10 രൂപ ചിലവിൽ എ സി വീട്ടിൽ ഉണ്ടാക്കാം

വേനൽ കടുത്തുകൊണ്ടിരിക്കുകയാണ്.ചൂട് മാറ്റാൻ എന്ത് ചെയ്യും എന്നാലോചിച്ചു തല പുണ്ണാക്കിയവർ കുറവായിരിക്കില്ല ഈ സാഹചര്യത്തിൽ.എല്ലാവര്ക്കും എയർ കണ്ടീഷൻ ചെയ്യാൻ ഉള്ള സാഹചര്യവും ഉണ്ടാകില്ലലോ.അതിനാൽ തന്നെ ചൂടകറ്റാൻ വലിയ ചിലവില്ലാതെ വീട്ടിൽ തന്നെ എ സി തയാറാക്കാൻ സാധിച്ചാൽ അത് ചെറുതല്ലാത്ത ഒരു നേട്ടം തന്നെ ആയിരിക്കും.വളരെ വേഗത്തിൽ തണുപ്പ് തരാൻ സാധിക്കുന്ന ഒരു ചെറിയ കൂളർ വീട്ടിൽ തയാറാക്കാം.അതിനായി എന്തൊക്കെ ആണ് ചെയ്യേണ്ടതു എന്ന് ചോദിച്ചാൽ വീട്ടിൽ ഉപേക്ഷിച്ചു കളയുന്ന ചില സാധങ്ങൾ പറക്കി കൂട്ടണം എന്നത് മാത്രമാണ്.

എങ്ങനെ ഇ കൂളർ ഉണ്ടാക്കാം എന്ന് നോക്കാം.ഇതിനായി രണ്ടു പ്ലാസ്റ്റിക് കുപ്പികൾ ആണ് പ്രധാനമായും ആവശ്യമുള്ളത്.കുപ്പിയുടെ പുറത്തു ലേബലുകൾ ഉണ്ടെങ്കിൽ അതൊക്കെ മാറ്റുക. ഒരു ഇരുമ്പു കമ്പിയോ വീട്ടിലെ പപ്പടംകുത്തിയോ ഒക്കെ ഉപയോഗിച്ചു തീയിൽ വെച്ച് ചൂടാക്കി കുപ്പിയുടെ നടുക്ക് ഭാഗത്തായി ചുറ്റും സുഷിരങ്ങൾ ഇടുക.രണ്ടു കുപ്പികളിലും ഇത്തരത്തിൽ സുഷിരങ്ങൾ ഇട്ടതിനു ശേഷം കുപ്പിയുടെ താഴ്ഭാഗത്തു അഥവാ മൂഡ് ഭാഗം ഒരു മുക്കാൽ ഭാഗം ചുറ്റും മുറിച്ചെടുക്കുക.അടുത്തതായി പെഡസ്റ്റൽ ഫാനിൽ ഇത് പ്രത്യേക രീതിയിൽ ഫിറ്റ് ചെയ്യണ്ടതുണ്ട്.

പെഡസ്ട്രൽ ഫാനിന്റെ പുറകിലായി കുപ്പിയുടെ മുറിച്ച ഭാഗവും ഫാനും ചേർത്ത് റബ്ബർ ബാൻഡ് ഇട്ടു രണ്ടു കുപ്പികളും രണ്ടു വശങ്ങളിലായി പിടിപ്പിക്കുക.ശേഷം കുറച്ചു ഐസ് ക്യബ്ബുകൾ കുപ്പിയി ലേക്കിടുക.തുടർന്ന് ചെയ്യണ്ടുന്ന കാര്യങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.നിങ്ങളുടെ പ്രിയപെട്ടവരിലേക്കു എത്താനായി ഷെയർ ചെയ്യൂ.അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു.ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.