നാദാപുരത്തെ പൊസിറ്റീവ് എനർജി നിറഞ്ഞു നിന്ന ഭവനം.

കോഴിക്കോട് നാദാപുരത്ത് 30 സെൻ്റ് പ്ലോട്ടാണ് ഉടമസ്ഥനുണ്ടായിരുന്നത്. അവിടെ ഒരു വീട് നിർമ്മിക്കാനുള്ള ആഗ്രഹവുമായി നടക്കുമ്പോഴാണ് നല്ലൊരു ഡിസൈനറെ ഓർമ്മ വന്നത്. ഉടമസ്ഥൻ്റ ബന്ധുവിൻ്റെ വീട് ഡിസൈൻ ചെയ്ത അനീസ് എന്ന ഡിസൈന റെയാണ് അദ്ദേഹം തൻ്റെ വീട് നിർമ്മിക്കാനും ഏൽപ്പിച്ചു. ഏകദേശം അതേ ഡിസൈൻ തന്നെയാണ് പിന്തുടർന്നത്.

നാലുവശവും മതിൽ കെട്ടി HPL ബോർഡുകൾ കൊണ്ട് ഗെയിറ്റും നിർമ്മിച്ചു. പുറത്ത് നിന്ന് നോക്കുമ്പോൾ പല തട്ടുകളായി നൽകിയ സ്ലോപ്പ് റൂഫുകളാണ് വീടിന് കൂടുതൽ ഭംഗി നൽകുന്നു. മുറ്റം ഇൻറർലോക്ക് ചെയ്തെങ്കിലും പ്ലോട്ടിൽ പച്ചപ്പ് നിലനിർത്തുന്നതിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സിറ്റൗട്ടിൻ്റെ ഒരു വശത്തായാണ് കാർപോർച്ച് നിർമ്മിച്ചത്. സിറ്റൗട്ട് എൽ ഷെയ്പ്പിലാണ് ഒരുക്കിയത്.

3000 സ്ക്വയർ ഫീറ്റിൽ കാർപോർച്ച്, സിറ്റൗട്ട്, ലിവിംങ്ങ്, ഡൈനിംങ്, നാല് കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിംങ്, ബാൽക്കണി എന്നിവയാണ് ഒരുക്കിയത്. അകത്തളത്തിലേക്ക് പ്രവേശിക്കുമ്പോൾ മനസിന് കുളിരേകുന്ന ഒരു പൊസറ്റീവ് എനർജിയാണ് ഉണ്ടാവുക. ലിവിംങ്ങ് ഏരിയ ഒരു വശത്തായാണ് ഒരുക്കിയത്. അവിടെ Lഷെയ്പ്പിലുള്ള സോഫ നൽകിയിട്ടുണ്ട്. മുൻവശത്തെ ഭിത്തിയിൽ ടി വി യൂണിറ്റ് നൽകി അലങ്കരിച്ചു.

ഡൈനിംങ് ഏരിയയിൽ 8 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഊൺമേശ ഒരുക്കി വച്ചു. അടുത്തു തന്നെയാണ് ഗോവണി ഒരുക്കിയത്. ഗോവണിയുടെ കൈവരികൾ വുഡ് ഏൻ്റ്ൻ ടഫൻ്റ്സ് ഗ്ലാസും നൽകി. ഗോവണിയുടെ താഴെ പച്ചപ്പ് നിലനിർത്താൻ സുന്ദരമായ കോർട്വാർഡ് നൽകി അലങ്കരിച്ചു. ഗോവണി കയറി ചെല്ലുമ്പോൾ സുന്ദരമായ അപ്പർ ലിവിംങ് നൽകിയിട്ടുണ്ട്. അവിടെ ആട്ടുകട്ടിൽ ഒരുക്കി വച്ചു

നാല് കിടപ്പുമുറി കളുള്ള ഈ വീട്ടിൽ ഒരെണ്ണം കുട്ടികളുടെ ബെഡ് റൂമുമായാണ് ഒരുക്കിയത്. എല്ലാ റൂമുകളിലും, അറ്റാച്ച്ഡ് ബാത്ത് റൂം, ഡ്രസിംങ് സ്പേസ്, വാഡ്രോബ് സൗകര്യവും നൽകിയിട്ടുണ്ട്.

താൻ ആഗ്രഹിച്ച ഒരു ഭവനത്തേക്കാൾ സുന്ദരമായ ഭവനം തൻ്റെ കൺമുന്നിൽ തിളങ്ങി നിന്നത് ഉടമസ്ഥൻ്റെ മനസ് നിറച്ചു. ഡിസൈനർ അനീസ് ഒരുക്കിയ ഓരോ വർക്കും അത്രയേറെ മനോഹരമായിരുന്നു.

Location- Nadapuram, Calicut
Area- 3000SFT
Plot- 30cent
Interrior design – Muhammed Anees
Iaama Designs, Calicut
Mob- 9446312919

Leave a Reply