വായ്പുണ്ണ് തുടർച്ചയായി വരുന്നവരാണോ. എങ്കിൽ സൂക്ഷിക്കുക.

വായ്പുണ്ണ് പലർക്കും ഉണ്ടാവുന്ന രോഗമാണ്. ഇത് അനുഭവിച്ചവർക്ക് മാത്രമേ മനസിലാവു. കാരണം ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാവുന്ന വേദന വളരെയധികം ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇത് വന്നു കഴിഞ്ഞാൽ ചിലർക്ക് ഒരാഴ്ചകൊണ്ട് മാറും, ചിലർക്ക് രണ്ടാഴ്ച കൊണ്ട് മാറിയേക്കാം. എന്നാൽ ഇത് മാറി വീണ്ടും വീണ്ടും വന്നു കൊണ്ടിരിക്കുന്നത് കാണാറുണ്ട്.

ഇങ്ങനെ വായ്പുണ്ണ് വന്ന് കഴിഞ്ഞാൽ നാം ആദ്യം ചെയ്യുന്നത് ബി കോംപ്ലക്സ് ഗുളിക വാങ്ങി കഴിക്കുകയാണ്. പലർക്കും ഇങ്ങനെ ചെയ്താൽ കുറേ വ്യത്യാസം കാണാറുണ്ടെങ്കിലും വീണ്ടും വീണ്ടും വന്നു കൊണ്ടിരിക്കാറുണ്ട്. എന്നാൽ ഇങ്ങനെ വായ്പുണ്ണ് വരുന്നത് വായിലുള്ള പ്രോബ്ലം കൊണ്ടാണെന്ന് പലർക്കും അറിയാത്ത കാര്യമാണ്.

ആദ്യം വയറ്റിലുള്ളേേ പ്രോബ്ലം കണ്ടെത്തി ചികിത്സ നടത്തുകയാണ് വേണ്ടത്. നമ്മുടെ ശരീരത്തിൽ നല്ല ബാക്ടീരിയകൾ ലഭിക്കാതിരിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. നാം എല്ലാ ഭക്ഷണവും കഴിക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് പോഷക കുറവ് ഉണ്ടാവുന്നതെന്ന് പലരും ആലോചിക്കുന്ന കാര്യമാണ്.

അതിന് പ്രധാന കാരണമാണ് വയറിലുണ്ടാവുന്ന ഫംഗൽ ഇൻഫെക്ഷൻ. ഇങ്ങനെയുള്ളവർക്കാണ് പൊതുവെ ഇത്തരം പ്രോബ്ലം ഉണ്ടായി കാണുന്നത്. ഇത്തരം പ്രശ്നങ്ങൾ പൊതുവെ കണ്ടു വരുന്നത് നെഞ്ചെരിച്ചിൽ, പുളിച്ച് തികട്ടൽ, വയർ വീർത്തു വരുന്ന അവസ്ഥ ഉള്ളവർ, മൈഗ്രൈയ്ൻ, സ്കിൽ പ്രോബ്ലം ഉള്ളവർ എന്നിവരിലാണ് .

ചിലർക്ക് വർഷത്തിൽ ഒന്നോ രണ്ടോ തവണ വരുന്നവരായിരിക്കും. എന്നാൽ ചിലർക്ക് മാസത്തിൽ രണ്ടു തവണ വരുന്നവർ ആയിരിക്കും. അങ്ങനെയുള്ളവർ ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ്.

Leave a Reply