ഏതു കായ്ക്കാത്ത മാവും കായ്ക്കും,ഇത് ചെയ്‌താൽ

വീട്ടുമുറ്റത്തെ മാവ് ഒരു അലങ്കാരം ആണ്.അലങ്കാരത്തിനപ്പുറം നന്നായി കായ്ക്കുന്ന ഒന്ന് കൂടി ആണെങ്കിൽ വീട്ടുടമസ്ഥനും വീട്ടിലെ കുട്ടികൾക്കും ഒക്കെ ഉണ്ടാകുന്ന സന്തോഷം പറയുകയേ വേണ്ട.എന്നാൽ ചിലരെങ്കിലും പരാതിപെടുന്നത് നമ്മൾ കേട്ടിട്ടുണ്ട് മാവ് പൂക്കുന്നില്ല ഇനി അഥവാ പൂത്താൽ തന്നെ മാങ്ങ ഉണ്ടാകുന്നില്ല.ഉണ്ടാകുന്നതാണെങ്കിൽ വളരെ കുറവും പുഴു എടുത്തതും ഒക്കെ ആണ് എന്നും മറ്റുമൊക്കെ .ഇത്തരത്തിൽ ഉള്ള പരാതികളെ മറികടക്കാനും മാവ് നന്നായി പൂക്കാനും ചില വഴികൾ ഉണ്ട്.വളരെ എളുപ്പം ആണ് എന്ന് മാത്രമല്ല ചെയ്താൽ ഫലം ഉറപ്പാണ് താനും.അവ എന്തൊക്കെ ആണ് എന്ന് നോക്കാം.

സാധാരണ ഗതിയിൽ മൂവാണ്ടൻ മാവ് 3 വർഷത്തിൽ കായ്ക്കാറുണ്ട്.മൂവാണ്ടൻ എന്നല്ല ഏതു മാവു ആണെങ്കിലും നന്നായി കായ്ക്കാനും വളരാനും പ്രാരംഭ ദശയിൽ നന്നായി വളവും വെള്ളവും നൽകേണ്ടതുണ്ട്.അത് പോലെ തന്നെ മാവ് നന്നായി കായ്ക്കാനായി കരിയിലയോ മറ്റോ മാവിന്റെ വശങ്ങളിൽ എവിടെയെങ്കിലും കൂട്ടിയിട്ടു കത്തിക്കുക ഇങ്ങനെ ചെയ്യുംമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം വലിയ ചൂടടിച്ചാൽ മാവ് ഉണങ്ങി പോകാനും സാധ്യത ഉണ്ട്.അതിനാൽ വലിയ ചൂട് അടിക്കാനും പാടില്ല.നന്നായി പുക അടിക്കുന്ന രീതിയിൽ മാവു പൂക്കുന്ന സമയത്തു ചെയ്‌താൽ മാവ് നന്നായി പൂക്കുന്നതാണ് .

അടുത്തതായി ശ്രദ്ധിക്കാനുള്ള കാര്യം കമ്പു കോതുക എന്നതാണ്.കൂടുതലുള്ള മുകളിലേക്ക് പോകുന്ന ശിഖരങ്ങൾ ഒക്കെ വിളവെടുപ്പിനു ശേഷം വെട്ടി നിർത്തുന്നത് നന്നായി മാവിൽ കായ്‌ഫലം കൂട്ടുന്ന കാര്യമാണ്.പൂവ് വന്ന മാവു ആന്നെനിക്കിൽ ആവശ്യത്തിന് നനച്ചു കൊടുക്കണം.മാങ്ങാ പിടിക്കാനും,കണ്ണിമാങ്ങാ കാര്യമായി കൊഴിയുന്നത് തടയാനും ഒക്കെ വളരെ സഹായകം ആണ്.കൊമ്പുകോതലും നനക്കലും മാവിന് വളരെ അത്യാവശ്യം ഉള്ള ഒരു കാര്യം തന്നെ ആണ്.മാത്രമല്ല വലിയ മരമാകുന്നത് തടയാനും ഇത് സഹായകം ആണ്.

മറ്റൊരു കാര്യം എന്തെന്നാൽ മാവ് പൂക്കാനുള്ള ഹോർമോൺ വളം വാങ്ങുന്ന കടകളിൽ ലഭിക്കും അത് തളിച്ച് കൊടുക്കുന്നത് പൂക്കാത്ത വർഷങ്ങളിൽ മാവ് പൂക്കാൻ സഹായകം ആണ്.അതുപോലെ തന്നെ കുമിൾ ബാധ ഉണ്ടായി കൊമ്പുകൾ കരിഞ്ഞുണങ്ങുന്ന അവസ്ഥ ചിലർക്ക് ഉണ്ടാകാറുണ്ട് .അതിനെ തടയാനായി ഇത്തരത്തിൽ ഉണങ്ങിയ ശിഖരങ്ങൾ മുറിച്ചു മാറ്റി എന്തെങ്കിലും കുമിൾനാശിനി തളിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്.ഇക്കാര്യങ്ങൽ ക്കെ ചെയ്യുന്നത് മാവിന്റെ കായ്‌ഫലം കൂടാൻ സഹായിക്കുന്ന കാര്യങ്ങൾ ആണ്.

വീഡിയോ കാണാം