കുട്ടികൾക്ക് പനി കൂടിയാൽ അമ്മമാർ വീട്ടിൽ ചെയ്യേണ്ട ശുശ്രൂഷ.

നമ്മുടെ ഓരോരുത്തരുടെ വീട്ടിലും കുഞ്ഞുങ്ങൾ ഉണ്ടാവും. അതിനാൽ കുട്ടികൾക്ക് അസുഖം വന്നാൽ ടെൻഷൻ അടിക്കുന്നവരാണ് ഓരോ രക്ഷിതാവും. ഒരിക്കലെങ്കിലും പനിവരാത്ത കുഞ്ഞുങ്ങൾ ഉണ്ടാവില്ല. അതിനാൽ പനി വന്നു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ഡോക്ടറെ സമീപിക്കാൻ കഴിയാതെ വന്നാൽ വീട്ടിൽ ഇത്തരം കാര്യങ്ങൾ ചെയ്യുക.

കുഞ്ഞുങ്ങൾക്ക് പനി വന്നു കഴിഞ്ഞാൽ ഓരോരുത്തരും ചെയ്യുന്ന കാര്യമാണ് തണുത്ത വെള്ളമോ, ഐസ് വെള്ളമോ കോട്ടൺ തുണിയിൽ മുക്കി തുടച്ചു കൊടുക്കുന്നത്. എന്നാൽ ഇത് ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. ഇളം ചൂടുവെള്ളത്തിൽ കോട്ടൺ തുണി മുക്കിയാണ് നാം തുടച്ചു കൊടുക്കേണ്ടത്.നെറ്റി മുതൽ കാലു വരെ തുടച്ചു കൊടുക്കണം. ശരീരോഷ്മാവ് കുറയുന്നതിന് ഇങ്ങനെയാണ് ചെയ്യേണ്ടത്. ഇടയ്ക്കിടയ്ക്ക് തുടക്കുന്നത് നല്ലതാണ്.

ആശുപത്രിയിൽ പോവാൻ കഴിയാത്ത അവസ്ഥയാണെങ്കിൽ പനിയുടെ മരുന്ന് 6 മണിക്കൂർ ഗ്യാപ് വച്ച് 4 തവണ കൊടുക്കാവുന്നതാണ്. പാരസെറ്റമോൾ കൊടുക്കുന്നതാണ് നല്ലതാണ്. അതു കൊണ്ട് കുട്ടികൾ ഉള്ള അമ്മമാർ ഒന്ന് കരുതി വയ്ക്കുക.

എന്നാൽ പനി മാത്രമല്ല അപസ്മാരമോ മറ്റോ ഉളളവർ പ്രത്യേകം ശ്രദ്ധിക്കണം. ഡോക്ടർ നൽകിയ അപസ്മാരത്തിൻ്റെ മരുന്നു കൂടി കൊടുക്കണം. ഡോക്ടറുടെ നിർദ്ദേശപ്രകാരം നൽകുക. എന്നാൽ കുട്ടികളിൽ വരുന്ന പനി ചിലപ്പോൾ മറ്റ് ചില അസുഖങ്ങൾ മൂലം വരുന്നതുമാവാം.

അതിനാൽ പനി വന്നു കഴിഞ്ഞാൽ ഡോക്ടറെ കാണിക്കാതിരിക്കരുത്. പ്രാഥമിക ശ്രുശ്രൂഷ നൽകിയതിനു ശേഷം വിട്ടുമാറാത്ത പനി തന്നെയുണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ സമീപിച്ച് വേണ്ട ശ്രുശ്രൂഷകൾ എടുക്കേണ്ടതാണ്. ഡോ. സൗമ്യ സരിൻ പറയുന്ന കാര്യങ്ങൾ താഴെ കൊടുത്തിരിക്കുന്ന വീഡിയോയിലൂടെ നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും.

Leave a Reply