ബീറ്റ്‌റൂട്ട് ലിപ് ബാം ഉണ്ടാക്കാം

സാധാരണയായി ലിപ് ബാമുകൾ വലിയ വില നൽകിയാണ് കടകളിൽ നിന്നും വാങ്ങുന്നത്.എന്നാൽ വീട്ടിൽ തന്നെ ഉള്ള കുറച്ഛ് ചേരുവകകൾ കൊണ്ട് ഒരു ലിപ് ബാം എങ്ങനെ വീട്ടിൽ തന്നെ തയാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.ഇത് തയാറാക്കാനായി ആദ്യം ഒരു മീഡിയം വലിപ്പത്തിൽ ഉള്ള ബീറ്റ്റൂട്ട് തൊലി കളഞ്ഞു മിക്സിയുടെ പൊടിക്കുന്ന ഗ്രൈന്ഡര് ജാർ (ചെറിയ ജർ) ലേക്ക് ചെറിയ കഷ്ണങ്ങൾ ആയി മുറിച്ച ഇടുക.കത്തി ഉപയോഗിച്ച മുറിക്കുന്നതിന് പകരം ഗ്രെയ്റ്റ് ചെയ്താലും മതിയാകും.ശേഷം അൽപ്പം പോലും വെള്ളം ചേർക്കാതെ മിക്സിയിൽ ഇത് ഗ്രൈൻഡ് ചെയ്തു എടുക്കുക.

ശേഷം ഇങ്ങനെ ചതച്ച ബീറ്റ്‌റൂട്ട് ഒരു അരിപ്പയിൽ ഇട്ടു ഒരു സ്പൂൺ ഉപയോഗിച്ച് അമർത്തി നീര് എടുക്കുക.നീര് എടുത്തതിന് ശേഷം ബാക്കി ഉള്ളത് ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്.ശേഷം പൂർണമായി തരികൾ ഒഴിവാക്കാൻ ചെറിയ കണ്ണികൾ ഉള്ള ഒരു അരിപ്പയിൽ ഒന്ന് കൂടി അരിക്കുന്നത് സഹായിക്കുന്നതാണ്.തുടർന്ന് അടുപ്പിൽ വെച്ച് അൽപ്പം ചൂടായ പാനിലേക്ക് ഈ ദ്രാവകം ഒഴിച്ഛ് കൊടുക്കുക.ശേഷം ചെറിയ തീയിൽ ഇത് ഇളക്കി കൊടുക്കുക.ജലാംശം വളരെ കുറച്ഛ് കട്ടി ആയിക്കിട്ടാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്.വെള്ളം എല്ലാം വറ്റി കട്ടി ആയി ലഭിക്കുന്നത് മൂലം വളരെ കുറഞ്ഞ അളവിൽ ആയിരിക്കും സത്ത് ലഭിക്കുക.അൽപം കുറുകി കഴിയുമ്പോൾ തീ ഓഫ് ആക്കി ആ സത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക.

ഏകദേശം മുക്കാൽ ടേബിൾസ്പൂൺ നീര് മാത്രം ആകും മീഡിയം വലിപ്പം ഉള്ള ഒരു ബീററ്റ്‌റൂട്ടിൽ നിന്നും ലഭിക്കുക.ശേഷം ആ സത്തിലേക്ക് അര റ്റി സ്പൂൺ നെയ് ചേർത്ത് കൊടുക്കുക.നെയ്യിൽ തരി ഉണ്ടെങ്കിൽ അവയൊക്കെ അലിയുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക.ഉരുക്കിയ നെയ് ഉപയോഗിച്ചാലും മതിയാകും.തുടർന്ന് അതിലേക്ക് ഒരു റ്റി സ്പൂൺ തേൻ ചേർത്ത് കൊടുക്കുക,ചുണ്ട് വിണ്ടു കീറൽ,ജലാംശം കുറയൽ തുടങ്ങിയ കാര്യങ്ങൾ ഒക്കെ മാറ്റി ചുണ്ട് മൃദു ആക്കാൻ വളരെ അധികം സഹായിക്കുന്ന വസ്തുക്കൾ ആണ് തേൻ,നെയ്യ് എന്നിവ.നന്നായി മിക്സ് ചെയ്ത ശേഷം സാധാരണ ലിപ് ബാമുകൾ കടയിൽ നിന്നും വാങ്ങാൻ കിട്ടുന്ന ചെറിയ ബോട്ടിലിൽ ഒഴിച്ച് 10 മിനുട്ട് ഓളം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ഛ് എടുക്കുക.

തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനും,ഇതെങ്ങനെ തയാറാക്കാം എന്ന് കണ്ടു മനസിലാക്കാനും മുകളിൽ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ലിപ് ബാം തയാറാക്കുന്നതുമായി ബന്ധപ്പട്ട സംശയങ്ങൾ,അധികമായി ചേർക്കാൻ കഴിയുന്ന നിങ്ങളുടെ അഭിപ്രായങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗപ്പെടുത്താം.വളരെ ഉപകാരപ്രദവും ആരോഗ്യ സംബന്ധവും ആയ വിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുക.

Leave a Reply