ഷുഗറും കൊളസ്ട്രോളും കുറയ്ക്കാൻ വെണ്ടയ്ക്കയ്ക്ക് കഴിയുമോ. ഡോക്ടർ പറയുന്നത് കേൾക്കാം

വെണ്ടയ്ക്ക പച്ചക്കറികളിൽ ഏറ്റവും ഗുണപ്രദമായ ഒന്നാണെന്ന് നമുക്ക് എല്ലാവർക്കുമറിയാം. എന്നാൽ കൊളസ്ട്രോളും ഷുഗറും കുറയ്ക്കാൻ വെണ്ടയ്ക്ക എത്രമാത്രം സഹായിക്കുമെന്ന് നോക്കാം. ഇന്നത്തെ കാലത്ത് ജീവിത ശൈലി രോഗങ്ങൾ നിരവധിയാണ്. നമ്മുടെ നിത്യജീവിതത്തിലെ ഭക്ഷണവും, ജീവിത ശീലങ്ങളുമാണ് കൊളസ്ട്രോളിനു ഷുഗറിനുമൊക്കെ കാരണമാവുന്നത്.

എന്നാൽ വെണ്ടയ്ക്ക കൊളസ്ട്രോളും ഷുഗറും കുറയ്ക്കാൻ നല്ലതാണ്. വെണ്ടയ്ക്കയിൽ വൈറ്റമിൻ സി, വൈറ്റമിൻ ബി കോംപ്ലക്സ്, പൊട്ടാസ്യം, കാത്സ്യം, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസേന വെണ്ടയ്ക്ക കഴിയ്ക്കുകയാണെങ്കിൽ കൊളസ്ട്രോളും, ഷുഗറും, അമിതവണ്ണവും കുറയാൻ സഹായിക്കും. ഈ വെണ്ടയ്ക്ക കറിയാക്കി കഴിക്കുന്നതിനേക്കാൾ നല്ലത് ഇത് തോരൻ ഉണ്ടാക്കി കഴിക്കുന്നതാണ്.

ഭക്ഷണത്തിൻ്റെ കൂടെ കഴിക്കാതെ ഭക്ഷണത്തിന് മുമ്പ് വെണ്ടയ്ക്ക കഴിക്കുക ശേഷം ഭക്ഷണം കഴിയ്ക്കുക. ഇങ്ങനെ കഴിച്ചാൽ വയർ പെട്ടെന്ന് നിറയുന്നതായി തോന്നും. വെണ്ടയ്ക്കയിൽ ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ നമ്മുടെ രക്തത്തിലെ ഗ്ലൈസമിക് ഇൻ്റക്സ് കൂടാതെ നിലനിർത്തുന്നു. അതുപോലെ പതിവായി വെണ്ടയ്ക്ക കഴിച്ചാൽ ടെൻഷൻ കുറയാൻ സഹായിക്കും.

ചിലർക്ക് ടെൻഷൻ കാരണം ഷുഗർ കൂടാറുണ്ട്. കൂടാതെ നല്ല രീതിയിൽ വർക്ക് ഔട്ട് ചെയ്യുന്നവരും, വ്യായാമം ചെയ്യുന്നവർക്കും വെണ്ടയ്ക്ക കഴിക്കുന്നത് നല്ലതാണ്. എന്നാൽ ഇന്ന് പലരും രാത്രി വെള്ളത്തിൽ ഇട്ട് വച്ച് രാവിലെ ആ വെള്ളം കുടിച്ചാൽ കൊളസ്ട്രോൾ കുറയുന്നതിന് നല്ലതാണെന്ന് വാർത്തകൾ.

പലരും കഴിച്ച് അനുഭവം പറയുക എന്നല്ലാതെ ഇത് മെഡിക്കൽ സ്റ്റഡീസിൽ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവരായ (മെറ്റ് ഫോമിൻ) കഴിക്കുന്നവർ വെണ്ടയ്ക്ക കഴിക്കാൻ പാടില്ല. കാരണം ഈ ഗുളികയുടെ ഗുണം കുറയുന്നതായിക്കും. ഡോക്ടർ വിശദീകരിക്കുന്നത് താഴെ കൊടുത്ത വീഡിയോ വഴി കണ്ടു നോക്കു.

Leave a Reply