25 ദിവസത്തിൽ വെണ്ട കായ്ക്കും,6 മാസം വിളെവടുക്കാം

നിർവധി ആളുകൾ ഇഷ്ടപ്പെടുന്ന ഒരു പച്ചക്കറി ആണ് വേണ്ട.വെണ്ടക്ക ഇഷ്ട്ടപെടുന്ന എല്ലാവര്ക്കും 25 ദിവസം കൊണ്ട് പൂത്തു കേടുപാടുകൾ ഒന്നും തന്നെ ഇല്ലാതെ അഞ്ചു മാസത്തോളം കായ്‌ഫലം തരാൻ സഹായിക്കുന്ന ഒരു വിദ്യ ആണ് ഇവിടെ പറയുന്നത്.പ്രധാനമായും ശ്രദ്ധിക്കേണ്ടത് രണ്ടു കാര്യങ്ങൾ ആണ്.നടുന്ന വിത്ത് നന്നായിരിക്കണം എന്നതാണ് ഒന്നാമത്തെ കാര്യം രണ്ടാമത്തെ കാര്യം മണ്ണ് കൃത്യമായി ഒരുക്കുക എന്നത്.

25 ദിവസം കൊണ്ട് കായ്ക്കാൻ വേണ്ടി നല്ല ഹൈബ്രിഡ് വിത്തുകൾ തന്നെ ആവശ്യമാണ്.നാംധാരി,മഹിക്കൊണ്ട നമ്പർ 10 എന്നിവയാണ് പ്രധാന വിത്തുകൾ.കൃഷി ഭവനുകളിൽ അന്വേഷിച്ചാൽ ഈ വിത്തുകൾ ലഭിക്കുന്നതാണ്.ഓൺലൈൻ ആയും വിത്തുകൾ വാങ്ങാൻ ലഭിക്കുന്നതാണ്.സാധാരണ വിത്തുകൾ കൊണ്ടും ഇത് ചെയ്യാൻ സാധിക്കുന്നതാണ്‌,എന്നാൽ വേഗത്തിൽ ഫലം ലഭിക്കണം എന്നില്ല.എന്നാൽ മേൽപ്പറഞ്ഞ വിത്തുകൾ ആണ് കൃഷിക്ക് ഉപയോഗിക്കുന്നത് എങ്കിൽ ഇരുപത്തഞ്ചു ദിവസ്സം കൊണ്ട് റിസൾട്ട് കിട്ടുന്നതാണ്.

വിത്തുകൾ സാധാരണ പോലെ പാകി മുളപ്പിച്ച ശേഷം നല്ലൊരു ഗ്രോ ബാഗ് തയാറാക്കേണ്ടതുണ്ട്.എന്നാൽ സാധാരണ ഗതിയിൽ ഗ്രോ ബാഗ് നിറക്കുമ്പോൾ അല്പം വേപ്പില മണ്ണിനൊപ്പം ഇട്ടു ഗ്രോ ബാഗ് തയാറാക്കുകയാണ് വേണ്ടത്.കീടങ്ങളുടെ ആക്രമണം തടയാൻ ഇത് വളരെ അധികം സഹായകം ആണ്.ആദ്യം ആര്യവേപ്പില ഇട്ട ശേഷം വേണം മണ്ണ് നിറക്കാനുള്ളത്.ശേഷം പാകി മുളപ്പിച്ച വിത്ത് വേരോടെ മണ്ണടക്കം തയാറാക്കിയ ഗ്രോ ബാഗിലേക്ക് മാറ്റുക.നട്ട ശേഷം മണ്ണ് മൂട്ടിലേക്ക് കൂടി വെക്കുക.അതിനൊപ്പം തന്നെ രണ്ടു പയർ ചെടി കൂടി നടുക.കായ്‌ഫലം കൂട്ടം ഇത് വാളേ അധികം സഹായകം ആണ്.തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായിവഹുവാടെ നല്കിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.