മുട്ട് വേദന ഒറ്റ ദിവസം കൊണ്ട് മാറ്റാം

മുട്ട് വേദന കൊണ്ട് ബുദ്ധിമുട്ടുന്നവരിൽ പലവിധ ചികില്സകൾ ചെയ്യറുണ്ട്.അത്തരത്തിൽ ഒരു ചികിത്സ ആണ് മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയ.എന്നാൽ മുൻകാലങ്ങളിൽ അധിക സമയം ചികിത്സക്കും മറ്റുമായി ഇതിന് ആവശ്യമുണ്ട് എന്നതും,ആശുപത്രി വാസവും മറ്റുമൊക്കെ മുട്ടുമാറ്റി വെക്കലിൽ രോഗികൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഘടകങ്ങൾ ആയിരുന്നു.എന്നാൽ ഒറ്റ ദിവസം കൊണ്ട് മുട്ട് മാറ്റി വെക്കൽ നടത്തി ഡിസ്ചാർജ് ചെയ്യുന്ന സംവിധാനവും ഇപ്പോൾ നിലവിൽ ഉണ്ട്.മുട്ടിന്റെ ഉൾഭാഗം മാത്രം തേയ്മാനം സംഭവിച്ച രോഗികൾക്ക് തേയ്മാനം സംഭവിച്ച് ഭാഗങ്ങൾ മാത്രം മാറ്റി വെച്ചാൽ മതിയാകും.

ഇത്തരം രോഗികൾക്കാണ് ഒറ്റ ദിവസം കൊണ്ട് മട്ട് മാറ്റി വെക്കൽ നടത്തി സുഖപ്പെടുത്താൻ മുൻകാലങ്ങളിൽ സാധിച്ചിരുന്നത്.യൂണി കൊണ്ടയ്ലാർ ക്നീ റീപ്ലെയ്സ്മെന്റ് എന്നാണ് ഈ ശസ്ത്രക്രിയ അറിയപ്പെടുന്നത്.ഇത്തരത്തിൽ ടോട്ടൽ ക്നീ റീപ്ലെയ്സ്മെന്റ് അതായത് മുട്ട് മുഴുവനായി മാറ്റി വെക്കുന്ന ശസ്ത്രക്രിയയും ഒറ്റ ദിവസം കൊണ്ട് ചെയ്യാൻ സാധിക്കുന്നതാണ്.എന്നാൽ എല്ലാ രോഗികളിലും ഇത് സാധ്യമല്ല.മറ്റു രോഗങ്ങൾ ഒന്നും ഇല്ലാത്ത ഷുഗർ,ബ്ലഡ് പ്രെഷർ തുടങ്ങിയ രോഗങ്ങൾ ഒക്കെ തന്നെയും നിയന്ത്രണത്തിൽ ഉള്ള രോഗികളിൽ ആണ് ഈ ഷാസ്ത്രക്രിയ ചെയ്യുന്നത്.

ശസ്ത്രക്രിയ കഴിഞ്ഞ ശേഷം 6 മണിക്കൂർ നിരീക്ഷണത്തിന് ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്യാൻ സാധിക്കുന്നതാണ്.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആസ്റ്റർ മിംസ് ആശുപത്രിയിലെ ഡോക്റ്റർ ഫൈസൽ എം ഇഖ്ബാൽ ന്റെ വിവരണം അടങ്ങിയ വീഡിയോ താഴെ നൽകിയിരിക്കുന്നു.വീഡിയോ കണ്ടു പൂർണമായും മനസിലാക്കാം.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കാം.വളരെ ഉപകാരപ്രദമായ ആരോഗ്യസംബന്ധമായ വിവരങ്ങൾ നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാം.

Leave a Reply