എല്ലാവരുടെയും ആഗ്രഹമാണ് തൻ്റെ മക്കൾ പഠിച്ച് നല്ല നിലയിൽ എത്തണമെന്നുള്ളത്. എന്നാൽ ചില കുട്ടികൾ പഠിക്കാൻ മിടുക്കരായിരിക്കും. ചിലർ പഠിക്കാൻ പിറകിലായിരിക്കും. പക്ഷേ ഇങ്ങനെ വരുമ്പോൾ സാധാരണയായി പഠിക്കാത്ത കുട്ടികളെ ബുദ്ധിയില്ലാത്തവർ എന്നും പഠിക്കുന്ന കുട്ടികളെ ബുദ്ധിയുള്ളവർ എന്നുമാണ് പരിഗണിച്ചു പോരുന്നത്.
എന്നാൽ ചില കുട്ടികൾ വേണ്ടത്ര പഠിക്കാൻ കഴിയുന്നില്ല. ഓരോ കുട്ടിയും വ്യത്യസ്ത അഭിരുചികളോടെയാണ് ജനിക്കുന്നത്. എന്നാൽ ചില കുട്ടികളിൽ കാണുന്ന അസുഖങ്ങളാണ് ലേണിംങ് ഡിസ്എബിലിറ്റി. ഇത് പലതരത്തിലുണ്ട്. ചില കുട്ടികൾ വളരെ ആക്ടീവായിരിക്കും, അനുസരണക്കുറവായിരിക്കും, ഒരു സ്ഥലത്ത് കൃത്യമായി ഇരിക്കുകയുമില്ല. ഇത് എഡിഎച്ച്ഡി എന്നാണ് പറയുന്നത്.
മറ്റൊന്ന് ഡിസ്ലക്സിയ എന്നു പറയുന്ന അവസ്ഥയാണ്. ഇത് കുട്ടികൾക്ക് അക്ഷരമൊക്കെ പഠിക്കുമ്പോൾ നേരെ വിപരീതമായി എഴുതുക തുടങ്ങിയ കാര്യങ്ങൾ കാണാം. പിന്നെ ചില കുട്ടികൾക്ക് ഒരു വിഷയത്തിൽ പ്രത്യേക ഭയം കാണാറുണ്ട്. ഇങ്ങനെ വരുന്നത് പഠന വൈകല്യങ്ങൾ കാരണമാണ് . പക്ഷേ രക്ഷിതാക്കൾ ഇത്തരം അസ്ഥ കണ്ടു കഴിഞ്ഞാൽ അവരെ മർദ്ദിക്കും.
ഇങ്ങനെയുള്ള കുട്ടികളെ അടിച്ചിട്ട് ഒരു കാര്യവുമില്ല. ഈ എഡിഎച്ച്ഡി ഉള്ള കുട്ടികളെ കുറച്ച് സമയം പഠിക്കാൻ നൽകി കുറച്ച് സമയം കളിക്കാൻ അനുവദിക്കുക. ശേഷം വീണ്ടും പഠിക്കാൻ നൽകുക. ഇങ്ങനെ ചെയ്ത് അവരുടെ കൂടെ നിന്ന് പഠിപ്പിക്കുക. ഡിസ്ലക്സിയ ബാധിച്ച കുട്ടികൾക്ക് പഠിക്കാൻ താത്പര്യമൊക്കെയുണ്ടാവും. നല്ല സ്നേഹമായിരിക്കും എന്തിനോടും.എന്നാൽ പഠിക്കാൻ കുറച്ച് മടിയുണ്ടാവും. ഇവർക്ക് താത്പര്യപ്പെടുന്ന രീതിയിൽ പഠിപ്പിക്കുക.
അതുപോലെ ഒരു വിഷയം ഭയക്കുന്ന കുട്ടികൾക്ക് പല കാരണം കൊണ്ടാവും ഭയം. അപ്പോൾ ആ വിഷയത്തിൽ കുട്ടിക്ക് ഭയം വരാൻ കാരണമെന്താണെന്ന് നാം കണ്ടെത്തിയ ശേഷം കുട്ടിയെ ആ വിഷയം താത്പര്യം വരേണ്ട രീതിയിലേക്ക് മാറ്റിയെടുക്കുക. സ്കൂളിലെ പഠനത്തേക്കാൾ വീട്ടിൽ രക്ഷിതാക്കൾ നല്ല രീതിയിൽ പഠിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് നല്ല കുട്ടികളായി വളർത്തിയെടുക്കുക. ഡോക്ടർ അനീസ് റഹ്മാൻ പറയുന്നത് കേൾക്കാം.