ഇത്തരത്തിൽ നാരങ്ങ വെള്ളം ഒന്ന് തയാറാക്കി നോക്കു കിടലം ടേസ്റ്റ് ആണ്

നാരങ്ങ വെള്ളം ഇഷ്ടയില്ലാത്തവരായി ആരും കാണില്ല.ഈ കൊടും ചൂടത്തു നല്ല തണുത്ത ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കാൻ കിട്ടിയാൽ ഉള്ള സുഖം ഒന്ന് വേറെ തന്നെ ആണ്.അല്പം വേറിട്ട രീതിയിൽ ഒരു നാരങ്ങാ വെള്ളം ഒന്ന് തയാറാക്കി നോക്കാം.മൂന്നു നാരങ്ങയിൽ തയാറാക്കുന്ന രീതി ആണ് ഇവിടെ പറയുന്നത്.മൂന്നു നാരങ്ങാ തോൽ അടക്കം ആവശ്യമാണ് എന്തിനെന്നാൽ നാരങ്ങാ തോൽ, തയാറാക്കുന്ന വെള്ളത്തിനു നല്ലൊരു മണം നൽകാൻ ഏറെ ഗുണകരം ആണ്.

ഗ്രേറ്റർ എല്ലാ വീടുകളിലും ഉണ്ടാകും.ഗ്രെറ്റർ ഉപയോഗിച്ച് നാരങ്ങ കട്ട് ചെയ്തു എടുക്കുക.ഗ്രെയ്റ്റ് ചെയ്തു എടുക്കുമ്പോൾ പരം തോലിന്റെയും ഉള്ളിലുള്ള ഫലത്തിന്റെയും ഇടയിലുള്ള വെള്ള പാട പോലുള്ള ഭാഗം ഗ്രെയ്റ്റ് ചെയ്യാൻ പാടില്ല.മൂന്നു നാരങ്ങായുടേയും തോൽ നന്നായി മേൽപ്പറഞ്ഞ രീതിയിൽ ഗ്രെയ്റ്റ് ചെയ്തു എടുക്കുക.ശേഷം മിക്സിയുടെ ജാറിൽ ഗ്രെയ്റ്റ് ചെയ്ത നാരങ്ങ തോൽ ഇട്ട ശേഷം മൂന്ന്‌ ബദാം,ചെറിയൊരു കഷ്ണം ഇഞ്ചി.നേരത്തെ എടുത്ത നാരങ്ങയിൽ 2 എണ്ണം പിഴിഞ്ഞ നീര്,ആവശ്യത്തിന് പഞ്ചസാര,കാൽ ൽ ടി സ്പൂൺ ഉപ്പു, വെള്ളം എന്നിവ ചേർത്തു് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.

മിക്സിയിൽ അടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ഒരുപാടു നേരം അത് ചെയ്യാൻ പാടില്ല.അങ്ങനെ ചെയ്താൽ അത് ടേസ്റ്റിനെ ബാധിക്കും.അടിച്ചെടുത്ത നാരങ്ങ വെള്ളം ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റുക.കലക്കിയ ഉടൻ തന്നെ നാരങ്ങാ വെള്ളം കുടിക്കേണ്ടതുണ്ട്.വ്യക്തമായി മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.ഇഷ്ടപ്പെട്ടു എങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക.