കോഴിക്കോട് മുനീറിൻ്റെ വ്യത്യസ്ത ഡിസൈനിൽ ഒരുക്കിയ ഒരു സ്വപ്നനക്കൂട്

കാലിക്കറ്റ് വടകരയിലുള്ള മുനീറിൻ്റെ സുന്ദര ഭവനം. കൺടംപ്രറി ശൈലിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. 6.25 സെൻ്റ് പ്ലോട്ടിൽ വീട് നിർമ്മിക്കാനുള്ള പ്ലാനെങ്ങനെ ഒരുക്കുമെന്ന് വീട്ടുടമസ്ഥന് സംശയമായിരുന്നു. അങ്ങനെ ആർക്കിടെക്ട് ഇംത്യാസിനെ കണ്ട് വീട്ടുകാർ അവരുടെ ആവശ്യങ്ങൾ ഉന്നയിച്ചു.

ആർക്കിടെക്ടിൻ്റെ ഉന്നത പരിശ്രമം തന്നെയായിരുന്നു ഈ വീടിൻ്റെ വർക്കുകൾ. 1950 സ്ക്വയർ ഫീറ്റിൽ സിറ്റൗട്ട്, ലിവിംങ്, ഡൈനിംങ്, കിച്ചൻ, വർക്കേരിയ, 4 കിടപ്പുമുറികൾ, അപ്പർ ലിവിംങ്, ബാൽക്കണി എന്നിവയാണ് ഈ വീട്ടി ഒരുക്കിയിരിക്കുന്നത്. ബോക്സ് ടൈപ്പിലാണ് എലവേഷൻ നൽകിയിരിക്കുന്നത്.

മുറ്റം ബേബി മെറ്റൽ വിരിച്ചു. വീടിൻ്റെ മുൻവശത്ത് നീണ്ട സിറ്റൗട്ടാണ് നൽകിയിരിക്കുന്നത്. വീടിൻ്റെ ഹൈലൈറ്റെന്നു പറയുന്നത് സിറ്റൗട്ടിൻ്റെ പിറകിലുള്ള കോർട്വാർഡാണ്. ലിവിംങ് ഏരിയയിൽ Lഷെയ്പ്പിലുള്ള സോഫവച്ച് അലങ്കരിച്ചു.

ഡൈനിംങ് ഏരിയയിൽ ആറു പേർക്കിരുന്ന് ഭക്ഷണം കഴിക്കാനുള്ള ഊൺമേശ ഒരുക്കി വച്ചു. ഊൺമേശയുടെ അടുത്ത് തന്നെയാണ് ഗോവണി ഒരുക്കിയത്. അതിനാൽ ഗോവണിയുടെ താഴെ വാഷ് ഏരിയയും ഒരുക്കി വച്ചു.

വുഡും സ്റ്റീലും കൊണ്ടാണ് സ്റ്റെയർകേസ് ഒരുക്കിയത്. കൈവരികളിൽ വെർട്ടിക്കൽ പൈപ്പുകളാണ് കൊടുത്തത്. ഡൈനിംങിൻ്റെ അടുത്ത് തന്നെയാണ് മോഡുലാർ കിച്ചൻ ഒരുക്കിയത്. അവിടെ തന്നെ വർക്ക് ഏരിയയും ക്രമീകരിച്ചു.

നാല് കിടപ്പുമുറികളുള്ള ഈ വീട്ടിൽ രണ്ടെണ്ണം ഗ്രൗണ്ട് ഫ്ലോറിലും, രണ്ടെണ്ണം ഫസ്റ്റ് ഫ്ലോറിലും ഒരുക്കി വച്ചു. ഡ്രസിംങ് സ്പെയിസും, ബാത്ത് റൂമും ബെഡ്റൂമിൽ ഒരുക്കി വച്ചു. ഒറ്റ നോട്ടത്തിൽ വലിയ ആകർഷകമല്ലെങ്കിൽ 40 ലക്ഷം ആണ് ഈ വീടിന് ചിലവായത്. വീട്ടുകാർ ആഗ്രഹിച്ചതിലും സുന്ദരമായ ഭവനം ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് കുടുംബം

Location – Vadakara, Calicut
Area 1950 SFT
Plot- 6.25cent
Owner- muneer
Architects – Imthiyaz Ahmmed
Ingrid Architects
Mob – 9847810645

Leave a Reply