നടുവേദനെയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ

അഞ്ചു ശതമാനത്തിനു താഴെ മാത്രമാണ് ഡിസ്ക് തെറ്റിയത് മൂലമുള്ള നടുവേദന വരാറുള്ളത് .നടുവേദന ഡിസ്കിന് തേയ്മാനം ഉള്ളത് മൂലം വരാൻ സാധ്യത ഉണ്ട് .രണ്ടു കശേരുകൾക്ക് ഇടയിലാണ് ഡിസ്ക് .കശേരുക്കളുടെയോ അല്ലെങ്കിൽ കശേരുകൾക്കിടയിലുള്ള രണ്ടു സന്ധികൾ മൂലമോ നടുവേദന വരാം.ഇതിനെ കവർ ചെയ്തു നിൽക്കുന്ന പേശികൾ മുഖേനെയും നടുവേദന വരാം.നടുവേദ വന്നാൽ ഡിസ്ക് തെറ്റി എന്നുള്ള തെറ്റിദ്ധാരണ വെറുതെയാണ്.

തുടർച്ചയായി വിശ്രമിചാൽ അല്ലെങ്കിൽ ബെഡ്‌റെസ്റ് ഉണ്ടെങ്കിൽ നടുവേദന മാറുമെന്നുള്ള പഠനങ്ങൾ ഇല്ല.രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാൽ എണീറ്റ് നടക്കാൻ ശ്രമിക്കണം അല്ലാത്തപക്ഷം പേശികളുടെ ശക്തി കുറയാനും സാധ്യത ഉണ്ട്.നടുവേദന ഒരിക്കൽ വന്നാൽ പിന്നെ മാറില്ല എന്ന ധാരണ തെറ്റാണ്.കൃത്യമായ വ്യായാമത്തിലൂടെ കൃത്യമായ ചികിത്സയിലൂടെ നടുവേദന പോലുള്ള എല്ലാ അസുഖവും മാറ്റാൻ കഴിയുന്നതാണ്.

നടുവേദനക്ക് സാധാരണയായി ഉപയോഗിക്കുന്ന ബെൽറ്റ് ഉപയോഗിച്ചാൽ നടുവേദന മാറും എന്നത് തെറ്റാണു.കാരണം പേശികൾ ചെയ്യുന്ന ജോലിയാണ് ബെൽറ്റ് ചെയ്യുന്നത്.ബെൽറ്റിടുന്ന സമയം മാത്രമാണ് അല്പം ആശ്വാസം ലഭിക്കുന്നത്.ബെൽറ്റ് ഉപയോഗിക്കുന്നതിലൂടെ പേശിയുടെ ശക്തി കുറഞ്ഞു വരികയാണ്.തുടർന്ന് ബെൽറ്റ് ഉപേക്ഷിക്കാൻ പറ്റാത്ത രൂപത്തിലേക്ക് മാറാൻ സാധ്യത ഉണ്ട്.പേശികളുടെ ശക്തി കുറയുന്തോറും ഉള്ളിലുള്ള അസുഖം കൂടി വരും.

പ്രായക്കൂടുതലുള്ള നട്ടെലിനു ക്ഷതം പറ്റിയവർക്കാണ് ബെൽറ്റ് ഉപയോഗിക്കേണ്ടവർ.ആരോഗ്യമുള്ളവർ ബെൽറ്റ് ഉപയോഗിക്കൽ ഒഴിവാക്കലാണ് നല്ലത്.നടുവേദന ഉള്ളവർ വ്യായാമം ചെയ്യരുത് എന്നുള്ള തെറ്റിധാരണയും മാറ്റേണ്ടതുണ്ട്.വ്യായാമം ചെയ്താൽ പേശികൾക്ക് ശക്തി കൂടാനും നടുവേദന മാറാനുമാണ് സാധ്യത കൂടുതൽ.നടത്തം നീന്തൽ ജോഗിങ് പോലുള്ള വ്യായാമം പരിശീലിക്കുക.ദിവസം മുപ്പത് മിനുട്ടിൽ കൂടുതൽ വ്യായാമം ചെയ്യലാണ് നല്ലതാണ്.

സർജറി ചെയ്താൽ നടുവേദന മാറും എന്നുള്ളതും തെറ്റിദ്ധാരണയാണ്.നടുവേദനയുടെ ഓപ്പറേഷൻ ചെയ്തവരുടെ സാറ്റിസ്ഫാക്ഷൻ റേറ്റ് വളരെ കുറവാണു.കാരണം കൃത്യമായ വ്യായാമം ചെയ്യുന്നില്ല എന്നതാണ് മുഖ്യ കാരണം.അവസാന സൊല്യൂഷൻ എന്ന നിലക്ക് മാത്രമേ സർജറി ചെയ്യാൻ പാടുള്ളു.എന്നാൽ ചിലരിൽ പെട്ടന്ന് സർജെറി ചെയ്യണ്ടവരുമുണ്ട്.നാടെല്ലിൽ പൊട്ടു ഉണ്ടാകുക അത് സുഷുമ്‌നാ നാടിക്ക് ക്ഷതം ഏല്പിക്കുക നട്ടെലിനു ബാധിക്കുന്ന അണുക്കൾ ഇത്തരം കാരണങ്ങൾ ഉണ്ടാകുമ്പോൾ പെട്ടന്ന് സർജറി ചെയ്യൽ അത്യാവശ്യമാണ്.

കൂടുതൽ വിവരണങ്ങൾക്ക് താഴെയുള്ള വീഡിയോ കണ്ട് മനസ്സിലാക്കുക ..

Leave a Reply