മഞ്ഞപിത്തം പലർക്കും ഉണ്ടാകുന്ന ഒരു രോഗവസ്ഥ ആണ്. പലകാര്യങ്ങൾ ഉണ്ട് ഈ രോഗം ഉണ്ടാകാൻ. കൂടുതലും ജലത്തിൽ നിന്നാണ് ഇത് ഉണ്ടാകുന്നത് എന്ന് പറയുന്നത്.മഞ്ഞപിത്തം പലതരത്തിൽ ഉണ്ട്. ചിലത് പിത്ത സഞ്ചിയിൽ കല്ല് ഉണ്ടാകുന്നത് മൂലം ആണ്. മറ്റു ചിലത് കരളിന്റെ പ്രശ്നം കൊണ്ടാണ്.പാൻക്രിയാസിൽ കാൻസർ ഉണ്ടായാലും ഈ അവസ്ഥ ഉണ്ടാകാൻ കാരണം ആണ്.
ചില മഞ്ഞപിത്തം ക്യാൻസറിനു കാരണം ആകാറുണ്ട്. അത്തരത്തിൽ ഉള്ള മഞ്ഞപിത്തം ആണ് പാൻക്രിയാസിൽ ഉണ്ടാകുന്നത്.ശരീരം മുഴുവൻ ഉണ്ടാകുന്ന ചൊറിച്ചിൽ ഇതിന്റെ ഒരു ലക്ഷണം ആണ്.മൂത്രം പോകുന്നത് ഒരു മഞ്ഞ നിറത്തിലും മലം പോകുന്നത് വെള്ളയോ ചാരയോ നിറത്തിൽ ആയിരിക്കും.വിശപ്പ് കുറവും ശരീര ഭാരം കുറവും ഒക്കെ ഇതിന്റെ ലക്ഷണം ആണ്.
ഇതിനോട് ഒപ്പം ക്ഷീണവും ഒരു ലക്ഷണം ആണ്.രോഗം ശരീരരത്തിൽ മൂർച്ഛിക്കുമ്പോൾ പുറം വേദനയും ശരീരം വേദനയും കണ്ടുവരുന്നത്.ഈ സ്റ്റേജിൽ പ്രേമേഹം ഉണ്ടാകാനും ഉള്ള സാധ്യത ഉണ്ട്.സാധാരണ പ്രേമേഹം ഉള്ളവർക്ക് ആണ് എങ്കിൽ ഈ സമയത്ത് അത് കൂടുന്നതായി കാണാം.ഇത്തരം ലക്ഷണം കണ്ടാൽ ഉടനെ ഡോക്ടറുടെ നിർദ്ദേശം തേടണം.
ആദ്യം തേടേണ്ട ചികിത്സ രക്തപരിശോധന ആണ്. അതിൽ കരളിന്റെ പ്രവർത്തനം ആണ് നോക്കേണ്ടത്.ഹിമോഗ്ലോബിന്റെ അളവും ഇൻഫെക്ഷൻ വല്ലതും ഉണ്ടോ എന്നൊക്കെ പരിശോധനയിൽ ഉൾപ്പെടുത്തണം.സി റ്റി സ്കാൻ ആണ് ഇതിനായി നടത്തുന്നത്.എത്രത്തോളം ഇത് ശരീരത്തിൽ വ്യാപിച്ചിട്ടുണ്ട് എന്നൊക്കെ പരിശോധനയിൽ അറിയാം. ഇതിനെ കുറിച്ച് വിശദമായി ഡോക്ടർ രാജ് കമൽ പറയുന്നത് കേൾകാം..