അമിതവണ്ണം എങ്ങനെ കുറയ്ക്കാം. ഡോക്ടറുടെ ഏറ്റവും ഉപകാരപ്രദമായ ഇൻഫർമേഷൻ

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ഈ പ്രശ്നം കണ്ടു വരുന്നുണ്ട്. എന്നാൽ ഈ വണ്ണം കുറയ്ക്കാൻ നാം വീട്ടിൽ പല പരീക്ഷണങ്ങളും ചെയ്തു നോക്കും. ഗ്രീൻടീ, ചൂടുവെള്ളത്തിൽ ചെറുനാരങ്ങാനീര്, അങ്ങനെ പലതും കുടിച്ചു നോക്കും. ചിലർക്ക് ഇത് ഫലം ലഭിക്കും. ചിലർക്ക് ഒരു മാറ്റവുമുണ്ടാവില്ല.

എന്നാൽ നാം അമിതവണ്ണം കുറയ്ക്കാൻ നാം ചെയ്യേണ്ടത് എന്താണെന്ന് വച്ചാൽ ആദ്യം മനസിനെ രൂപപ്പെടുത്തുക. മാക്സിമം ഒരു 6 മാസമെങ്കിലും ശ്രമിച്ചു നോക്കുക. ആദ്യം തന്നെ വേണ്ടത് ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കുക എന്നതാണ്. കൂടാതെ കേരളീയരായ നമ്മൾ തേങ്ങയും വെളിച്ചെണ്ണയും ഒരു പാട് ഉപയോഗിക്കുന്നവരാണ്.

എന്നാൽ ഒരു മാസം ഒന്നര ലിറ്റർ വെളിച്ചെണ്ണയും, 6 തേങ്ങയും ആണ് ഉപയോഗിക്കേണ്ടതെന്നാണ് കണക്ക്. എന്നാൽ പലരും സൺഫ്ലവറും, റൈസ് ബ്രാൻ്റൊക്കെയാണ് എണ്ണയായി ഉപയോഗിക്കുന്നത്. ഈ എണ്ണകളിലൊക്കെ എന്താണ് കണ്ടൻ്റുള്ളതെന്ന്നമുക്ക് അറിയാത്ത കാര്യമാണ്. എന്നിട്ടും നാം എത്ര വേണമെങ്കിലും ഇത്തരം എണ്ണകൾ ഉപയോഗിക്കുന്നു. എണ്ണയുടെ ഉപയോഗം കുറയ്ക്കുകയാണ് വേണ്ടത്.

അതുപോലെ അമിതവണ്ണമുള്ളവർ നിർബന്ധമായും എക്സസൈസ് ചെയ്യേണ്ടതാണ്. വീട്ടമ്മമാർ തൊട്ട് ആർക്കും ഒരു അര മണിക്കൂർ എങ്കിലും ചെറിയ ഒരു എക്സസൈസ് ചെയ്യുക. ഇങ്ങനെ ഒരു അഞ്ച് മാസമെങ്കിലും ചെയ്യുക. അതുപോലെ നാം ഭക്ഷണം കഴിക്കുമ്പോൾ ചിലപ്പോൾ വയറുനിറച്ചും കഴിക്കാതിരിക്കുക. കുറച്ച് വയറിൽ സ്ഥലം ഒഴിക്കുക. കൂടാതെ ഭക്ഷണങ്ങൾ കുറച്ച് കുറച്ച് കൊണ്ടുവരിക.

ഒറ്റ ദിവസം കൊണ്ട് ഭക്ഷണം കഴിക്കുന്നത് പകുതി ആക്കാൻ പാടില്ല. അതുപോലെ ദിവസവും എന്തെങ്കിലും ഒരു മെഡിറ്റേഷൻ ചെയ്യുക. ഇങ്ങനെ തുടർച്ചയായി 6 മാസമെങ്കിലും ചെയ്തു നോക്കു. ഈ അമിതവണ്ണം എന്ന പ്രശ്നം നിങ്ങളെ അലട്ടുകയില്ലെന്നാണ് ഡോക്ടർ താഴെ കൊടുത്ത വീഡിയോ വഴി വിശദീകരിക്കുന്നത്.

Leave a Reply