38 കുട്ടികൾക്ക് ജന്മം വയസ് 39,അത്ഭുത വനിതയുടെ കഥ

39 വയസിൽ 38 കുട്ടികൾക്ക് ജന്മം നൽകാൻ സാധിക്കും എന്നത് തീർച്ചയായും അതിശയോക്തി ആണെന്നെ കേൾക്കുന്നവർ പറയുള്ളു.എന്നാൽ സത്യമാണ്.ഉഗാണ്ടയിൽ മല്ലു ട്രാവലർ നടത്തിയ യാത്രയിൽ ആണ് ഇതിനെ പാറ്റി അദ്ദേഹം പറയുന്നത്.കബിമിരി എന്ന ഉഗാണ്ടൻ ഗ്രാമത്തിൽ ആണ് ഈ സംഭവം.ദാരിദ്ര്യം നിറഞ്ഞ ഉഗാണ്ടൻ ഗ്രാമങ്ങളിലൂടെ ഉള്ള യാത്ര കൂടി ചുവടെ നൽകിയിരിക്കുന്ന മല്ലു ട്രാവലർ ന്റെ വീഡിയോ കണ്ടു മനസിലാക്കാം.അദ്ദേഹം പറയുന്നത് ഈ ഗ്രാമത്തിൽ കാലു കുത്തിയ ആദ്യ ഇന്ത്യക്കാരൻ മല്ലു ട്രാവലർ ആകും എന്നാണ്.

എന്നാൽ അവരുമായി സ്മസാരിക്കാനും,ഫോട്ടോ എടുക്കാനും ഒക്കെ വില പേശൽ നടത്തി മാത്രമാണ് സാധ്യമാക്കിയത്.ഒരുപാട് കഷ്ട്ടപാടും ദാരിദ്ര്യവും ഒക്കെ അനുഭവിക്കുന്ന സ്ത്രീ തന്നെ ആണ് അവർ.ഭർത്താവ് ഉപേക്ഷിച്ച സാഹര്യത്തിൽ ആണ് അവർ ഇപ്പോൾ ജീവിക്കുന്നത്.38 വയസുള്ള ,മറിയം എന്ന് പേരുള്ള സ്ത്രീക്ക് 38 കുട്ടികൾ ഉണ്ട്.പന്ത്രണ്ടാം വയസിൽ വിവാഹം കഴിച്ച മറിയം പ്രസവിച്ചതൊക്കെയും ഒന്നിൽ കൂടുതൽ കുട്ടികൾ ആയിരുന്നു.6 തവണ പ്രസവിച്ചത് ഇരട്ട കുട്ടികളും,നാല് കുട്ടികൾ വീതം മൂന്ന് തവണ പ്രസവിക്കുകയുണ്ടായി.മൂന്ന് കുട്ടികൾ വീതം നാലു തവണ പ്രസവിക്കുകയുണ്ടായി.10 പെൺകുട്ടികളും,28 ആൺ കുട്ടികളും ആണ് ഇവർക്കുള്ളത്.ഒരു കോമ്പൗണ്ട് ആയി തിരിച്ചിരിക്കുന്നു സ്ഥലത്താണ് മക്കളുമൊത്തു മറിയം താമസിക്കുന്നത്.

പണി തീരാത്ത ദാരിദ്ര്യം മുറ്റി നിൽക്കുന്ന വീടുകൾ ആണ് അതിനുള്ളിൽ.ചെറുപ്പത്തിൽ രണ്ടാനമ്മ കൊല്ലാൻ ശ്രമിച്ച കഥയും മല്ലു ട്രാവലറുമായി മറിയം പങ്കു വെക്കുന്നുണ്ട്.ഭക്ഷണത്തിൽ കുപ്പിച്ചില്ലു കലർത്തി ആണ് ഇതിനു ശ്രമിച്ചത്.ഒപ്പമുണ്ടായിരുന്ന നാലു സഹോദരങ്ങൾ അത് കഴിച്ചു മരണപ്പെടുകയും മറിയം മാത്രം രക്ഷപെടുകയും ചെയ്തു.പന്ത്രണ്ടാം വയസിൽ 40 വയസുകാരനെ കൊണ്ട് നിർബന്ധിതമായി വിവാഹം കഴിപ്പിക്കുകയും ചെയ്തു.തുടർന്നുള്ള വിശേഷങ്ങൾ കാണാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.