വായ്പുണ്ണ് മണിക്കൂറുകൾ കൊണ്ട് മാറി വീണ്ടും വരാതിരിക്കാൻ

വായ്പുണ്ണ് ഒരിക്കലെങ്കിലും വരാത്തവർ ഇല്ല എന്ന് തന്നെ പറയാം.പ്രായ ഭേതമന്യേ നിരവധി പേരെ അലട്ടുന്ന ഒരു പ്രശനം ആണ് വായ്പുണ്ണ്.കുറച്ചു കാലം മുൻപ് വരെ ഡോക്റ്ററെ സമീപിക്കുന്ന ഒരു അസുഖം ആയിരുന്നില്ല വായ്പുണ്ണ്.പ്രധാനമായും വായ്പുണ്ണ് വരുന്നത് വിറ്റാമിന്റെ കുറവ് മൂലം ആണ്.ഈ പ്രശ്നത്തെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ സുഖപ്പെടുത്താൻ കഴിയുന്ന നിരവധി വീട്ടു വൈദ്യങ്ങൾ ഉണ്ട്.നിസാരമെങ്കിലും സാധാരണ ജീവിതത്തെ ചെറിയ രീതിയിൽ എങ്കിലും ബാധിക്കുന്ന ഒരു പ്രശ്നം തന്നെ ആണ് വായ്പുണ്ണ്.

ഈ പ്രശ്‌നത്തിനു നിരവധി കാരണങ്ങൾ ശാസ്ത്ര ലോകം പറയുന്നുണ്ട് .ഉറക്കക്കുറവ്,ദഹന പ്രശനം വിറ്റാമിന്റെ കുറവ്,മലബന്ധം അങ്ങനെ നിരവധി കാര്യങ്ങളാണ് ഇതിനു കാരണ ഹേതു ആയി പറയപ്പെടുന്നത്.വായ്ക്കുള്ളിലുംകവിളിലും,ചുണ്ടിലും,മോണകളിലും നാക്കിലും ഒക്കെ നീറ്റലും ചെറിയ മുറിവ് പോലെ തോന്നിക്കുനന്തനുമാണ് പ്രധാന രോഗ ലക്ഷണം.കൂടുതൽ ആളുകളും നീറ്റൽ ആണ് ഈ രോഗത്തിന്റെ ബുദ്ധിമുട്ട് ആയി പറയപ്പെടുന്നത്‌.ബ്രഷ് ചെയ്യാനോ നന്നായി ഭക്ഷണം കഴിക്കാനോ ഒക്കെ ഉള്ള ബുദ്ധിമുട്ട് പലരെയും കാര്യമായി തന്നെ അലട്ടും എന്നത് തർക്കമില്ലാത്ത കാര്യമാണ്.

ഈ പ്രശ്നത്തെ എങ്ങനെ നേരിടാം എന്ന് നോക്കാം.നമ്മുടെ അടുക്കളയിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ നമുക്ക് ഈ പ്രശ്നത്തെ നേരിടാൻ സാധിക്കും .ചെറിയുള്ളി വായ്പുണ്ണ് മാറ്റാൻ മികച്ച ഒരു മരുന്നാണ്.വായ്പുണ്ണ് മാറ്റാൻ ഉള്ളി കഴിക്കുകയോ,ഉള്ളിയുടെ നീര് പുണ്ണ് ഉള്ള ഭാഗത്തു പുരട്ടുകയോ ഒക്കെ ചെയ്യുന്നത് ഈ പ്രശാന്തിൽ നിന്നും രക്ഷ നേടാൻ ഉള്ള മികച്ച ഒരു ഉപാധി ആണ്.അത് പോലെ തന്നെ ബെയ്ക്കിങ് സോഡാ വെള്ളത്തിൽ ചേർത്ത് വായ്പുണ്ണ് ഉള്ള ഭാഗത്തു പുരട്ടുക ശേഷം നല്ല വെള്ളത്തിൽ അത് കഴുകി കളയുക.വായ്പുണ്ണ് മാറാൻ ദിവസം 3 തവണ ഒക്കെ ഇങ്ങനെ ചെയുന്നത് വളരെ നല്ലതാണ്.ചായപൊടി ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചത് വായ്പ്പുണ്ണ് ഉള്ള ഭാഗത്തു വെക്കുന്നതും ചായ കുടിയ്ക്കുന്നതും ഒക്കെ വായ്പുണ്ണ് മാറാൻ സഹായകം ആണ്.

ഈ അറിവ് ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടരിലേക്കു ഷെയർ ചെയ്ത അവരെയും ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കൂ.തീർച്ചയായും മാറ്റം കൊണ്ട് വരാൻ സാധിക്കുന്ന ഒരു വഴി തന്നെ ആണ് ഇത് എന്ന് തന്നെ ആണ് അനുഭവസാക്ഷ്യം .താഴെ നൽകിയിരിക്കുന്ന വീഡിയോ കൂടി കണ്ടു കൂടുതൽ വ്യക്തത വരുത്താം

വീഡിയോ കാണാം