ആർത്തവ വിരാമം. ഡോക്ടർ നൽകുന്ന വിവരങ്ങൾ

ആർത്തവ വിരാമം എന്നത് ഒരു സ്ത്രീയുടെ ആർത്തവം നിൽക്കുന്ന പ്രക്രിയയാണ്. സ്ത്രീകൾക്ക് 50 വയസ് കഴിയുമ്പോഴാണ് ആർത്തവം നിൽക്കുന്നത്. ഒരു സ്ത്രീക്ക് മദ്ധ്യവയസ് എത്തുന്നതു വരെ അണ്ഡോല്പാദനം ഉണ്ടാവും. ആർത്തമ വിരാമം ആവാറാവുമ്പോൾ ഈസ്ട്രജൻ കുറഞ്ഞ് ഓവുലേഷൻ ഇല്ലാതാവുന്നു.

ഇങ്ങനെ ആർത്തവ വിരാമം ഉണ്ടാവുമ്പോൾ സ്ത്രീകൾക്ക് ശാരീരികവും മാനസികവുമായ പല മാറ്റങ്ങൾ ഉണ്ടാവും. ചിലർക്ക് ചൂട് അധികം അനുഭവപ്പെടും, അതുപോലെ ക്ഷീണം, ഉറക്കകുറവ്, യോനിയിൽ വരൾച്ച, ഹൃദ്രോഗ സാധ്യത, സ്കിന്നിൽ വ്യത്യാസം, യൂറിനറി ഇൻഫെക്ഷൻ തുടങ്ങിയ കുറച്ച് കാര്യങ്ങൾ ഉണ്ടാവും.

എന്നാൽ എല്ലാവർക്കും ഇങ്ങനെ ഉണ്ടാവണമെന്നില്ല. എന്നാൽ ഇതിന് പരിഹാരമായി പോഷകാഹാരവും, ചിട്ടയായ വ്യായാമവും ശീലമാക്കുക. നല്ല ഹെൽത്തി ഡയറ്റ് ശീലമാക്കുക. പഞ്ചസാരയും, ഫാറ്റി ഫുഡും ഒഴിവാക്കുക. പച്ചക്കറികൾ, നട്സ് എന്നിവ കഴിക്കുക. അതുപോലെ സോയാബീൻ, ചേമ്പ്, ചണവിത്ത് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ വളരെ നല്ലതാണ്.

എന്നാൽ ചിലർക്ക് ട്രീറ്റ്മെൻ്റ് നടത്തേണ്ടി വരും. അതിന് ഡോക്ടറുടെ സേവനം തേടുക. ആർത്തവ വിരാമം സംഭവിച്ചവർ ഒരിക്കലും നിരാശപ്പെടേണ്ടതില്ല. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്താൽ മുമ്പത്തെക്കാൾ സുന്ദരമായി ജീവിക്കാൻ സാധിക്കും.

Leave a Reply