ഹോര്ലിക്സ് പൊടി 5 മിനുട്ടിൽ വീട്ടിൽ ഉണ്ടാക്കാം

ഹോർലിക്‌സ് പൊടി വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന വെത്യസ്തമായ ഒരു വീഡിയോ ആണ് ചുവടെ പറയുന്നത്.വെറും 5 മിനുട്ടിൽ ഹോര്ലിക്സ് ന്റെ രുചി ഉള്ള പൊടി എങ്ങനെ തയാറാക്കാം എന്ന് നോക്കാം.തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന ഒരു വിഭവം തന്നെ ആയിരിക്കും ഇത് എന്നതിൽ സംശയം ഇല്ല.വളരെ കുറച്ചു ചേരുവകകൾ മാത്രമേ ഇതിനു ആവശ്യമുള്ളു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

വളരെ കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ ചേരുവകകളിൽ ഇത് എങ്ങനെ തയാറാക്കാം എന്ന് നോക്കാം.ഇതിനായി ഒരു പാൻ ചൂടാക്കുക.അതിലേക്കു ഒരു സ്പോൺ ഗോതമ്പു പൊടി ഇട്ടു കൊടുക്കുക.ചെറിയ തീയിൽ ഈ ഗോതമ്പു ചൂടാക്കി എടുക്കുക.പൊടിക്ക് സ്വർണ നിറം ആകുമ്പോൾ തീ ഓഫ് ആക്കുക.അതിനു ശേഷവും മാവ് ഇളക്കി കൊണ്ടിരിക്കേണ്ടതുണ്ട്.നന്നായി ചൂടാറാൻ വേണ്ടി മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഇളക്കി കൊണ്ടിരിക്കുക.ഇത് നന്നായി ചൂട് പോയ ശേഷം ഗോതമ്പു പൊടി എടുത്ത അതെ അളവിൽ പാൽ പൊടി എടുത്തു വറുത്തു വെച്ചിരിയ്ക്കുന്ന ഗോതമ്പിലേക്കു ഇട്ടു കൊടുക്കുക.അതിന്റെ പകുതി പഞ്ചസാര കൂടു ചേർത്ത് നന്നായി മിക്സ് ചയ്തു എടുക്കുക.നന്നായി മിക്സ് ച്യ്ത ശേഷം മിക്ക്‌സിയിൽ ഇട്ടു അടിച്ചെടുക്കുക.ഒരുപാട് നേരം അടിക്കാൻ പാടില്ല.

ശേഷം പാലിലോ മറ്റോ ഇത് ചേർത്ത് ഹോര്ലിക്സ് പോലെ ഉപയോഗിക്കാവുന്നതാണ്.ശ്രദ്ധക്കുക ഇത് കഴിച്ചിട്ടുള്ള അതേ ബ്രാൻഡ് അഥവാ ഹോര്ലിക്സ് ന്റെ ഏകദേശ രുചിയും സ്വഭാവവും മാത്രമാണ്.ഒരിക്കലും ആ ബ്രാന്റിനെ പകരം വെക്കാൻ കഴിയുന്ന ഒന്നല്ല ഇത്.എന്നാൽ രുചികരമായ ഒന്ന് തന്നെ ആണ് താനും.രുചികരമായ ഈ വിഭവം ഇഷ്ടമായെങ്കിൽ ഈ രുചി നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കു.നിയങ്ങളുടെ വിലയേറിയ അഭിപ്രായവും നിർദേശവും അറിയിക്കാന് മറക്കരുതേ.പോസ്റ്റ് ഷെയർ ചെയ്തു ഈ രുചി ഇത്തരത്തിൽ വ്യത്യസ്ത രുചി പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന കൂട്ടുകാരിലേക്കും എത്തിക്കുക.

വീഡിയോ കാണാം