിൽ ഉണ്ടാക്കി എടുക്കുക.

Leave a Reply