ജൈവ കൃഷി ചെയ്യുന്നവരെ സംബന്ധിച്ച് കീടങ്ങളുടെ ശല്യം നല്ലൊരു ശതമാനം കര്‍ഷകരും നേരിടുന്ന ഒരു പ്രശ്നം ആണ്.ജൈവ കൃഷി ആയതിനാല്‍ തന്നെ രാസ കീടനാശിനികള്‍ ഉപയോഗിക്കുന്നത് വളരെ അപകടകരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത കൂടുതല്‍ ആണ്.എന്നാല്‍ രാസ കീടനാശിനികളെ കടത്തി വെട്ടുന്ന ഉഗ്ര ശക്തി ഉള്ള ജൈവ കീട നാശിനി വളരെ എളുപ്പത്തില്‍ തയാറാക്കാം.വീട്ടില്‍ സുലഭമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് എങ്ങനെ തയാറാക്കാം എന്ന് ആണ് ഇവിടെ പറയുന്നത്.കുറിപ്പിന് ഏറ്റവും താഴെയായി നല്‍കിയിരിക്കുന്ന വീഡിയോയില്‍ നിന്നും പ്രജോദനം ഉള്‍കൊണ്ട് കൊണ്ട് ആണ് ഇത് തയാറാക്കിയത്.
ആവിശ്യ വശ്തുക്കള്‍ :പപ്പായയുടെ ഇലകള്‍, വെള്ളം എന്നിവ മാത്രമാണ്.ഇത് തയാറാക്കാനായി ആദ്യമായി പപ്പായയുടെ ഇല നന്നായി അരിഞ്ഞു എടുക്കുക.തുടര്‍ന്ന് മൂടിവേക്കാവുന്ന രൂപത്തിലുള്ള പാത്രത്തില്‍ ഇല ഇട്ടതിനു ശേഷം പാകത്തിന് വെള്ളം ഒഴിച് ഒരു ദിവസം മൂടി വെക്കുക.ശേഷം നന്നായി തിരുമ്മി പിഴിഞ്ഞു അരിച്ചെടുക്കുക.അരിപ്പ അല്ലെമ്കില്‍ തോര്‍ത്ത് മുതലായവ കൊണ്ട് അരിചെടുക്കവുന്നതാണ്.ശ്രദ്ധിക്കേണ്ട കാര്യം പിഴിഞ്ഞു കിട്ടിയ കീടനാശിനിയില്‍ നാലിരട്ടി വെള്ളം ഉപയോഗിച് വേണം ചെടികള്‍ക്ക് തളിക്കേണ്ടത് .സ്പ്രേ ചെയ്യാന്‍ പറ്റുന്ന രൂപത്തിലുള്ള കുപ്പിയില്‍ ഈ കീട നാശിനി ഒഴിച്ച് എല്ലാത്തരം പൂചെടികള്‍ക്കും പച്ചകറിക്കും ഉപയോഗിക്കാം .
ഈ കീടനാശിനിയുടെ ഏറ്റവുംവലിയ ഗുണം ഇതിനു യാതൊരു പാര്ശ്വഭലങ്ങളും ഇല്ല എന്നത് തന്നെ ആണ്. ഇത് തയാറാക്കുന്നത് കൂടുതല്‍ വ്യക്തമായി മനസിലാക്കാനായി ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ പൂര്‍ണമായും കാണുക.അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ് ബോക്സില്‍ രേഘപെടുതാം.നിങ്ങളുടെ പ്രിയപ്പെട്ടവരിലെക്ക് എത്തിക്കാനായി ഷെയര്‍ ചെയ്യുക.താഴെ നല്‍കിയിരിക്കുന്ന വീഡിയോ കാണാം.