ഇത്രയും വിവരങ്ങൾ മൈൽ കുറ്റിയുടെ നിറത്തിൽ ഉണ്ട് എന്ന് എത്ര പേർക്കറിയാം ?

യാത്ര ചെയ്യുമ്പോഴൊക്കെ റോഡരികിൽ നമ്മൾ ധാരാളമായി കാണുന്ന ഒന്നാണ് മൈൽകുറ്റികൾ.മൈൽ കുറ്റികളിൽ എഴുതിയിരിക്കുന്ന ദൂരം നമ്മൾ ശ്രദ്ധിക്കാറുണ്ടെങ്കിലും അതിന്റെ മുകളിലുള്ള നിറം നാല്ലൊരു ശതമാനം ആളുകളും ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം.എന്നാൽ മൈൽ കുറ്റികളിൽ എഴുതിയിരിക്കുന്ന ദൂരം പോലെ തന്നെ അതിലുള്ള നിറത്തിനും ചില അർഥങ്ങൾ ഉണ്ട് .ഓറഞ്ച് നിറം,മഞ്ഞ നിറം ,പച്ച നിറം,കറുപ്പ്,നിറം, എന്നിവയാണ് .ഇനി ഇവ ഓരോന്നും എന്തൊക്കെ ആണ് സൂചിപ്പിക്കുന്നത് എന്ന് നോക്കാം.

ഓറഞ്ചു നിറം – ഗ്രാമ പ്രദേശങ്ങളിലേക്ക് കടക്കുന്നു,പച്ച നിറം – സ്റ്റേറ്റ് ഹൈവേ യിലേക്ക് കടക്കുന്നു,മഞ്ഞ നിറം-നാഷണൽ ഹൈവേ യിലേക്ക് കടക്കുന്നു.കറുപ്പ്/വെളുപ്പ് – ഒരു വലിയ സിറ്റിയിലേക്ക് കടക്കുന്നു എന്നിവയാണ് നിറങ്ങൾ നൽകുന്ന സൂചനകൽ.മൈൽകുറ്റികൾ നമ്മൾ ഭാരതീയരുടേതല്ല.അത് നമ്മുടെ നാട്ടിൽ കൊണ്ട് വന്നത് റോമാക്കാർ ആണ്.ദൂരേക്ക് പോകുന്ന പട്ടാളക്കാർക്ക് മടങ്ങി വരാനായി ഉണ്ടാക്കിയവയായിരുന്നു മൈൽ കുറ്റികൾ.നടക്കുമ്പോൾ ഇടത്തേക്കാൽ 1000 തവണ നിലത്തു തൊടുമ്പോൾ ഒരു കുറ്റി വെക്കും.അങ്ങനെ ചെയ്യുന്നത് വഴി മനസിലാക്കാനും ദൂരം മനസിലാക്കാനും സഹയിക്കുന്ന ഒന്നായി മാറി.

റോമൻ ഭാഷയിലെ mille pasus എന്ന വാക്കിൽ നിന്നുമാണ് മൈൽ എന്ന വാക്ക് ഉണ്ടായത് തന്നെ.ആ വാക്കിന്റെ അർത്ഥം 1000 ആയിരം ചുവടുകൾ എന്നാണ്.ഒരു മൈൽ എന്നതു ഏകദേശം 1.6 കിലോമീറ്റർ വരും.ഇന്ന് മൈൽ എന്നതിൽ നിന്നും കിലോമീറ്ററിലേക്കു ആളുകൾ മാറിയതിനാൽ അളവുകൾ എല്ലാവര്ക്കും കുത്യമായി അറിയണം എന്നില്ല.ഈ അറിവ്‌ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്തു നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക.