കിടിലം ഡിഷ് വാഷ് വീട്ടിൽ ഉണ്ടാക്കാം,ഇങ്ങനെ ചെയ്‌താൽ മതി

ഡിഷ് വാഷ് ലിക്വിഡ് ഉം ബാറും ഒക്കെ ഉപയോഗിക്കാത്ത വീടുകൾ ഇന്ന് ചുരുക്കമായിരിക്കും.എന്നാൽ ഇതിന്റെ വില തീരെ ചെറുതായിരിക്കില്ല.വളരെ ചിലവ് കുറവിൽ ഇത് തയാറാക്കാൻ വീട്ടിൽ തന്നെ തയാറാക്കാൻ സാധിക്കുമെങ്കിലോ?എന്നാൽ സാധിക്കും എന്നത് തർക്കമില്ലാത്ത കാര്യമാണ് .വീട്ടിൽ വേസ്റ്റ് ആയി കണക്കാക്കുന്ന ചില വസ്‌തുക്കൾ കൊണ്ട് തന്നെ വളരെ ഫലപ്രദമായ ഒരു ഡിഷ്വാഷ് ലിക്വിഡ് തയാറാക്കാൻ സാധിക്കുന്നതാണ്.ഇത്തരം വസ്തുക്കൾ കൊണ്ട് വളരെ എളുപ്പത്തിൽ ഇത് എങ്ങനെ തയാറാക്കാം എന്ന് നോക്കാം.

ഏകദേശം പതിനഞ്ചു നാരങ്ങയുടെ തൊലികൾ അടുപ്പിൽ ചൂടാക്കാൻ വെച്ചിരിക്കുന്ന പാനിൽ ഇട്ടു കൊടുക്കുക.അതിലേക്ക് മൂന്നു ഗ്ലാസ് വെള്ളം ഒഴിച്ച ശേഷം ഏകദേശം 15 മിനുട്ട് നന്നായി തിളപ്പിക്കുക.തിളച്ച പാനിന്റെ പുത്തേക്ക് വെള്ളം വരാതിരിക്കാൻ ഇളക്കി കൊടുക്കുന്നത് വളരെ നല്ലതാണ്.വെള്ളം ഒക്കെ നന്നായി പറ്റി നാരങ്ങ നന്നായി വേവുന്നത്‌ വരെ വെളളം തിളപ്പിക്കുക.ഇവ
നന്നായി തണുത്ത ശേഷം നാരങ്ങ തൊലികൾ ഒരു മിക്സിയുടെ ജാറിലേക്കിടുക,വെള്ളമില്ലാതെ ഇത് നന്നായി മിക്സിയിലിട്ട് അരച്ചെടുക്കുക.വെള്ളമൊഴിച്ചാൽ നന്നായി അരയാൻ സാധ്യത കുറവാണു.

ഇവ ന്നായി അരഞ്ഞ ശേഷം നേരത്തെ മാറ്റി വെച്ചിരിക്കുന്ന വെള്ളം അതിലേക്കൊഴിച്ചു വീണ്ടും നന്നായി അരച്ചെടുക്കുക.ശേഷം ഇത് നന്നായി അരിച്ചെടുക്കുക.അരിച്ചെടുത്ത ലായനിയിലേക്ക് 20 ml വിനാഗിരി ചേർക്കുക.തുടർന്ന് ചെയ്യേണ്ടുന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക .പ്രിയപ്പെട്ടവരിലേക്ക് എത്താനായി ഷെയർ ചെയ്യൂ.