ജനറേറ്റർ വീട്ടിൽ തയാറാക്കാം

ഇലട്രിക് ജനറേറ്റുകൾ ഒരുപ്പാട് നമ്മൾ കണ്ടിട്ടുണ്ടാകും.അവയുടെ പ്രവർത്തനങ്ങളെ പറ്റി ചെറിയ ക്‌ളാസുകളിൽ പഠിച്ചിട്ടുണ്ടെകിലും അതൊന്നു പരീക്ഷിച്ചു നോക്കാം എന്ന് ചിന്തിച്ചിട്ടുള്ളവർ കുറവായിരിക്കും.എന്നാൽ വളരെ എളുപ്പത്തിൽ ഒരു മിനി ജനറേറ്റർ തയറാകാം കുറഞ്ഞ ചിലവിൽ,ചെറിയ സമയം കൊണ്ട് ഫലപ്രദമായ രീതിയിൽ.അത്യാവശ്യം എമർജൻസി ലൈറ്റ് പോലെ ഉപയോഗിക്കാൻ കഴിയുന്ന ഒരു ജെനറേറ്റർ ആണ് ഇവിടെ പറയുന്നത്. വീട്ടിൽ ഉപേക്ഷിച്ചു കളഞ്ഞിരിക്കുന്നു വസ്തുക്കൾ കൊണ്ട് നിർമിക്കാൻ സാധിക്കുന്ന ഒരു ജനറേറ്റർ തയാറാക്കാനായി എന്ത് ചെയ്യണം എന്ന് നോക്കാം.

ഇതിനായി ഉപയോഗശൂന്യമായ സ്പീക്കക്കറുകൾ കാന്തമുള്ളവ രണ്ടെണ്ണം എടുക്കുക.സ്‌പീക്കറിന്റെ മുകളിലുള്ള ഡയഫ്രം മാറ്റിയതായിരിക്കണം എടുക്കേണ്ടത്. അത്യാവശ്യം വലിപ്പത്തിൽ കുറച്ചു വയറുകൾ രണ്ടു കളറിൽ ഉള്ളവ എടുക്കുക.അതുപോലെ തന്നെ സ്‌പീക്കർ ഫ്രയിമിൽ നിന്നും മാറ്റിയ ഒരു കാന്തവും ആവശ്യമാണ്.വയർ ന്റെ രണ്ടു അറ്റവും ചെമ്പ്നാരുകൾ കണക്ക്ഷൻ കിട്ടുന്ന രീതിയിൽ അൽപ്പം മുറിച്ചെടുക്കുക.അതിനു ശേഷം ഒരു അറ്റം സ്‌പീക്കറിന്റെ കണക്ഷൻ വരുന്ന ഭാഗത്തായി സോൾഡർ ചെയ്തു പിടിപ്പിക്കുക.ശേഷം ബാക്കി ഉള്ള ഭാഗം വീഡിയോയിൽ കാണിക്കുന്നത് പോലെ സ്‌പീക്കറിന്റെ ഫ്രയ്മിന്റെയും കാന്തത്തിന്റെയും ഇടയിലുള്ള ഭാഗത്തായി ചുറ്റി എടുക്കുക.

വീഡിയോയിൽ കാണിക്കുന്ന രീതിയിൽ വേണം വയർ ചുറ്റി എടുക്കാനുള്ളത്.തുടർന്ന് ജനറേറ്റർ തയാറാക്കുന്നത് എങ്ങനെ ന്നു മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.ഇത് നിങ്ങളുടെ പ്രിയപെട്ടവരിലേക്കെത്താനായി ഷെയർ ചെയ്യൂ.താഴെയായി നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കണ്ട് മനസിലാക്കുക.