റേഷൻ കാർഡിന് പകരം ഇനി മൊബൈൽ ഫോൺ മതി

റേഷൻ കാർഡുള്ള ഓരോരുത്തർക്കും സഹായകം ആകുന്ന ഒരു വിവരണം ആണ് ഇവിടെ നൽകുന്നത്.റേഷൻ കാർഡ് മൊബൈലിൽ സേവ് ചെയ്യാൻ കഴിയുന്ന സംവിധാനം ഇന്ന് നിലവിൽ ഉണ്ട് എന്നാൽ നല്ലൊരു ശതമാനം ആളുകൾക്കും ഇത് അറിയണം എന്നില്ല.മൊബൈൽ കൊണ്ട് പോയാൽ തന്നെ റേഷൻ കടയിൽ നിന്നും സാധനം വാങ്ങാൻ കഴിയുന്ന സംവിധാനം ആണ് നിലവിലുള്ളത്.

അത് മാത്രമല്ല റേഷൻ കാർഡിന്റെ എല്ലാ വിവരങ്ങളും ഈ അപ്പ്ലിക്കേഷൻ വഴി ലഭിക്കുന്നതാണ്.ഓരോ മാസവും കിട്ടേണ്ട റേഷൻ,മറ്റു സേവനങ്ങൾ ഒക്കെ തന്നെയും മനസിലാക്കാൻ ഇത് സഹായകം ആണ്.മറ്റു സേവനകൾക്കായി ഏതെങ്കിലും സർക്കാർ ഓഫിസുകളിൽ പോകുന്ന അവസരത്തിൽ റേഷൻ കാർഡ് ആവശ്യപ്പെടുകയാണ് എങ്കിൽ മൊബൈൽ ഫോൺ ഇത് ഉള്ള റേഷൻ കാർഡ് കാണിക്കാവുന്നതാണ്. റേഷൻ കാർഡ് പുതുതായി അപേക്ഷിച്ചവർക്ക് അതിന്റെ സ്റ്റാറ്റസ് അറിയാനും,ലഭിച്ച റേഷൻ കാർഡ് മൊബൈലിൽ കാണാനും സാധിക്കുന്ന “എന്റെ റേഷൻ കാർഡ്” എന്ന മൊബൈൽ ആപ്പ്ളിക്കേഷൻ വഴി ഇത് സാധ്യമാണ്.ഗൂഗിൾ പ്ളേസ്റ്റോറിൽ നിന്നും ടൗൺലോഡ് ചെയ്യാവുന്നന്താണ്.

വളരെ ഉപകാരപ്രദവമായ ആപ്ലിക്കേഷൻ ആണ് ഇത്.ആപ്പ്ളിക്കേഷൻ ഓപ്പൺ ചെയ്യുമ്പോൾ റേഷൻ കാർഡിന്റെ നമ്പർ ടൈപ്പ് ചെയ്തു കൊടുക്കേണ്ടതുണ്ട്.ടൈപ്പ് ചെയ്ത ശേഷം ഓ ടി പി കൂടി ഇത്തരത്തിൽ നൽകേണ്ടതുണ്ട്.റേഷൻ കാർഡ് വെരിഫൈ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലായിരിക്കും ഓ ടി പി വരിക.

ആപ്പ്ളികേഷൻ ഡൌൺലോഡ് ചെയ്തു അതിന്റെ പ്രവർത്തനം എങ്ങനെ നോക്കാം എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഇതിന്റെ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.അഭിപ്രയങ്ങളും,നിർദേശങ്ങളും അറിയിക്കുക.ചുവടെ ഉള്ള വീഡിയോ കാണാം.