കേരളം വേനൽ ചൂടിൽ വലയുന്നു.

മാർച്ച് മാസം വന്നു കഴിഞ്ഞു.ഇനി വരുന്ന മൂന്ന് മാസക്കാലം വേനൽ ചൂടാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം.എന്നാൽ ഇപ്പോൾ കുറച്ച് വർഷങ്ങളായി കേരളത്തിൽ ചൂടിൻ്റെ കാഠിന്യം കൂടി വരികയാണ്. അതിനാൽ നാം ഓരോരുത്തരും എത്രമാത്രം ശ്രദ്ധാലുക്കൾ ആയിരിക്കണം എന്ന് പറയേണ്ടതില്ലല്ലോ.എന്നാൽഇത്തവണ കഴിഞ്ഞ വർഷങ്ങളിലുള്ളതിനേക്കാൾ കൂടുതൽ താപനിലയാണെന്നാണ് കാലാവസ്ഥ വിദഗ്ദദരുടെ പ്രവചനം.

അതിനാൽ നമ്മുടെ സംസ്ഥാനത്ത് താപനില ഉയരുന്നതിനാൽ സൂര്യാഘാതം,സൂര്യാതാപം, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരികയും ചെയ്യും. അതുകൊണ്ട് എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. സോഷ്യൽ മീഡിയയിൽ ഹെൽത്ത് സംബന്ധിച്ച എല്ലാത്തരം വാർത്തകൾക്കും നല്ല വിവരണം നൽകുന്ന ഡോക്ടർ രാജേഷ് കുമാർ പൊതുജനങ്ങൾക്ക് നൽകുന്ന നിർദ്ദേശങ്ങളുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

* രാവിലെ 11 മണി മുതൽ 3 മണി വരെ കഴിയുന്നതും വെയിലത്ത് ഇറങ്ങാതിരിക്കുക. *നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പ്രധാനമായും കുട്ടികളും, ഗർഭിണികളും, പ്രായമായവും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
*നിർജ്ജലീകരണം തടയാൻ യാത്ര ചെയ്യുന്നവർ കുടിവെള്ളം കരുതി വയ്ക്കുക.ദാഹമില്ലെങ്കിലും കുടിക്കുക തന്നെ ചെയ്യുക.
*മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽ സമയങ്ങളിൽ കുടിക്കുന്നത് ഒഴിവാക്കുക.
*ORS, നാരങ്ങാവെള്ളം, ലെസ്സി, മോരു വെള്ളം എന്നിവ കുടിക്കുക.
*ഇളം നിറത്തിലുള്ളതും സോഫ്റ്റായതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
*പുറത്തിറങ്ങുമ്പോൾ കുടയോ, തൊപ്പിയോ കരുതുക.
*ഇരുചക്രവാഹങ്ങളിൽ ജോലി ചെയ്യുന്നവർ സുരക്ഷിതരാണെന്ന് സ്ഥാപനങ്ങൾ ഉറപ്പ് വരുത്തണം. *യാത്രയ്ക്കിടയിൽ വിശ്രമിക്കാനുള്ള അവസരം അവർക്ക് നൽകണം.
*പോലീസുകാരും വെയിലത്ത് ജോലി ചെയ്യുന്നവരും കുടകൾ ഉപയോഗിക്കണം.
*ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലും എല്ലാ ഓഫീസുകളിലും കുടിവെള്ളം ഉറപ്പ് വരുത്തണം. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കണം, വൈദ്യസഹായം ഉറപ്പ് വരുത്തണം. *സൂര്യാഘാതം ഏറ്റവരെ കട്ടിലിലോ തറയിലോ കിടത്തി ഫാൻ ഉപയോഗിച്ചോ വീശിയോ കാറ്റ് ലഭ്യമാക്കുക.
*നനഞ്ഞ തുണികൊണ്ട് ശരീരം തുടയ്ക്കുക, വെള്ളവും ദ്രവരൂപത്തിലുള്ള ആഹാരവും കൊടുക്കുക. ഉടനെ വൈദ്യസഹായം നൽകുക.

ഡോക്ടർ രാജേഷ് കുമാർ നൽകിയിരിക്കുന്ന മുൻകരുതൽ നിർദ്ദേശങ്ങൾ എല്ലാവരും ശ്രദ്ധിക്കുക. ഈ വിവരം പരമാവധി പൊതു സമൂഹത്തിൻ്റെ അറിവിലേക്കായി ഷെയർ ചെയ്ത് എത്തിക്കുക.

Leave a Reply